Connect with us
inner ad

Kerala

അമിതവേ​ഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, ശരീരഭാ​ഗങ്ങൾ ചിന്നിച്ചിതറി

Avatar

Published

on

പാലക്കാട്: ചിറ്റൂർ അമ്പാട്ട് പാളയത്തിന് സമീപം ഇരുചക്ര വാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന നല്ലേപ്പിള്ളി പാറക്കൽ സ്വദേശി മണികണ്ഠൻ (43) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മണികണ്ഠന്റെ ശരീര ഭാഗങ്ങൾ ചിന്നിത്തെറിച്ചു ഇരുചക്ര വാഹനം പൂർണമായും കത്തി നശിച്ചു. കാർ യാത്രികരായ നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത് കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പെയിന്റിംഗ് ജോലിക്കിടെ സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Published

on

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ പെയിന്റിംഗ് ജോലിക്കിടെ സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്‍റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

Featured

ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Published

on

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

ആസ്ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നടത്തരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണല്‍മരങ്ങള്‍ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് രണ്ട് മുതൽ ആറ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർkaഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Featured