സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ഷാർജ ഇൻകാസിൻ്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിക്ക് കഴിഞ്ഞ വർഷം സംപ്തംബർ 17നാണ് തുടക്കം കുറിച്ചത്.ഇതിൻ്റെ ഭാഗമായി ഷാർജ ഇൻകാസ് ഭവന നിർമ്മാണവും രക്തദാനവും ഉൾപ്പടെയുള്ള വിവിധ കാരുണ്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഷാർജയിൽ സംഘടിപ്പിച്ച ആഘോഷപ്പരിപാടിയുടെ സമാപന ചടങ്ങ് കേക്ക് മുറിച്ച് ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.വൈ എ റഹീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യാതിഥിയായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ ഷാർജ ഇൻകാസ് വർക്കിങ്ങ് പ്രസിഡൻ്റ് ബിജു എബ്രാഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, അഡ്വ.സന്തോഷ് നായർ, ഡോ.രാജൻ വർഗ്ഗീസ്, നൗഷാദ്, ഷാൻ്റി തോമസ്, ഖാലിദ് തുടങ്ങിയ നേതാക്കൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Read More

യു.എ.യിൽ 24 മണിക്കൂറിനുള്ളിൽ വിതരണം ചെയ്തത് 83,410 ഡോസ് കൊവിഡ് വാക്സിൻ

ദുബായ്: യു.എ.യിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83,410 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി റിപ്പോർട്ട്. ഇതുകൂടാതെ രാജ്യത്ത് മൊത്തം 19.2 ദശലക്ഷം ഡോസുകൾ ഇതിനകം വിതരണം ചെയ്തതായി ആരോഗ്യ -പ്രതിരോധ മന്ത്രാലയം (M.o.H.A.P) വ്യക്തമാക്കി. ഇന്നലെ വരെയുള്ള കണക്കു പ്രകാരം യു.എ.യിലെ ജനസംഖ്യയുടെ 91.32 ശതമാനം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിനും, 80.29 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. എക്സ്പോ 2020 ദുബായ് സംഘാടകർ വാക്സിനേഷൻ സംബന്ധിച്ച് ബുധനാഴ്ച്ച പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസും അതിൽ കൂടുതലുമുള്ള എക്സ്പോ സന്ദർശകർ വാക്സിൻ ചെയ്തതിന്റെ തെളിവോ നെഗറ്റീവ് പിസിആർ ടെസ്റ്റോ ഹാജരാക്കേണ്ടതുണ്ട്.

Read More

വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ വിലക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പടുത്തി. സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരെ മാത്രമാണ് ഇപ്പോള്‍ ഇവിടേക്കു പ്രവേശിപ്പിക്കുന്നത് എന്ന് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു.ഇവിടെ ജോലി ചെയുന്ന നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, ഇന്ന് മുതല്‍ സംഭവത്തില്‍ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണ് വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.നേരത്തെ രാജ്യത്തെ വനിതകളെ കായിക മത്സരത്തില്‍ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെ നടന്ന ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്

Read More

കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) ‘സുകൃതം 2021’ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബ്ലഡ്ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻറ് ഡോ.സജ്ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി നിറഞ്ഞ കാലത്തും രക്തദാനംപോലെ മഹത്തായ പ്രവർത്തനത്തിന് സന്നദ്ധമായ കിയ സംഘടനയെ പ്രശംസിച്ചു. മനുഷ്യ ജീവിതത്തിൽ ചെയ്യാനാകുന്ന ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് രക്തദാനമെന്നും അവർ പറഞ്ഞു. കിയ പ്രഡിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിൻറെയും, ഇന്ത്യ- കുവൈത്ത് നയതന്ത്രബന്ധത്തിൻറെ അറുപതാം വാർഷികത്തിൻറെയും ഭാഗമായാണ് ‘സുകൃതം- 2021’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡൻറ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു, ചെയർപേഴ്സൺ ജയകുമാരി,അഡ്വൈസറി മെമ്പർ ഡൊമിനിക് , മനോജ് മാവേലിക്കര (ബിഡികെ) തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷനുളള പ്രശംസാഫലകം രാജൻ തോട്ടത്തിൽ (ബിഡികെ)…

Read More

ദുൽഖർസൽമാന് യുഎഇ ​ഗോൾഡൻ വിസ

മമ്മൂട്ടി,മോഹൻലാൽ,പൃഥ്വിരാജ്,ടൊവിനോ എന്നിവർക്ക് പുറമേ ദുൽഖർ സൽമാനും യു.എ.ഇ ​ഗോൾഡൻവിസ. യുഎഇ ​ഗോൾഡൻ വിസ ബഹുമതി ലഭിക്കുന്ന 5-മത്തെ മലയാളതാരമാണ് ദുൽഖർ. 2019-ലാണ് ​ഗോൾഡൽ വിസ പദ്ധതി യുഎഇ സർക്കാർ ആവിശ്കരിച്ചത്. വിസ കരസ്ഥമാക്കിയവർക്ക് സ്പോൺസർമാരില്ലാതെ രാജ്യത്ത് ജീവിക്കാനും, ജോലി ചെയ്യാനും സാധിക്കും. 10 വർഷമാണ് വിസ കാലാവധി. ‘യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സൗദ് അബ്ദുൽ അസീസിൽ നിന്ന് എന്റെ ​ഗോൾഡൻ വിസ സ്വീകരിക്കിച്ചു. അബുദാബി സർക്കാരിന്റെ എല്ലാ ഭാവി പദ്ധതികളും ചലച്ചിത്ര, നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉളളതാണെന്നത് അത്ഭുതകരമാണ്. അബുദാബിയിലും യുഎഇയിലും പ്രൊഡക്ഷനുകൾ, ഷൂട്ടിംഗുകൾ, കൂടുതൽ സമയം എന്നിവയ്ക്കായി കാത്തിരിക്കുന്നു’- താരം ഫേസ്ബുക്കിൽ കുറിച്ചു.

Read More

“സൈനിക വ്യായാമം”; യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

യു.എ.ഇ: ഇന്ന് മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച്ചവരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം “സൈനിക വ്യായാമം” സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതിൻറെ ഭാഗമായി യു.എ.ഇ നിവാസികൾക്ക് വരും ദിവസങ്ങളിൽ പൊതുനിരങ്ങളിൽ സൈനിക വാഹനങ്ങൾ കണ്ടേക്കാം, എന്നാൽ അവ ചിത്രീകരിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഡാമൻ/5 -ൻറെ ഫീൽഡ് വ്യായാമങ്ങൾ നടക്കും. വാഹനങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും വ്യായാമങ്ങൾ നടക്കുന്ന സൈറ്റുകൾ ഒഴിവാക്കാനും പോലീസ് യൂണിറ്റുകൾക്ക് വഴി നൽകാനും യു.എ.ഇ നിവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ദുബായ് എക്സ്പോ; സന്ദർശകർക്ക് വാക്സിനേഷൻ രേഖ അല്ലെങ്കിൽ നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് നിർബന്ധം

ദുബായ്: എക്സ്പോ 2020 ദുബായ് സന്ദർശകർക്കായി പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ. 18നും അതിനുമുകളിലും പ്രായമുള്ള എക്സ്പോ സന്ദർശകർ വാക്സിനേഷൻ ചെയ്തതിൻറെ രേഖയോ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം. ഈ കാലയളവിനുള്ളിൽ വാക്സിനേഷൻ എടുക്കാത്ത ടിക്കറ്റ് ഉടമകൾക്ക് എക്സ്പോ 2020 സൈറ്റിനോട് ചേർന്നുള്ള പി.സി.ആർ ടെസ്റ്റിംഗ് സൗകര്യത്തിൽ സ്വയം പരീക്ഷിക്കാവുന്നതാണ്. സന്ദർശകർ അവരുടെ ദേശീയ സർക്കാർ അംഗീകരിച്ച ഏതെങ്കിലും വാക്സിൻ അല്ലെങ്കിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പി.സി.ആർ പരിശോധനയുടെ തെളിവോ ഹാജരാക്കേണ്ടതുണ്ട്. നഗരത്തിലുടനീളമുള്ള ടെസ്റ്റിംഗ് സെൻററുകളെക്കുറിച്ച് എക്സ്പോ 2020 വെബ്സൈറ്റിൽ കാണാൻ കഴിയും. എക്സ്പോ, ഇന്റർനാഷണൽ പങ്കാളിത്ത ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, കരാറുകാർ, സേവനദാതാക്കൾ എന്നിവർ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം. ഓൺ-സൈറ്റ് സാനിറ്റൈസേഷൻ സ്റ്റേഷനുകൾ, എക്സ്പോയ്ക്ക് അകത്തും പുറത്തും നിർബന്ധിത ഫെയ്സ് മാസ്കുകൾ, രണ്ട് മീറ്റർ സാമൂഹിക അകലം എന്നിവ എല്ലായ്‌പ്പോഴും…

