Connect with us
inner ad

Cinema

ചലച്ചിത്ര താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

Avatar

Published

on

നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും വിവാഹിതരായി. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോലിനെ മലയാളികൾക്ക് സുപരിചിതനായത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമ രംഗത്തെത്തിയത്. വിവാഹിതരാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് താരങ്ങൾ വെളിപ്പെടുത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൽദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

‘ദി പ്രീസ്റ്റ്’ന് ശേഷം ആസിഫ് അലിയെ നായകനാക്കി പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറുമായി ജോഫിൻ ടി ചാക്കോ

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ എത്തുന്നു.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി  കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞു; വരൻ നവനീത് ഗീരീഷ്

Published

on

മലയാളത്തിലെ താരജോഡികളായ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക വിവാഹിതയായി. മോഡലും പ്രിയ നടൻ ജയറാമിന്റെ മകളും എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മാളവിക. വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരൻ നവനീത് ഗിരീഷ്. ജയറാമിന്റെയും പാര്‍വതിയുടെയും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടൻമാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.

Continue Reading

Cinema

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെ(മെയ് 1) ആയിരുന്നു അന്ത്യം. ​ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ​ഗാനത്തോടെയാണ് ഉമ പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ​ഗാനാലാപനം.

തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.’പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള ”അനന്തരാഗം കേൾക്കും കാലം..”, ദർബാരി കാനഡ രാഗത്തിലെ ”ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയെല്ലാം ഉമ രമണന്റെ മനോഹരങ്ങളായ ഗാനങ്ങളാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവാസനമായി പാടിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured