Business
വായ്പാ മേഖലയിലെ സഹകരണം: സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആർക് കാപിറ്റലും ധാരണയിൽ
കൊച്ചി: വായ്പാ രംഗത്ത് നേട്ടമുണ്ടാക്കുന്ന സഹകരണത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്കും നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റലും ധാരണാ പത്രം ഒപ്പു വെച്ചു. നോര്‍ത്തേണ്‍ ആര്‍കിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമായ എന്‍പോസ് (nPOS) പ്രയോജനപ്പെടുത്താനും വായ്പകള്‍ക്കു തുടക്കം കുറിക്കുന്ന നടപടി ക്രമങ്ങൾ, വിതരണം, അണ്ടര്‍റൈറ്റിങ്, കളക്ഷൻ, റീകൺസിലിയേഷൻ തുടങ്ങിയ മേഖലകളെ മെച്ചപ്പെടുത്താനും ഈ സഹകരണം സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിക്കും.പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും സുസ്ഥിര വളര്‍ച്ച നേടാനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി ആര് ശേഷാദ്രി പറഞ്ഞു.
ഇരു സ്ഥാപനങ്ങളുടേയും കഴിവുകള്‍ കൂട്ടായി പ്രയോജനപ്പെടുത്തി സാമ്പത്തിക മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ബാങ്ക് ഇടപാടുകാർക്ക് മാത്രമല്ല ബന്ധപ്പെട്ട എല്ലാവര്ക്കും നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ സഹകരണം. സാമ്പത്തിക മേഖലയില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കുന്ന ഈ സഹകരണത്തില്‍ അതിയായ സന്തോഷം ഉണ്ടെന്നു നോര്‍ത്തേണ്‍ ആര്‍ക് കാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ് മെഹ്റോത്ര പറഞ്ഞു.
മെച്ചപ്പെട്ട വായ്പവിതരണം , വ്യക്തിഗത ആനുകൂല്യങ്ങള്‍, മികച്ച രീതിയിലെ ഇടപെടലുകള്‍ തുടങ്ങിയവയ്ക്ക് ഇതു സഹായകമാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിപുലമായ സാന്നിധ്യവും നോര്‍ത്തേണ്‍ ആര്‍കിന്റെ ഈ രംഗത്തെ അനുഭവ സമ്പത്തും കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് സോണല്‍ കോർപ്പറേറ്റ് സെയിൽസ് മേധാവിയും ഡിജിഎമ്മുമായ യു രമേശ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മേധാവിയും എജിഎമ്മുമായ പ്രശാന്ത് ജോര്‍ജ്ജ് തരകന്, മുംബൈ റീജണല്‍ മേധാവിയും ഡിജിഎമ്മുമായ പ്രജിന് വര്‍ഗീസ്, നോര്‍ത്തേണ്‍ ആര്‍ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡയറക്ട് ഒര്‍ഗനൈസേഷന്‍സ് അമിത്ത് മന്‍ധന്യ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാര്‍ക്കറ്റ്സ് സന്ധ്യ ധവാന്, ചീഫ് ഓഫ് സ്റ്റാഫ് ഗീതു സെഹ്ഗാള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് മാർക്കറ്റ്സ് സുമന്ത് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറായി കര്‍ണാടകയിലെ നന്ദിനി ഗ്രൂപ്പ്
ബംഗളൂരു: ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സ്പോണ്‍സറായി കര്‍ണാടകയിലെ നന്ദിനി ഗ്രൂപ്പ്. ട്വന്റി 20 ലോകകപ്പിനിടെ അയര്‍ലാന്‍ഡ്, സ്കോട്ട്ലാന്‍ഡ് ടീമുകളെ സ്പോണ്സര് ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എക്സിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. പ്രമുഖ ബ്രാന്‍ഡായ നന്ദിനിയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയെന്ന് ഐ.എസ്.എല്‍ മാനേജ്മെന്റ് അറിയിച്ചു.
2024 സെപ്തംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയാണ് ഐ.എസ്.എല്‍ ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ ഐ.എസ്.എല്ലിനെ സ്പോണ്സര് ചെയ്യുന്നത് പരിഗണിക്കുകയാണെന്ന് നന്ദിനി ബ്രാന്‍ഡിന്റെ ഉടമസ്ഥരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.കെ ജഗ്ദീഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായത്.
എല്‍.ഇ.ഡി ബോര്‍ഡുകള്‍, പ്രസന്റേഷനുകള്‍, 300 സെക്കന്‍ഡ് ടി.വി, ഒ.ടി.ടി പരസ്യങ്ങള്‍ എന്നിവയാണ് സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാവുകയെന്നും സൂചനയുണ്ട്. നേരത്തെ ഇന്ത്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നന്ദിനി ഗ്രൂപ്പ് ഡല്‍ഹിയിലേക്കും ഉല്പന്നനിര അവതരിപ്പിച്ചിരുന്നു.
Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇപ്പോള്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് ഉണ്ടാകുന്നത്. സ്വര്‍ണം ഗ്രാമിന് 6825 രൂപയും പവന് 54600 രൂപയുമാണ് ഇന്നത്ത നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിക്ക് വിലവ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 95 രൂപ എന്നനിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 ഡോളറോളം വര്‍ധിച്ചിരുന്നു. എന്നാല്‍ വില 2600 ഡോളര്‍ വരെ എത്തിയശേഷം തിരിച്ചിറങ്ങി 2564 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
Business
സ്വർണവിലയിൽ നേരിയ കുറവ്
തുടര്‍ച്ചയായ കുതിപ്പിനുശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടേയും കുറവാണ് ഉണ്ടായത്. ഗ്രാമിന് 6865 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 54920 രൂപ എന്ന നിരക്കിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപ എന്നതാണ് വിപണി വില. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രാമിന് 96 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,577.47 ഡോളറാണ്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 2,585.26 ഡോളറായിരുന്നു.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login