കാണാതായതു തിരുവാഭരണം തന്നെ, പകരം വച്ചതില്‍ മുത്തുകള്‍ കുറവ്

കോട്ടയം: ഏറ്റുമാനൂല്‍ മഹാദേവര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലൊന്ന് കാണാതായെന്നു പോലീസ്. തന്നെയുമല്ല, കമ്ടെടുത്ത രുദ്രാക്ഷ മാലയില്‍ ഒന്‍പതു മുത്തുകളുടെ കുറവുണ്ട്. ഇത് കഷ്ടിച്ചു മൂന്നു വര്‍ഷം മാത്രം പഴക്കമുള്ളതാണെന്നും പോലീസ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യഥാര്‍ഥ രുദ്രാക്ഷ മാല കാണാനുമില്ല. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം: 81 മുത്തുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. നിലവിലുള്ള 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായി പോലീസ്. വിവാദം ഉണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററിൽ ചേർത്തതെന്നാണു കരുതുന്നത്. ഏറ്റുമാനൂർ സിഐ സി.ആർ. രാജേഷ് കുമാർ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ മാലയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ല. പകരം മാല വയ്ക്കാനുണ്ടായ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

Read More

കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളെജുകള്‍ക്കു പുരസ്‌കാരം

തിരുവനന്തപുരം: കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി – പിഎം – ജെഎവൈ – കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ്…

Read More

വിടാതെ പാമ്പ്, പേടിയില്ലാതെ ശ്രീക്കുട്ടി

കോട്ടയം: ” എന്തിനാണു ഈ പാമ്പുകള്‍ എന്നെത്തേടി വരുന്നതെന്നറിയില്ല. എത്രനാള്‍ പേടിച്ചിരിക്കും? അല്ലെങ്കില്‍ എവിടെപ്പോയി ഒളിച്ചിരിക്കും? എവിടെ പോയാലും പാമ്പുകള്‍ എന്നെ തേടിയെത്തും. അതുകൊണ്ട് എനിക്കു പാമ്പുകളെ പേടിയില്ല. പേടിച്ചൊളിക്കാനുമില്ല. വരുന്നതു വരട്ടെ!” കുറവിലങ്ങാട് കളത്തൂര്‍ കണിയോടി ചിറക്കുഴി സിബിയുടെയും ഷൈനിയുടെയും മൂത്ത മകള്‍ ശ്രീക്കുട്ടിയുടേതാണു വാക്കുകള്‍. ശ്രീയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പാമ്പിനെ പേടിച്ച് ഇതിനകം വല്ല കടുംകൈയും ചെയ്തുപോകുമായരുന്നു. അത്രയ്ക്കു പാതകമാണ് പാമ്പുകള്‍ ഈ നിയമ വിദ്യാര്‍ഥിനിയോടു ചെയ്യുന്നത്. ഒന്നും രണ്ടുമല്ല, പന്ത്രണ്ടു തവണയാണ് ശ്രീക്കുട്ടിക്കു പാമ്പ്കടിയേറ്റത്. മൂന്നു തവണ അണലി, നാലു തവണ മൂര്‍ഖന്‍, അഞ്ചു തവണ ശംഖുവരയന്‍. എല്ലാം ഉഗ്രവിഷമുള്ളവ. തക്ക സമയത്ത് ചികിത്സ ലഭിച്ചതു കൊണ്ടാണ് ശ്രീക്കുട്ടി ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാലു തവണ മെഡിക്കല്‍ കോളെജിലെ ഐസിയുവില്‍ മരണത്തോടു മല്ലടിച്ചു കഴിഞ്ഞ ഓര്‍മകളും ശ്രീക്കുട്ടി പങ്കുവച്ചു. ബിരുദവും ബിഎഡും മികച്ച നിലയില്‍…

Read More

ഡോ.മാത്യൂസ് മാര്‍ സെവേറിയോസ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാകും

കോട്ടയം: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു. സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്‌ടോബര്‍ 14 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗ നടത്തിപ്പിനെയും ക്രിമീകരണങ്ങളെയും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനങ്ങള്‍ എടുത്തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. എന്‍.പി. കുറിയാക്കോസ്, ഫാ. ഡോ. ഏബ്രഹാം ഉമ്മന്‍, പ്രൊഫ. ഡോ. കെ.എം കുറിയാക്കോസ്, സി.പി തോമസ് എന്നിവരുടെ നിര്യാണത്തില്‍…

Read More

എസ്‌ഡിപിയുമായി സിപിഎം സന്ധി ചെയ്തുഃ വി.ഡി. സതീശന്‍

പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തിയ എസ്.ഡി.പി.ഐയുമായി ഈരാറ്റുപേട്ടയില്‍ സി.പി.എം സന്ധി ചെയ്തു തിരുവനന്തപുരം: പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയവരുമായാണ് ഈരാറ്റുപേട്ടയില്‍ സി.പി.എം സന്ധി ചെയ്തിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ 13 സീറ്റ് യു.ഡി.എഫിനും 10 സീറ്റ് എല്‍.ഡി.എഫിനും 5 സീറ്റ് എസ്.ഡി.പി.ഐക്കുമുണ്ട്. പത്ത് സീറ്റുള്ള സി.പി.എം അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന് യു.ഡി.എഫ് ഭരണത്തെ അവിശ്വാസത്തിലൂടെ താഴെയിട്ടു. ഇപ്പോള്‍ പറയുന്നത് എസ്.ഡി.പി.ഐയുമായി കൂട്ടുകൂടിയിട്ടില്ലെന്നാണ്. പിന്നെ എന്തിനാണ് അവിശ്വാസത്തെ പിന്തുണച്ചത്. ഇവര്‍ തമ്മില്‍ കൂട്ട് ഇല്ലെങ്കില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ എത്തും. എസ്.ഡി.പിയുമായി ചേര്‍ന്ന് നഗരസഭാ ഭരണം പിടിക്കുകയെന്നതായിരുന്നു സി.പി.എം അജണ്ട. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ വീട് ഈരാറ്റുപേട്ടയില്‍ നിന്നും ഏറെ അകലെയല്ല. അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ…

