Connect with us
48 birthday
top banner (1)

News

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി വി വി പ്രകാശ് അനുസ്മരണം .

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്. ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി വി വി പ്രകാശ് അനുസ്മരണം നടത്തി. ഒഐസിസി റിയാദ് സബർമതി ഓഫീസിൽ നടന്ന അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി പ്രെസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്‌ഘാടനം ചെയ്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരനായ പ്രിയപ്പെട്ട വി വി പ്രകാശിന്റെ വേർപാട് പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് അനുസ്മരിച്ചു.

ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് മുഖ്യ അതിഥിയായി പങ്കെടുത്തു. യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ ബഹസ്സൻ , റസാഖ് പോക്കോട്ടുംപാടം, സുരേഷ് ശങ്കർ , നൗഫൽ പാലക്കാടൻ , ബാലു കുട്ടൻ , മുഹമ്മദലി മണ്ണാർക്കാട് , ഷുക്കൂർ ആലുവ , ഉമ്മർ കോഴിക്കോട് ,ജയൻ കൊടുങ്ങല്ലൂർ , നാദിർഷ , ജംഷാദ് തുവ്വുർ , കെ കെ തോമസ് , ഷൌക്കത്ത് ഷിഫാ , സഗീർ വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

അബൂബക്കർ മഞ്ചേരി , സമീർ മാളിയേക്കൽ , റഫീഖ് , ഉണ്ണി വാഴയൂർ , ബൈജു , ഇസ്മായിൽ , അൻസാർ വാഴക്കാട് ,സലീം വാഴക്കാട് , ബനൂജ് , സുനിൽ , ഷാജു തുവ്വുർ , സൈനുധിൻ വെട്ടത്തൂർ , മുജീബ് ,മജീദ് തുടങ്ങിയവർ നേത്രത്വം കൊടുത്തു. ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ട്രഷറർ സാദിഖ് വടപുരം നന്ദി യും പറഞ്ഞു .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

Published

on

തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Advertisement
inner ad

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Advertisement
inner ad
Continue Reading

News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിൽ കെ എസ് യു – എം എസ് എഫ് ആധിപത്യം

Published

on

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളില്ലൊക്കെ തന്നെ കെ. എസ്. യു വിനും എം. എസ്.എഫി നും വ്യക്തമായ ആധിപത്യം. കഴിഞ്ഞ വർഷങ്ങളിൽ കോളേജ് യൂണിയൻ നേടിയ ഗവ കോളേജ് കാസർഗോഡ്,അംബേദ്കർ കോളേജ് പെരിയ,സി.കെ നായർ കോളേജ് പടന്നക്കാട് എന്നിവ നിലനിർത്തിയതോടൊപ്പംതന്നേ ഭുവനേശ്വരി കോളേജ് ചീമേനി, ഗോവിന്ദ പെെ കോളേജ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ കെ. എസ്. യു യൂണിയൻ നേടി. പതിറ്റാണ്ടുകളായി എസ്. എഫ്. ഐ നിലനിർത്തിയ നെഹ്റു കോളേജ്, ഗവ കോളേജ് ഉദുമ, ഐ എച്ച് ആർ ഡി കുമ്പള,മുന്നാട് പീപ്പിൾസ് കോളേജ്, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളിൽ കെ. എസ്. യു-എം.എസ്.എഫ് കൂടുതൽ മേജർ – മെെനർ സീറ്റുകൾ പിടിച്ചെടുത്തു.മുന്നാട് പീപ്പിൾസ് കോളജിൽ നാളിതു വരെയുള്ള എസ്. എഫ്. ഐ ആധിപത്യം തകർത്ത് കെ. എസ്. യു വിജയിച്ചു കയറി. ബജ കോളേജ് മുള്ളേരിയ, എസ്. എൻ കോളേജ് പെരിയ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എസ്. എഫ്. ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെയുളള ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായതെന്നും കലാലയങ്ങളിൽ കെ. എസ്. യു പഴയകാല പ്രതാപത്തിലേക്ക് വരികയാണെന്നും കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, കെ. എസ്. യു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ,ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ജോൺ,രാഹുൽ ബോസ്എന്നിവർ അറിയിച്ചു.

Continue Reading

News

തൊഴിലാളികളുടെ ഓണാഘോഷം

Published

on

പോത്താനിക്കാട് : ഐ.എൻ.ടി.യു.സി പോത്താനിക്കാട് ടൗൺ ഹെഡ് ലോഡ് യൂണിയന്റേ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ നല്ലോണം ഒരുമിച്ചോണം ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.തൊഴിലാളികൾക്ക് ഓണക്കിറ്റും യൂണിഫോമും വിതരണം ചെയ്തു. കർഷക കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ്‌ ഇ.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണ ഉത്ഘാടനം ഐഎൻടിയുസി മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ ഐസക് നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാൻ മുഹമ്മദ്, ടി.എ കൃഷ്ണൻ കുട്ടി, കെ.സി വർഗീസ്, കിഷോർ വി.ജി, കെ.എ ചാക്കോച്ചൻ, ജേക്കബ് എ.പി, സാബു അയ്യപ്പൻ, സജി എംപി, സഞ്ചയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured