അടുത്ത മാസം സ്കൂളുകളും തുറക്കും

തിരുവനന്തപുരം: കോളെജുകള്‍ക്കു പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളും തുറക്കുന്ന കാര്യം സജീവ പരിഗണനയില്‍. ഒന്‍പതു മുതല്‍12 വരെയുള്ള ക്ലാസുകളിലാണ് നേരിട്ടു സ്കൂളുകളില്‍ തുടക്കത്തില്‍ നടത്തുക. സുപ്രീംകോടതി വിധി വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഒക്ടോബറില്‍ സ്കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍. ആരോഗ്യവകുപ്പിന്‍റേയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്കൂള്‍ തുറക്കേണ്ട തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും തീരുമാനിക്കുക. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികള്‍ വീതം, അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമായി ക്ലാസ് എന്നീ സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റ് പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്ലസ് 1 പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി തീരുമാനം…

Read More

ആറു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചി: ആറു ജില്ലകളില്‍ പുതിയ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാര്‍ ഇന്നു ചുമതലയേല്‍ക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന് കേരളത്തില്‍ യുവരക്തം പകരുന്ന പുതിയ നേതൃത്വത്തിന്‍ കീഴില്‍ 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സമുജ്വല വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നു തുടക്കം കുറിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ഡിസിസി പ്രസിഡന്‍റുമാര്‍ ഇന്നു ചുമതലയേല്‍ക്കുന്നത്. പി.രാജേന്ദ്ര പ്രസാദ് കൊല്ലം സംശുദ്ധ രാഷ്‌ട്രീയത്തിന്‍റെ മഹാ പ്രതീകമാണ് പിആര്‍ അന്നു അടുപ്പമുള്ളവര്‍ വിളിക്കുന്ന പി. രാജേന്ദ്ര പ്രസാദ്. മൈനാഗപ്പള്ളി സ്വദേശി. യൂത്ത് കോണ്‍ഗ്രസിലൂടെ തീരെ ചെറുപ്പത്തില്‍തതന്നെ കോണ്‍ഗ്രസിലെത്തി. പിന്നീട് തേവലക്കര ബോയ്സ്ഹൈക്സൂളിലെ അധ്യാകനായി ജോലിയില്‍ പ്രവേശിച്ച് അധ്യാപക സര്‍വീസ് സംഘടനയിലും സജീവമായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, കരുനാഗപ്പള്ളി താലൂക്ക്…

Read More

ഖത്തര്‍ കരാര്‍ പുതുക്കി

ഖത്തര്‍:ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കാണ് ഇളവുകള്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകും. ഒരു മാസത്തേക്കാണ് ഇപ്പോഴുള്ള ഇളവുകളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇപ്പോഴുള്ളത് പോലെ തുടരും. കൊവിഡ് പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.

Read More

ഇന്നലെ രാജ്യത്ത് 47,092 കോവിഡ് കേസുകള്‍, തുറക്കാനൊരുങ്ങി കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 47,092 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിക്കു. 509 പേരാണ് ഇന്നലെ മരിച്ചത്. 35,181 പേര്‍ രോഗമുക്തി നേടി. പതിവു പോലെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ മാത്രം 32,803 പോര്‍ക്കു രോഗം സ്ഥിരീകരിച്ചു. 173 പേരാണു കേരളത്തില്‍ ഈ ദിവസം മരിച്ചത്. രാജ്യത്തു നിലവില്‍ 3,89.583 ആക്റ്റിവ് കേസുകള്‍. ഇതിനകം 3,20,28,825 പേര്‍ക്കു രോഗം വന്നുപോയി. ഒട്ടാകെ 4,39,529 പേര്‍ കോവിഡ്ബാധിച്ച് ഇതുവരെ മരിച്ചു. 66.31 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കി. അതിനിടെ കേരളം കൂടുതൽ തുറക്കാമെന്ന നിർദേശവുമായി സർക്കാർ വിളിച്ച യോഗത്തിൽ വിദഗ്ദർ. വാക്സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രകരിക്കണമെന്നാണ് പൊതുനിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യവും വിലയിരുത്തപ്പെട്ടു. അതേസമയം കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വറന്റീൻ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് കേരളം കർണാടകയ്ക്ക് കത്തയച്ചു.കേരളവുമായി അതിർത്തി…

Read More

ഡോക്റ്റര്‍മാര്‍ പ്രതിഷേധിച്ചു

കൊച്ചി:ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാരോടുള്ള അവഗണനക്കെതിരെ കെ ജി എം ഒ എ പ്രതിഷേധ ദിനം ആചരിച്ചു കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് മഹാമാരിക്കെതിരെ പൊരുതുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും, ഈ കൊറോണ കാലത്ത് പോലും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ നേതൃത്വത്തിലാണു ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ ഇവിടെ ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളത്തിൽ പോലും വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചത്, പേഴ്സണൽ പേ നിർത്തലാക്കിയത്, റേഷ്യോ…

Read More

കാലവര്‍ഷം, കൊടുങ്കാറ്റ്ഃ കമുക് വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: സംസ്ഥാനത്തു തിമിര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും വ്യാപകമായ ദുരിതം വിതയ്ക്കുന്നു. പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റില്‍ കമുക് വീണു കുട്ടി മരിച്ചു. വടക്കന്‍ ജില്ലകളിലെല്ലാം ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. പലേടത്തും ഗതാഗതവും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലായി. പാലക്കാട് ജില്ലയിലാണ് കളിച്ചുകൊണ്ടിരിക്കെ കമുക് വീണ് ഏഴു വയസ്സുകാരി മരിച്ചു‌ത്. മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം തൊട്ടിപ്പറമ്പ് ഇബ്രാഹീമിന്റെ മകൾ ടി.പി.ഫാത്തിമസന (7) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ ഉച്ചയ്ക്ക് രണ്ടേ‍ാടെയാണ് അപകടം. കാറ്റിൽ വീണ കമുകിന് അടിയിൽപ്പെട്ട ഫാത്തിമയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വടക്കന്‍ ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ നാളെയും തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