Read More

എൻ.പി.മൊയ്തീൻ അവാർഡ് കാവിൽ.പി.മാധവന്

യു എ. ഇ: കോൺഗ്രസ്സ് നേതാവായിരുന്ന എൻ.പി.മൊയ്തീന്റെ ഓർമ്മക്കായി ദുബായ് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2021 ലെ എൻ.പി.മൊയ്തീൻ പുരസ്കാരത്തിന് കാവിൽ.പി.മാധവൻ അർഹനായി. 51 വർഷക്കാലം രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നൽകിയ സമഗ്ര സംഭാവന മുൻ നിർത്തിയാണ് കാവിൽ.പി.മാധവന് പുരസ്കാരം നൽകുന്നത്. പ്രമുഖസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ യു.കെ കുമാരൻ ചെയർമാനായ മൂന്നംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25001രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. എൻ.പി.മൊയ്തീൻ പ്രഥമ പുരസ്കാരം 2019ൽ ദുബൈയിൽ വെച്ച് കെ.മുരളീധരൻ എം.പി.യായിരുന്നു ജേതാക്കൾക്ക് സമ്മാനിച്ചത്.ഈ മാസം അവസാനം കോഴിക്കോടുവെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഇൻകാസ്‌ ദുബായ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റി പ്രസിഡണ്ട്‌ ഫൈസൽ കണ്ണോത്തും ആക്ടിംഗ്‌ പ്രസിഡണ്ട്‌ പ്രകാശ്‌ മേപ്പയ്യൂരും പത്രകുറിപ്പിലൂടെ അറിയിച്ചു.

Read More

ഒഐസിസി കുവൈറ്റ് ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ BDK യുമായി സഹകരിച്ച് ഗാന്ധി ജയന്തിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനവും രജിസ്‌ട്രേഷൻ ഉത്ഘാടനവും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര നിർവഹിച്ചു. ഒക്ടോബർ 1 വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്ന ക്യാമ്പ് ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ‘രക്തദാനം മഹാദാനം’ എന്ന ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ, ക്യാമ്പ് കൺവീനർ…

Read More

കുവൈറ്റിലെ ഇൻഡ്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ‘മെയ്ഡ് ഇൻ ഇൻഡ്യ’എക്സിബിഷൻ സംഘടിപ്പിച്ചു

കുവൈറ്റ്: ഇൻഡ്യൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് കുവൈറ്റിലെ ഇൻഡ്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ‘മെയ്ഡ് ഇൻ ഇൻഡ്യ’എക്സിബിഷൻ സംഘടിപ്പിച്ചു. എംബസ്സി പരിസരത്ത് വിശാലമായി സജ്ജീകരിച്ച പ്രത്യേക പവലിയനിൽ വിവിധ രാജ്യങ്ങളിലെ അംബാസ്സിഡർമാരും നയതന്ത്ര പ്രതിനിധികളും കുവൈറ്റി പൗര മുഖ്യരും വ്യവസായ പ്രമുഖരും അടങ്ങുന്ന നിരവധി ക്ഷണിതാക്കൾ സന്നിഹിതരായിരുന്നു. അമീരി ദിവാൻ അണ്ടർ സെക്രെട്ടറി മാസിൻ അൽ ഇസ്സയും ഇൻഡ്യൻ അംബാസിഡർ സിബി ജോർജും ചേർന്ന് എക്സിബിഷൻ ഉത്ഘാടനം ചെയ്‌തു. ഫസ്റ്റ് സെക്രെട്ടറി സ്മിതാ പാട്ടീൽ സ്വാഗതം ആശംസിച്ചു. ഇന്ത്യയുടെ സാങ്കേതിക മികവും വ്യാവസായിക വൈദഗ്ദ്യവും വെളിവാക്കുന്ന ഏറ്റവും നല്ല ഉൽപ്പന്നങ്ങൾ കുവൈറ്റിലെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയാണ് ഈ എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉത്ഘാടന പ്രസംഗത്തിൽ അംബാസിഡർ സിബി ജോർജ് പറഞ്ഞു. ഇൻഡ്യൻ ഉയിർത്തെഴുന്നേൽപ്പിന്റെ പരിച്ഛേദമാണ് ഇവിടെ പ്രദശിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും, ആഭ്യന്തര – വിദേശ മൂലധന നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള…

Read More