പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോയിരുന്ന ലോറിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ലോറി കത്തിയമര്‍ന്നു. ആലത്തൂര്‍ സ്വാതി ജംഗ്ഷനിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു വാഹനങ്ങൾ സ്ഥലത്തു നിന്നു നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

Read More

58 രൂപയ്ക്കു പെട്രോള്‍, വേണ്ടെന്നു കേരളം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി പരിഷ്കരണം സംബന്ധിച്ച് സുപ്രധാനമ യോഗം ഇന്നു ലക്നോവില്‍ ചേരാനിരിക്കെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണിത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിദിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തിലടക്കം ഒരു ലിറ്റര്‍ പെട്രോളിന് 58 രൂപയ്ക്കു വില്‍ക്കാന്‍ കഴിയും. സാധാരണക്കാരുടെ പോക്കറ്റിന് വലിയ ആശ്വാസമാകുന്ന ഈ നടപടിയെയാണു കേരളം എതിര്‍ക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധന മൂലം നിത്യേപയോഗ സാധനങ്ങളുടെ വില വളരെ കൂടുതലാണെന്നാണ് ജിഎസ്‌ടി കൗണ്‍സില്‍ വിലയിരുത്തുന്നത്. ഡീസല്‍ വില ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം അവശ്യ വസ്തുക്കളുടെ വില 48 ശതമാനം വരെ കുറയ്ക്കാനാവും. എന്നാല്‍ സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് മൂലം ഇതിനു കഴിയുന്നില്ല. ഇന്ധന വില്പനയിലൂടെ കേരളത്തില്‍ നാലായിരം കോടി യിലേറെ രൂപയുടെ വാര്‍ഷിക വരുമാനമുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍…

Read More

എൻ.ഐ. ആർ.എഫ് റാങ്കിംഗിൽ സെന്റ്. തെരേസാസ് കോളേജിന് അഭിമാന നേട്ടം

കൊച്ചി: രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ സെന്റ്.തെരേസാസ് കോളേജിന് അഭിമാന നേട്ടം. ഇന്ത്യയിലെ പതിനയ്യായിരത്തിലധികം കോളേജുകളിൽ നാൽപ്പത്തിയഞ്ചാം സ്‌ഥാനമാണ് സെന്റ്.തെരേസാസ് കൈവരിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് എല്ലാ വർഷവും എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്) റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. അധ്യാപനം, അധ്യാപകരുടെ ഗുണനിലവാരം, ഗവേഷണം, അടിസ്‌ഥാന സൗകര്യങ്ങൾക്കുള്ള ധനവിനിയോഗം, അക്കാദമിക് പ്രവർത്തനങ്ങൾ, ഉന്നത വിദ്യാഭ്യാസവും ജോലിയും കൈവരിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയെല്ലാം പരിഗണിച്ചാണ് വർഷം തോറും എൻ.ഐ.ആർ.എഫ് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. മാനേജ്‌മെന്റിന്റെയും അധ്യാപക – അനധ്യാപകരുടെയും ചിട്ടയായ പ്രവർത്തന ഫലമാണ് കോളേജിന് നേട്ടം കൈവരിക്കാൻ സഹായകരമായതെന്ന് മാനേജർ ഡോ. സി. വിനീതയും പ്രിൻസിപ്പൽ ഡോ. ലിസി മാത്യുവും പറഞ്ഞു. 2019 ൽ നടന്ന നാക് അക്രഡിറ്റേഷനിൽ കോളേജിന് ഉന്നതാംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. 2014 ൽ സ്വയംഭരണ പദവി…

Read More

കൊലയാളി പാർട്ടിയോടും പാർട്ടിയുടെ ആശയം മനസ്സിൽ പേറുന്നവരോടും ‘നോ കോമ്പ്രമൈസ്’ ; ശരത് ലാലിന്റെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ സുധാകരൻ

യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ ഏറെ വൈകാരികമായാണ് കേരള സമൂഹം ഏറ്റെടുത്തത്.ഇരുപത്തിമൂന്നും പത്തൊമ്പതും വയസ്സുള്ള രണ്ട് ചെറുപ്പക്കാരെ ക്രൂരമായാണ് സിപിഎം ക്രിമിനലുകൾ വകവരുത്തിയത്.ശരത് ലാലിന്റെ ഇരുപത്തിയേഴാം ജന്മദിനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് ആ മരണത്തിന്റെ വൈകാരികത പങ്കുവെക്കുന്നു. കുറിപ്പ് വായിക്കാം തന്റെ കുഞ്ഞുപെങ്ങളോടൊത്തു ശരത് ലാൽ പിറന്നാൾ സദ്യ കഴിക്കേണ്ടിയിരുന്ന ദിവസമാണിന്ന്. പക്ഷെ, തോരാത്ത കണ്ണീരുമായി ഏട്ടനെ കുറിച്ചുള്ള ഓർമകളിൽ കഴിയുകയാണ് ആ ചെറുപ്പക്കാരൻ്റെ പെങ്ങളും കുടുംബവും. എന്താണ് ശരത് ലാലിനെ പോലുള്ള ചെറുപ്പക്കാർ ചെയ്ത കുറ്റം? കോൺഗ്രസ്‌ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയതോ? അതോ, കോൺഗ്രസ്‌ പതാക കൈകളിലേന്തി കല്ല്യോട്ട് സാമൂഹ്യ പ്രവർത്തനം നടത്തിയതോ?കൊന്നിട്ടും തീരാത്ത പകയോടെ അവൻ്റെ ഓർമകളെ പോലും വേട്ടയാടുന്നുണ്ട് CPM നരാധമൻമാർ. മൂവർണ്ണക്കൊടി കൈകളിലും നെഞ്ചിലുമേറ്റിയതിൻ്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരുടെ വിങ്ങുന്ന ഓർമകളാണ്…

Read More

മം​ഗളുരു വിമാനത്താവളത്തിൽ‍ യുവാവിന്റെ മലദ്വാരത്തിൽ നിന്നും കണ്ടെത്തിയത് ഒരു കിലോ സ്വർണ്ണം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഇന്ന് രാവിലെ 5 മണിയോടെ ദുബായിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി യാത്രക്കാരനായ കാസർകോട് പൂച്ചക്കാട് സ്വദേശി ജാഫർ കല്ലിങ്കലിന് ശരീരത്തിൽ നിന്നും 40 ലക്ഷം രൂപ വിലയുളള സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.854 ഗ്രാം തൂക്കമുളള 3 ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണമാണ് യുവാവിന്റെ മലദ്വാരത്തിൽ നിന്നും കണ്ടെത്തിയത്. ഇത്രയധികം സ്വർണം കടത്തുന്നത് ജീവൻതന്നെ നഷ്ടമാകാൻ കാരണമാകുമെന്ന് കസ്റ്റംസ് മുന്നറിയിപ്പു നൽകി. ഇത്രയധികം സ്വർണ്ണം സ്വന്തം ശരീരത്തിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ ഇത്തരക്കാർ അനുഭവിക്കേണ്ടി വരുമെന്നും കസ്റ്റംസ് വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയിൽ നിലച്ചിരുന്ന സ്വർണക്കടത്ത് മം​ഗളുരു വിമാനത്താവളം സജീവമായതോടെ കൂടിയാണ് പുനരാരംഭിച്ചത്. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുന്ന സ്വർണം തിരിച്ചറിയാൻ സാധിക്കും എങ്കിലും വീണ്ടെടുക്കാൻ വലിയ പ്രയാസം നേരിടുന്നു എന്നതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും…

Read More

ദ അണ്‍നോണ്‍ വാരിയര്‍ ; ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം നാളെ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത ദ അണ്‍നോണ്‍് വാരിയര്‍ എന്ന ഡോക്യുമെന്ററി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റിലീസ് ചെയ്യും. മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്.2020 സെപ്റ്റംബര്‍ 17നാണ് സുവര്‍ണ ജൂബിലിക്കു തുടക്കമിട്ടത്.

