Connect with us
48 birthday
top banner (1)

Alappuzha

കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ചാണ് ചിലർ എംപിയാകുന്നത്: ആരിഫിനെതിരെ ഒളിയമ്പുമായ് ജി. സുധാകരൻ

Avatar

Published

on

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടയിൽ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി
എ.എം ആരിഫിനെതിരെ ഒളിയമ്പുമായ് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ.

കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലര്‍ എംഎല്‍എയും എംപി യുമൊക്കെ ആവുന്നതെന്ന് ജി.സുധാകരന്‍ തുറന്നടിച്ചു. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാകണമെന്ന മോഹമാണ് ചിലര്‍ക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണ്. അവനെ അങ്ങ് തട്ടിക്കളഞ്ഞാല്‍ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

Advertisement
inner ad

ആലപ്പുഴയിലെ സിപിഎമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് ആരവത്തിനിടയിൽ മൂർദ്ധന്യാവസ്ഥയിലെത്തിയെന്നാണ് സുധാകരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നേരത്തെ, യുഡിഎഫ് സ്ഥാനാർഥി അതിശക്തനാണെന്ന പരാമർശം എൽഡിഎഫ് വേദിയിൽ നടത്തി ജി. സുധാകരൻ ആരിഫിനെ വെട്ടിലാക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരായി സിപിഎമ്മിലും മുന്നണിക്കുള്ളിലും ശക്തമായ അടിയൊഴുക്ക് ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതിനിടയിലാണ് സുധാകരന്റെ ഒളിയമ്പ് എന്നതും ശ്രദ്ധേയമാണ്.

Advertisement
inner ad

Alappuzha

ജവഹർ ബാൽ മഞ്ച് പുന്നപ്ര യൂണിറ്റ് രൂപീകരണം ഉദ്ഘാടനം ചെയ്തു

Published

on

ജവഹർ ബാൽ മഞ്ച് പുന്നപ്ര യൂണിറ്റ് രൂപീകരണം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹാദി ഹസൻ മുഖ്യ പ്രസംഗം നടത്തി. ശ്രീജാ സന്തോഷ് അധ്യക്ഷത വഹിച്ചു. ഹസൻ എം. പൈങ്ങാമഠം, അർച്ചന ടീച്ചർ, പി. ഉണ്ണികൃഷ്ണൻ, വി.എം. സജി, ഷിഹാബ് പോളക്കുളം,ടി.കെ.പി. സലാഹുദ്ദീൻ, സമീർ പാലമൂട്, പി.കെ. ബഷീർ, കണ്ണൻ ചേക്കാത്ര, എം. സനൽകുമാർ, പി.എ.കുഞ്ഞുമോൻ, എസ്. ഗോപകുമാർ, ബഷീർ വി.കെ., വർണം മോഹനൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

Alappuzha

കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍

Published

on


ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.

Advertisement
inner ad
Continue Reading

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured