മങ്കര പഞ്ചായത്തിലും അനുബന്ധ ഓഫീസുകളിലും ‘ഇനി സാർ മാഡം വിളിയില്ല’ ; ചരിത്ര തീരുമാനവുമായി ഭരണസമിതി

മങ്കര : മങ്കര ഗ്രാമപഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങളുമായി വരുന്നവർ ഇനി ‘സാർ മാഡം വിളികൾ’ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള തീരുമാനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്തിൽ അധികാരത്തിൽ ഉള്ളത്. ഒട്ടേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതാത് ഓഫീസുകളിൽ മാത്രമാണ് ഈ തീരുമാനം എടുത്തതെങ്കിൽ മങ്കര ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ ഓഫീസുകളിലും ഈ തീരുമാനം നടപ്പിലാക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എൻ ഗോകുൽദാസ് പറഞ്ഞു.

Read More

പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ലോറി കത്തിയമര്‍ന്നു. ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു വാഹനങ്ങൾ സ്ഥലത്തു നിന്നു നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

Read More

അടുപ്പുകൂട്ടി സമരം ചെയ്തു

കേന്ദ്ര സർക്കാരിന്റെ പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചു കൊണ്ട്കോങ്ങാട് നിയോജകമണ്ഡലം യൂത്ത് കോണ്ഗ്രെസ്സിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം ചെയ്തു. മങ്കരയിൽ വെച്ചു നടന്ന സമരംയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസീർ മുഡ്രോട് ഉദ്‌ഘാടനം നിർവഹിച്ചു… യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ഹെറിന്റ് അധ്യക്ഷത വഹിച്ചു.., യൂത്ത് കോൺഗ്രസ് മങ്കര മണ്ഡലം പ്രസിഡന്റ് സുബൈർ കല്ലൂർ സ്വാഗതം പറഞ്ഞു… ഡിസിസി സെക്രട്ടറി എം എൻ ഗോകുൽദാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്യുതന്കുട്ടി,വിനയൻ മാസ്റ്റർ,അഖിൽ,ഹക്കിം കല്ലൂർ,ബ്ലോക്ക് മെമ്പർ കെ ആർ പ്രസാദ്,തൗഫീഖ്, KSU മങ്കര മണ്ഡലം പ്രസിഡന്റ്‌ റമീസ് എന്നിവർ ആശംസ അറിയിച്ചു…മറ്റു യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.

Read More

ഒറ്റമുറിയിലെ ഒളിജീവിതത്തിനു വിട, ഇനി അവര്‍ തെളിഞ്ഞു ജീവിക്കും

പാലക്കാട്: അടച്ചിട്ട ഒറ്റമുറിയില്‍ നിന്നു സാജിത പുറത്തിറങ്ങി. ഇനി റഹമാനോടൊപ്പം തെളിഞ്ഞു ജീവിക്കും. റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്. തന്‍റെ വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സാജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ…

Read More

ബിജെപി ഭരിക്കുന്ന നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര് ; സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ വിട്ടു നിന്നു

പാലക്കാട്: ബിജെപി ഭരിക്കുന്ന നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബി.ജെ.പി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. നഗരത്തിലെ മാലിന്യനീക്കം സംബന്ധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാരുടെ വാട്‌സാപ്പ് കലഹം. മുന്‍ നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് നിലവിലെ ഭരണസമിതിയെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശിച്ചത്. ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനെ പിന്തുണച്ച്‌ സ്മിതേഷും രംഗത്തെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസാണ് ഇവിടെ വൈസ് ചെയര്‍മാന്‍. മിനി കൃഷ്ണകുമാറിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് നീക്കം. എന്നാല്‍, കൃഷ്ണകുമാര്‍ വിഭാഗം നഗരസഭാ ഭരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്റും വൈസ് ചെയര്‍മാനുമായ ഇ. കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട്ടെത്തിയെങ്കിലും…

Read More

കാട്ടുപന്നിശല്യം രൂക്ഷം ; നെൽകർഷകർ ആശങ്കയിൽ

നെന്മാറ : അയിലൂര്‍ കൃഷിഭവന്‍ പരിധിയിലുള്ള ചേവിണി പാടശേഖരത്തിൽ വിളഞ്ഞു പാകമായ നെല്‍ക്കൃഷി വ്യാപകമായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിളഞ്ഞ് പഴുത്തു തുടങ്ങിയ നെല്‍ച്ചെടികള്‍ തിന്നും ചവിട്ടിയും കിടന്ന് ഉഴച്ചുമാണ് നശിപ്പിക്കുന്നത്.രണ്ടു ദിവസം മുൻപും സമാനമായ പ്രശ്‍നങ്ങൾ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാത്രി പടക്കം പൊട്ടിച്ച്‌ കാവല്‍ ഇരുന്നെങ്കിലും മഴ തടസമായി. പാടത്തേക്ക് വെളിച്ചം തെളിയിച്ചാലും പന്നികള്‍ ഇത് വകവയ്ക്കാതെ കൂട്ടമായി ഒരു വശത്തു കൂടെ ഇറങ്ങി മറ്റൊരു വശത്തുകൂടെ വിളകള്‍ നശിപ്പിച്ച്‌ കയറി പോകുകയാണ് പതിവ് രീതിയെന്നും കര്‍ഷകര്‍ പറയുന്നു.

Read More

ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃദദേഹം കിട്ടി

ഭാരതപ്പുഴയിൽ മാന്നന്നൂർ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. രണ്ടു ദിവസം മുൻപാണ് മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ഭാരതപ്പുഴയിലെ ഉരുക്ക് തടയണ പ്രദേശത്ത് കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാർഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കിൽപ്പെട്ട് കാണാതായത്. സഹപാഠികളായ 7 പേരുടെ സംഘമാണ് തടയണയ്ക്ക് സമീപം കുളിക്കാനെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽപെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതമും അപകടത്തിൽപ്പെടുകയായിരുന്നു. ഉരുക്ക് തടയണയുടെ ഒരുവശം തകർന്ന് പുഴ 300 മീറ്ററോളം കരയിലേക്ക് കയറിയ അപകട മേഖലയിലാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്.

Read More

കരിമ്പനകൾ വെച്ചുപിടിപ്പിച്ച് പ്രകൃതി സൗഹാർദ്ദ പ്രവർത്തനവുമായി മങ്കര ഗ്രാമപഞ്ചായത്ത്

മങ്കര : കാളികാവ് പുഴയോരങ്ങളിലും ശ്മശാനത്തിന്റെ പരിസരങ്ങളിലും കരിമ്പനകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹാർദ പ്രവർത്തനവുമായി മങ്കര ഗ്രാമപഞ്ചായത്ത്.ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും എൻ ജി എം ആർ ഇ എസും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എൻ ഗോകുൽദാസ് നിർവഹിച്ചു. കൃഷി ഓഫീസർ സ്മിത, സാമൂഹിക തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

Read More

നിസാമുദീനിലെ കവര്‍ച്ചഃ പ്രതിയെ തിരിച്ചറിച്ചു

പാലക്കാട്: നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനില്‍ യാത്ര ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി. കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു.…

Read More

നെല്ലിപ്പുഴ ഹോട്ടല്‍ ഹില്‍വ്യൂവില്‍ തീപിടിത്തം, 2 പേര്‍ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. നാല് നിലകളുള്ള ഹോട്ടൽ ഹിൽവ്യൂവിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്. പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിശമന സേന യൂണിറ്റുകളെത്തി തീയണച്ചു. ഹോട്ടലിന്‍റെ റസ്റ്ററന്‍രില്‍ നിന്നാണു തീ പടര്‍ന്നതെന്നു സംശയിക്കുന്നു.

Read More