വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കേണിച്ചിറ/മീനങ്ങാടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്റെ ആക്രമണത്തില്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒറ്റയാനെ വനത്തിലേക്ക് തുരത്തി. വന്യമൃഗ ശല്യത്താല്‍ പൊറുതി മുട്ടിയ മീനങ്ങാടി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലയിലാണ് കാടിറങ്ങി കൊമ്പനെത്തിയത്. അപ്പാട്, മൂന്നാനക്കുഴി, ചൂതുപാറ, സൊസൈറ്റിക്കവല, കോളേരി, കേളമംഗലം പ്രദേശങ്ങളിലാണ് കൊമ്പന്‍ ഭീതി പടര്‍ത്തിയത്. കഴിഞ്ഞ മാസം ജനവാസ കേന്ദ്രത്തില്‍ നിന്നും കടുവയെ കൂടു വെച്ച് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കാട്ടാന കൃഷിയിടത്തിലിറങ്ങിയ വിവരം ഏഴ് മണിയോടെ വനംവകുപ്പിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇരുളം, പുല്‍പ്പള്ളി റേഞ്ച് ഓഫീസുകളില്‍ നിന്നെത്തിയ പ്രത്യേക വനപാലകസംഘം ആനയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുന്നത്. മീനങ്ങാടി സൊസൈറ്റിക്കവല മുണ്ടിയാനിയില്‍ കരുണാകരന്‍ (75), കേണിച്ചിറ കേളമംഗലം പാലാറ്റില്‍ രാമചന്ദ്രന്‍ (76) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കരുണാകരനെ…

Read More

തൊഴിലില്ലായ്മക്കെതിരെ അണ്‍-എംപ്ലോയ്മെന്റ്ക്യൂ സമരവുമായി യൂത്ത്കോണ്‍ഗ്രസ്

മുട്ടില്‍: രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലിലായ്മക്കെതിരെയും അധികാരത്തില്‍ എത്തിയാല്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം തൊഴിലില്ലായ്മ വര്‍ധിച്ച് വരുന്ന സമയത്ത് പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ പോസ്റ്റ് ഓഫീസിന്‍ അണ്‍ എംപ്ലോയ്മെന്റ് ക്യൂ സമരം നടത്തി. സമരത്തില്‍ പങ്കെടുത്തവര്‍ അവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. അമല്‍ ജോയ്, ലയണല്‍ മാത്യൂ, സിജു പൗലോസ്, അരുണ്‍ദേവ്, സിറിള്‍ ജോസ്, ശ്രീജിത്ത് എടപ്പെട്ടി, ഷിജു ഗോപാല്‍, ലിറാര്‍ പള്ളികുന്ന്, ഇഖ്ബാല്‍ കൊളവയല്‍, ബാദുഷ, വിനായക്, ഹരിസ് പൊന്‍കുളം, നന്ദീഷ്, ഫൈസല്‍ പരിയാരം സംസാരിച്ചു.

Read More

ബത്തേരി ആര്‍മാട് പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷം

സുല്‍ത്താന്‍ബത്തേരി: ആര്‍മാട് പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷം. വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളവയെ പിടികൂടുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ പാപ്പാളി മത്തായി എന്നയാളുടെ ആട് വന്യജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ആടിനെ ആക്രമിച്ച് കൊന്നത്. മുന്തിയ ഇനത്തില്‍പെട്ട ആടിനെയാണ് കൊന്നത്. ഈ പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മനുഷ്യര്‍ക്ക് വരെ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോട്ടക്കുന്ന് ഡിവിഷനിലെ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റിയും തയ്യാറാവണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ അണഞ്ഞു പോയിട്ട് കുറെ കാലങ്ങളായി. വര്‍ഷങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണും, മുനിസിപ്പാലിറ്റിയിലെ പ്രധാന അങ്ങാടികളും, കവലകളുമെല്ലാം രാത്രിയായാല്‍ ഇരുട്ടിലാണ്. മിക്ക തെരുവ് വിളക്കുകളും ഉപയോഗ ശൂന്യമാണ്. ഇതിനൊരു പരിഹാരം മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്ന്…

Read More

എന്‍ഡോസള്‍ഫാന്‍ പീഡിത ഐക്യദാര്‍ഢ്യ സംഗമം നടത്തി

കല്‍പ്പറ്റ: അശരണരും ബലഹീനരുമായ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നിരന്തരം നീതി നിഷേധിക്കുന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍. കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ പീഡിത ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഐക്യദാര്‍ഡ്യ സമിതി രക്ഷാധികാരി അഡ്വക്കറ്റ് പി.ചാത്തുകുട്ടി അധ്യക്ഷത വഹിച്ചു. വി.കെ.സദാനന്ദന്‍, മുഹമ്മദ് കലവറ, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, പ്രകാശന്‍, വിനയകുമാര്‍ അഴീപുറത്ത് പ്രസംഗിച്ചു. ചിത്രകാരന്‍മാരുടെ ചിത്രരചനയടക്കമുള്ള സാംസ്‌കാരിക പ്രതിഷേധ പരിപാടികള്‍ സുലോചന രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍മാരായ ആര്‍ട്ടിസ്റ്റ് പ്രമോദ്, റെജി, അബു പൂക്കോട്, നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, യുവകവി അനീഷ് ചീരാല്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ തോമസ് അമ്പലവയല്‍ സ്വാഗതവും ബഷീര്‍ ആനന്ദ് ജോണ്‍ നന്ദിയും പറഞ്ഞു.