Read More

കര്‍ണാടകത്തില്‍ സ്കൂളുകള്‍ തുറന്നു

ബംഗളൂരുഃ കര്‍ണാടകത്തിലെ സ്കൂളുകളും കോളെജുകളും തുറന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്കൂള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പതിനെട്ടു മാസങ്ങള്‍ക്കു ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒന്‍പതു മുതല്‍ പ്രീ യൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളാണു നടത്തുക. മറ്റു ക്ലാസുകള്‍ വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷം മാത്രമാകും തുറക്കുക. കോളെജുകളെല്ലാ കഴിഞ്ഞ മാസം തുറന്നു. രോഗസ്ഥിരീകരണ നിരക്ക് ഒരു ശതമാനം വരെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു തപറന്നത്. അതില്‍ കൂടുതല്‍ ടിപിആറുള്ള സ്ഥലങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ ഉണ്ടാകൂ.

Read More

നാലാഴ്ച അതിജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരംഃ സംസ്ഥാനത്ത് ഓണാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് അതിജീവിക്കാന്‍ അടുത്ത നാലാഴ്ചത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓണക്കാലത്ത് കര്‍ശന നിയന്ത്രണങ്ങളോടെ ചില ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലേടത്തും നിയന്ത്രണങ്ങള്‍ ഫലപ്രദമായില്ല. പൊതുസ്ഥലത്ത് ആള്‍ക്കൂട്ടമുണ്ടായി. ഇതു രോഗവ്യാപന സാധ്യത കൂട്ടി. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഇവരിലൂടെ കോവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാകാന്‍ ഇടയുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് അടുത്ത നാലാഴ്ചത്തേക്ക് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. നാളെ രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തും.

Read More

അഫ്ഗാനില്‍ നിന്ന് 168 പേരെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹിഃ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന 168 പേരെ ഒഴിപ്പിച്ചു. ഇവരില്‍ 107 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്‍റ് അംഗങ്ങളും അഫ്ഗാന്‍ പൗരന്മാരുമാണു മറ്റുള്ളവര്‍. വ്യോമസേനയുടെ C17 എന്ന പ്രത്യേക പാസഞ്ചര്‍ ഫ്ലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. ഇന്നു പുലര്‍ച്ചെ കാബൂളില്‍ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനം രാവിലെ ഒന്‍പതു മണിയോടെ ഗസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്താവളത്തില്‍ ഇറങ്ങി. താലിബാന്‍ ഭരണകൂടത്തിന്‍റെ അനുമതിയോടെ ഇന്നു പുലര്‍ച്ചെ രണ്ടു വിമാനങ്ങളിലായി 222 പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു പുറമേ നേപ്പാള്‍, ദോഹ, തജാഖിസ്ഥാന്‍ എന്നിവിടങ്ങളിലുള്ള പൗരന്മാരും ഈ വിമാനങ്ങളിലുണ്ടായിരുന്നു. ഓരോ ദിവസവും രണ്ട് വിമാനങ്ങള്‍ വീതം കാബൂളില്‍ നിന്നു സര്‍വീസ് നടത്താന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കി. ഇനിയും ആയിരത്തിലധികം ഇന്ത്യക്കാര്‍ അഫ്‌ഗാനിസ്ഥാനിലുണ്ടെന്നാണ് അറിയുന്നത്.

Read More

കട്ടപ്പന തകിടിയേൽ സിൽക്ക്സിന്റെ തിണ്ണമിടുക്ക്: തിരുവോണദിനത്തിൽ വേദനയായി പിഞ്ചോമനയുടെ കരച്ചിൽ

കട്ടപ്പന:തിരുവോണ ദിനത്തിൽ അച്ഛനൊപ്പം ഓണക്കോടി എടുക്കുവാൻ കട്ടപ്പന തകിടിയേൽ സിൽക്സിൽ എത്തിയ പിഞ്ചോമനയുടെ പൊട്ടിക്കരഞ്ഞുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോ ശക്തമായ പ്രതിഷേധത്തിന് കാരണമായി. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് വീഡിയോ ഷെയർ ചെയ്തത്.തകിടിയേൽ സിൽക്ക്സിന് മുൻപിൽ പാർക്ക് ചെയ്ത കാർ ജീവനക്കാരൻ മാറ്റിയെന്നും, താക്കോൽ തകരാരിലാക്കി എന്നും, ചോദ്യം ചെയ്ത തന്റെ അച്ഛനെ മർദിച്ചു എന്നുമാണ് കുരുന്ന് കരഞ്ഞ് പറയുന്നത്. തങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്ന കുട്ടി കടയുടെ ഉള്ളിൽ പ്രവേശിച്ച് അച്ഛനെ മർദിച്ച ആളെ വീഡിയോയിൽ കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആളെ കാണുന്നില്ല. കുട്ടികളെ വാഹനത്തിൽ ഇരുത്തി വസ്ത്രങ്ങൾ വാങ്ങി പുറത്ത് വന്നപ്പോൾ വാഹനം മാറ്റി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. വാഹനത്തിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ താക്കോൽ ഇടുന്ന ഭാഗം തകരാറിൽ ആയത് കണ്ടു. ഇത് ചോദ്യം ചെയ്ത തന്നെ ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ വീക്ഷണം ഓൺലൈൻ ന്യൂസ്‌നോട്‌ പറഞ്ഞു

Read More