Read More

സിപിഐയ്ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എൽദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്. തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ എൽഡിഎഫ് തോൽക്കാൻ കാരണം എൽദോയുടെ ആർഭാട വിവാഹമെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് എൽദോയുടെ ആർഭാടത്തെ കുറിച്ചുള്ള റിപ്പോർട്ട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവായിരുന്നു ഈ കണ്ടെത്തൽ അവതരിപ്പിച്ചത്. എൽദോ എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ…. ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈൻ…

Read More

മ​തേ​ത​ര​ത്വ​മാ​ണ് പാ​ര്‍​ട്ടി​യു​ടെ അ​സ്തി​ത്വം- കെ.​സു​ധാ​ക​ര​ന്‍

കോ​ട്ട​യം: മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി. മതേതരത്വം കോണ്‍ഗ്രസിന്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. ഇ​വി​ടെ ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം വേ​ണമെന്നും മ​തേ​ത​ര​ത്വ​മാ​ണ് ന​മ്മു​ടെ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ ഇ​മാ​മു​മാ​യും ബി​ഷ​പ്പു​മാ​യും ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യ​താ​യും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ​സു​ധാ​ക​ര​ന്‍ പറഞ്ഞു. വി​ഷ​യ​ത്തി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് മു​ന്‍​കൈ​യെ​ടു​ക്കു​ക​യാ​ണെന്നും സ​മ​വാ​യ​ത്തി​ന് മു​ന്‍​കൈ​യെ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​യി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. എ​ന്നാ​ല്‍ സ​മ​വാ​യ​ത്തി​ന് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു നീ​ക്ക​വും ഇ​തു​വ​രെ​യു​ണ്ടാ​യി​ല്ലെ​ന്ന് സുധാകരന്‍ ആരോപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചതായും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

Read More

സത്യസന്ധമായ നിലപാടുകളും സാമൂഹികപ്രതിബദ്ധതയുള്ള മനുഷ്യനാണ് സലിംകുമാർ ; ആശംസകളുമായി കെ സുധാകരൻ

സ്വതന്ത്രമായ അഭിപ്രായങ്ങളും സത്യസന്ധമായ നിലപാടുകളും വെച്ചു പുലർത്തുന്ന കലാകാരനാണ് സലിംകുമാറെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൻ്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയാൻ ധൈര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ നാം കണ്ട മഹാനടനം രണ്ടര പതിറ്റാണ്ട് പിന്നിടുന്നു.സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന സലിം കുമാറിന് ആശംസകൾ.ഇനിയുമൊരുപാട് സിനിമകളിലൂടെ നമ്മളെ രസിപ്പിക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More

ദുൽഖർസൽമാന് യുഎഇ ​ഗോൾഡൻ വിസ

മമ്മൂട്ടി,മോഹൻലാൽ,പൃഥ്വിരാജ്,ടൊവിനോ എന്നിവർക്ക് പുറമേ ദുൽഖർ സൽമാനും യു.എ.ഇ ​ഗോൾഡൻവിസ. യുഎഇ ​ഗോൾഡൻ വിസ ബഹുമതി ലഭിക്കുന്ന 5-മത്തെ മലയാളതാരമാണ് ദുൽഖർ. 2019-ലാണ് ​ഗോൾഡൽ വിസ പദ്ധതി യുഎഇ സർക്കാർ ആവിശ്കരിച്ചത്. വിസ കരസ്ഥമാക്കിയവർക്ക് സ്പോൺസർമാരില്ലാതെ രാജ്യത്ത് ജീവിക്കാനും, ജോലി ചെയ്യാനും സാധിക്കും. 10 വർഷമാണ് വിസ കാലാവധി. ‘യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സൗദ് അബ്ദുൽ അസീസിൽ നിന്ന് എന്റെ ​ഗോൾഡൻ വിസ സ്വീകരിക്കിച്ചു. അബുദാബി സർക്കാരിന്റെ എല്ലാ ഭാവി പദ്ധതികളും ചലച്ചിത്ര, നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉളളതാണെന്നത് അത്ഭുതകരമാണ്. അബുദാബിയിലും യുഎഇയിലും പ്രൊഡക്ഷനുകൾ, ഷൂട്ടിംഗുകൾ, കൂടുതൽ സമയം എന്നിവയ്ക്കായി കാത്തിരിക്കുന്നു’- താരം ഫേസ്ബുക്കിൽ കുറിച്ചു.

Read More