Read More

ദേശീയപാത നഷ്ടപ്പെട്ടാല്‍ ഉത്തരവാദികള്‍ സി പി എമ്മും ബി ജെ പിയും: യു ഡി എഫ്

സുല്‍ത്താന്‍ബത്തേരി: നൂറ്റാണ്ടുകളായി യാത്ര ചെയ്യുന്ന ദേശീയപാത 766 നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി പി എമ്മിനും ബി ജെ പിക്കും ആയിരിക്കുമെന്ന് യു ഡി എഫ് നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. സുപ്രീം കോടതിയില്‍ കേസ് അവസാനഘട്ടത്തിലെത്തിയിട്ടും സി പി എം തുടരുന്ന അനാസ്ഥ സംശയാസ്പദമാണ്. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുട്ട- ഗോണിക്കുപ്പ റോഡിനെ എന്‍ എച്ച് 766ന് ബദലാവുന്നത് എങ്ങനെയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട്ടുകാരോട് വിശദീകരിക്കണം.കുട്ട റോഡ് ദേശീയപാതക്ക് ബദലാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിട്ടും വയനാട്ടിലെ സി പി എമ്മും ബി ജെ പിയും പ്രതികരിക്കാത്തത് ഈ വിഷയത്തിലെ അവരുടെ വഞ്ചനാപരമായ നിലപാടിനേയാണ് സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തന്നെ ബംഗളൂരുവിലെത്തി കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി. കോടതിയില്‍ കേസ് വാദിക്കുന്നതിനായി പ്രമുഖ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്‌മണ്യത്തെ…

Read More

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം: പ്രധാന പ്രതികളുടെ അറസ്റ്റ് 24 വരെ കോടതി തടഞ്ഞു

പുല്‍പ്പള്ളി: വയനാട്ടിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച്ടവറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാലംഗസംഘം താമസിച്ച സംഭവത്തില്‍ പ്രധാനപ്രതികളുടെ അറസ്റ്റ് സെപ്റ്റംബര്‍ 24 വരെ കോടതി തടഞ്ഞു. കേസിലെ പ്രധാനപ്രതികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി ശനിയാഴ്ച പരിഗണിച്ചത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ച കോടതി 24ന് വീണ്ടും വിശദമായ വാദം കേള്‍ക്കും. അഡ്വ.ബി.എ. ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയത്. വനംവകുപ്പ് നാല് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ കൊല്ലം സ്വദേശിയായ പ്രവീണ്‍, തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ മാനന്തവാടി ജില്ലാ ജയിലിലാണ്. കേസിലെ പ്രധാനപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പ്രതികള്‍ കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വനംവകുപ്പിനെ കബളിപ്പിച്ച് ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ…

Read More

മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റില്‍

മാനന്തവാടി: വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപാ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്ന് പേരെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി.തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25),പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍.(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 )എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്ട് കാറും കസ്റ്റഡിയിലെടുത്തു.പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ ,വിബിന്‍,സനൂപ് കെ.എസ് സാലിം ഇ,വജീഷ്‌കുമാര്‍ വി പി ,വനിതാ സിഇഒ ഷൈനി.കെ. ഇ, ഡ്രൈവര്‍ അബ്ദുറഹിം എം വി , തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

എൻ ഡി അപ്പച്ചൻ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി ചുമതലയേറ്റു

കൽപ്പറ്റ:എൻ ഡി അപ്പച്ചൻ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായി ചുമതലയേറ്റു. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷനായിരുന്ന ചടങ്ങിൽ പുതിയ പ്രസിഡൻ്റിന് ആശംസകൾ നേർന്നു കൊണ്ട് മുൻ മന്ത്രിയും കെ പി സി സി ജനറൽ സെക്രട്ടറി പി കെ ജയലക്ഷ്മി, കെ എൽ പൗലോസ്, കെ കെ എബ്രഹാം, സി പി വർഗീസ്, അഡ്വ. ടി ജെ ഐസക്, കെ കെ വിശ്വനാഥൻ, പി പി ആലി, കെ വി പോക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

Read More

തിരുവോണത്തിന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് ; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂർ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 21-08-2021 (ശനി): പത്തനംതിട്ട, ഇടുക്കി, മലപ്പുറം22-08-2021 (ഞായർ): കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

Read More

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട് ; സാധ്യമായത് യുഡിഎഫിന്റെ നിശ്ചയദാർഢ്യത്തിലൂടെ

വയനാട് : 18 വയസിനു മുകളിൽ വാക്സിൻ എടുത്തിട്ടുള്ളവരുടെ എണ്ണം ജില്ലയിലെ ആകെ ആ പ്രായത്തിനു മുകളിലുള്ളവരുടെ എണ്ണത്തിനൊപ്പം എത്തിയിരിക്കുകയാണ്. രാജ്യത്തെ ആദ്യ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയായി ഇതോടെ വയനാട് മാറുവാൻ പോവുകയാണ്. ഈ സുപ്രധാന നേട്ടത്തിന് പിന്നിൽ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും നേതൃത്വം നൽകുന്ന യുഡിഎഫ് ഭരണസംവിധാനങ്ങൾ തന്നെയാണ്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. അതോടൊപ്പം ജില്ലാപഞ്ചായത്തും ജില്ലയിലെ മൂന്നിൽ രണ്ട് എംഎൽഎമാരും യുഡിഎഫിനാണ്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന പ്രത്യേക പരിഗണനയും വയനാടിന് ലഭിക്കാറുണ്ട്. ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ നിശ്ചയദാർഢ്യത്തിലൂടെയാണ് വയനാട് ഈ സുവർണ നേട്ടം കൈവരിച്ചത്.

Read More