Read More

ഇടതുമുന്നണിയില്‍ കലഹം, സിപിഐയെ മൂലയ്ക്കിരുത്താന്‍ സിപിഎം

കൊല്ലംഃ സംസ്ഥാന ഇടതു മുന്നണിയില്‍ ഘടക കക്ഷികള്‍ തമ്മിലുള്ള കലഹം മൂക്കുന്നു. സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള പോര് എല്ലാ മറയും നീക്കി പുറത്തു വന്നു. സിപിഐക്കെതിരേ പരാതിയുമായി സിപിഎമ്മിനെ സമീപിച്ച ജോസ് കെ മാണിയോട് കാത്തിരിക്കാനാ​ണ് സിപിഎമ്മിന്‍റെ നിര്‍ദേശം. സിപിഐയെ മൂലയ്ക്കിരുത്തി ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അതിനിടെ, പാര്‍ട്ടി താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഐയിലും ഉരുള്‍ പോട്ടിത്തുടങ്ങി. കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്‍റെ സ്വാധീന മേഖലകളില്‍ എല്‍ഡിഎഫിനു വോട്ട് കുറയുകയാണ് ചെയ്തത്. ചിലയിടത്തെങ്കിലും ബിജെപിയുടെ സഹായത്തോടെയാണ് ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചതെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ സിപിഎം പലേടത്തും കാലുവാരിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നണി…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി ആര്‍.ടി.ഒ ഓഫിസിലെ അസി.​ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടറെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. മിന്നല്‍ പരിശോധനയിലാണ്​ പൊങ്കുന്നത്തെ ആര്‍.ടി.ഒ ഓഫിസിലെ അസി.​ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ശ്രീജിത്തിനെ വിജിലന്‍സ്​ അറസ്​റ്റ്​ ചെയ്​തത്​. ആര്‍.ടി.ഒ ഏജന്റിന്റെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതിനിടയിൽ ആണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

Read More

ആരുമായും കൂടുന്ന പാര്‍ട്ടി സിപിഎം:വി.ഡി. സതീശന്‍

തിരുവനന്തപുരംഃ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആരുമായും സന്ധിയുണ്ടാക്കുന്ന പാര്‍ട്ടിയാണു സിപിഎം എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ അധികാരത്തിലിരുന്ന യുഡിഎഫിനെ താഴെയിറക്കാന്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎമ്മിന്‍റെ മതേതരത്വമല്ല കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കോണ്‍ഗ്രസിന് സിപിഎമ്മിന്‍റെയോ അതിന്‍റെ സെക്രട്ടറി എ വിജയരാഘവന്‍റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്ഡിപിഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്‍റെ വീട് ഇടുക്കി വട്ടവടയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് ഒട്ടും ദൂരമില്ല വട്ടവടയിലേക്ക്. ഈരാറ്റുപേട്ടയില്‍ എസ്‌ഡിപിഐയുമായി കൈകോര്‍ക്കുമ്പോള്‍ സിപിഎം അഭിമന്യുവിന്‍റെ മുഖം കൂടി ഓര്‍ക്കണമായിരുന്നു എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കി എന്നു പുരപ്പുറത്തു കയറിനിന്ന് വിളിച്ചു കൂവിയവരാണ് അന്നും ഇന്നും എസ്‌ഡിപിയുമായി കൈകോര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ പ്രബലമായ രണ്ടു സമൂഹങ്ങള്‍ പരസ്പരം പ്രകോപനപരമായ പ്രസ്താവനകളും പ്രകടനങ്ങളും നടത്തി നാട്ടിന്‍റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്…

Read More

സിപിഎം വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു സിപിഐ

കൊല്ലംഃ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയ ശേഷം തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലാണ് സിപിഎം-ബിജെപി അന്തര്‍ധാര സിപിഐ തുറന്നു സമ്മതിക്കുന്നത്. ചാത്തന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് സിപിഐയിലെ ജി.എസ്. ജയലാലാണ്. ജയലാലിന് പാര്‍ട്ടി കണക്കുകൂട്ടിയ വോട്ടുകള്‍ കിട്ടിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥിക്കു പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് കിട്ടി. ഇത് സിപിഎം അണികളില്‍ നിന്നും അനുഭാവികളില്‍ നിന്നുമാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. തൊട്ടടുത്ത ഇരവിപുരത്തും ഇടതുമുന്നണിക്കെതിരേ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയാണു സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും…

Read More

ഡിസിസി പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു

കൊല്ലംഃ ആറു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേറ്റു.‌ പി. രാജേന്ദ്ര പ്രസാദ് (കൊല്ലം) പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), സി.പി. മാത്യു (ഇടുക്കി), എ. തങ്കപ്പന്‍ (പാലക്കാട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍ ) എന്നിവരാണ് ചുമതലയേറ്റത്. ബന്ധപ്പെട്ട ഡിസിസി ഓഫീസുകളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളടക്കം വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്തമുണ്ടായി. ഏകമനസോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. കൊല്ലം ഡിസിസിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബിന്ദു കൃഷ്ണ, ജ്യോതികുമാര്‍ ചാമക്കാല, പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More