കര്‍ഷകരെ ചോരയില്‍ മുക്കി, ഒരാള്‍ മരിച്ചു, ഇനി സമരാഗ്നി

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ചോരയില്‍ മുക്കി കൊല്ലുന്നു. കഴിഞ്ഞ ദിവസം കര്‍ണാലില്‍ നടന്ന സമരത്തെ ലാത്തികൊണ്ടു നേരിട്ട സര്‍ക്കാര്‍ നൂറുകണക്കിനു കര്‍ഷകരെയാണ് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കു ഗുരപതരമായി പരുക്കേറ്റ ഒരു കര്‍ഷകന്‍ ഇന്നു മരിച്ചു. കര്‍ണാല്‍ സ്വദേശി സുശീല്‍ കാജള്‍ ആണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേ സമയം, മരണ കാരണം ഹൃദ്രോഗമാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലാത്തിച്ചര്‍ജിന് ഉത്തരവിട്ട എസ്ഡിഎം ആയുഷ് സിന്‍ഹയെ പുറത്താക്കണമെന്ന് കര്‍ഷ സമിതി ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഗൂഢാലോചനയ്ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും കര്‍ഷക സമരസമിതി അറിയിച്ചു. പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് ഹരിയാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും.

Read More

പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത് : കെ സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പമോയിലിന്റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം വലിയ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം.രാജ്യത്ത് പാം ഓയില്‍ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറില്‍ പാം ഓയില്‍ എണ്ണക്കുരു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.വെളിച്ചെണ്ണ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ നാളികേര കൃഷി പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശത്തെ കേന്ദ്രസര്‍ക്കാര്‍ പാടെ അവഗണിച്ചതിന്റെ തിക്തഫലം കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോര്‍ഡ് കാവിവത്കരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ജൈവരീതിക്ക് അപരിചിതമായതും പരിസ്ഥിതിക്ക് ദോഷകരവുമായ  എണ്ണപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ദക്ഷിണ കിഴക്കേഷ്യന്‍…

Read More

ചാണകം വിളിയിൽ അഭിമാനമുണ്ടെന്ന് സുരേഷ്​ഗോപി

എറണാകുളം: ചാണകം എന്ന വിളിയിൽ അതൃപ്തിയില്ലെന്നും അഭിമാനമാണെന്നും നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. ചാണകം വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പോലുളളവരെ ചാണകം എന്നു വിളിക്കുന്നതിൽ സന്തോഷമേയുളളൂ എന്നും അദ്ദേഹം പറഞ്ഞു. വിളി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാൻ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. താലിബാൻ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. നേരത്തെ ബ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമാണ് എന്നെ വിളിക്കേണ്ട മുഖ്യമന്ത്രിയെ വിളിക്കൂ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതേ തുടർന്ന് സാമൂഹികമാധ്യമങ്ങളിലുടനീളം നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

Read More

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു.

തൃശ്ശൂർ : മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. മസ്തിഷ്കത്തിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലധികമായി മിൽമ ഡയറക്ടർ ബോർഡ് മെമ്പർ ആയിരുന്നു. ആറുവർഷമായി മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആണ്. ഇന്ത്യൻ എക്കണോമിക്സ് ആൻഡ് റിസർച്ച് അസോസിയേഷൻ ലീഡിങ് മിൽക്ക് എന്റർപ്രണർ മികച്ച സഹകാരിക്കുള്ള പുരസ്കാരവും പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്‌. 3000ൽ പരം ക്ഷീര സഹകരണ സംഘങ്ങളും പത്തുലക്ഷത്തിലേറെ ക്ഷീര കർഷകരും ൩൦൦൦ കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മിൽമയെ മാറ്റുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച കർഷക നേതാവാണ് ബാലൻ മാസ്റ്റർ.

Read More

കർഷക സമരവേദിയിലും ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍ -ഡീസല്‍ – പാചകവാതക വിലവര്‍ധനക്കെതിരെ കർഷകസമര വേദിയിലും പ്രതിഷേധം. കര്‍ഷക സമര വേദിയില്‍ വ്യാഴാഴ്​ച രാവിലെ 10 മുതല്‍ 12 വരെ മോ​ട്ടോര്‍സൈക്കിളുകള്‍, കാറുകള്‍, ട്രാക്​ടറുകള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവ പാതയോരത്ത്​ നിര്‍ത്തിയിട്ടായിരുന്നു പ്രതിഷേധം. ഇന്ധനവില വര്‍ധനക്കെതിരായ സമരത്തിന്​ പിന്തുണയുമായി നിരവധിപേര്‍ കാലി സിലിണ്ടറുകള്‍ തലയിലേന്തി റോഡിലെത്തി. ഡല്‍ഹിയി​ല്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന്​ നൂറുരൂപ കടന്നിരുന്നു. ഡീസല്‍ വിലയും രാജസ്​ഥാന്‍, മധ്യപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ നൂറുകടന്നിരുന്നു.

Read More