Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kannur

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

Avatar

Published

on

കണ്ണൂർ: അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ കൊറ്റാളിക്കാവിനു സമീപം സുവിഷത്തില്‍ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (44) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

മൂന്നു ദിവസം മുന്‍പ് ഇവര്‍ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ചിലര്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. മരിച്ചവര്‍ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലാ പ്രൊഫസർ ഇഫ്തിക്കര്‍ അഹമ്മദ് അറസ്റ്റിൽ

Published

on

കണ്ണൂർ: വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി. ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി.
തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മലപ്പുറം സ്വദേശിയായ 22കാരിയോട് പാർക്കിലെ വേവ് പൂളിൽ വച്ച് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി. വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kannur

വിഷ്ണുപ്രിയ വധക്കേസ്, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

Published

on

കണ്ണൂർ:പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തത്തിനും 10 വര്‍ഷം തടവിനും ശിക്ഷിച്ചു.പ്രണയപ്പകയില്‍ കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂര്‍ ആശുപത്രി ജീവനക്കാരിയുമായ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി.

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പിച്ചതായിരുന്നു.വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണായകമായി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാറാണ് ഹാജരായത്.
സംസ്ഥാനമാകെ ഉറ്റുനോക്കുന്ന വിഷ്ണുപ്രിയ വധകേസില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കള്ളവോട്ട്: ആറ് പേർക്കെതിരെ കേസ്, അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

Published

on

തിരുവനന്തപുരം: കണ്ണൂരിൽ വീട്ടില്‍ വോട്ട് പ്രക്രിയയ്ക്കിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കള്ളവോട്ട് ചെയ്ത സംഭവത്തിൽ കർശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജന പ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്ന വിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured