Connect with us
top banner (3)

Health

മെഡിക്കൽ കോളേജ് പരിസരത്തെ ഡ്രൈവർമാർ സമരത്തിൽ

Avatar

Published

on

മലപ്പുറം : മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി. ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയു നേതൃത്വത്തിൽ ഡ്രൈവർമാർ സമരം തുടങ്ങിയത്. ആംബുലൻസ് മാറ്റാൻ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രി കോപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന പതിനാറു ആംബുലൻസുകൾ മാറ്റണമെന്ന ആശുപത്രി വികസന സമിതിയുടെ തീരുമാനമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ആശുപത്രി വികസന സമിതി പോലീസ് സഹായം ആവശ്യപ്പെടുകയും രാവിലെ ഇതിനായി പൊലീസ് എത്തുകയും ചെയ്തു. എന്നാൽ ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ ഇതിന് തയ്യാറാവാതെ വരികയും പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു. സമരം ചെയ്ത നേതാക്കൻമാരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ എത്തിയ രോ​ഗികൾ ഡ്രൈവർമാരുടെ സമരം മൂലം ആംബുലൻസ് കിട്ടാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ മൃതദേഹങ്ങൾ വിട്ടുകിട്ടിയിട്ടും ആംബുലൻസുകൾ ഇല്ലാതിരുന്നത് ആളുകളെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

Health

ആസ്ത്മ നിയന്ത്രണം ഉറപ്പാക്കാൻ ആരോഗ്യ സാക്ഷരത അനിവാര്യം : ഡോ. പി. സുകുമാരൻ

Published

on

ആലപ്പുഴ : വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും , മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആസ്ത്മ രോഗത്തെക്കുറിച്ചും , ചികിൽസയെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയ അറിവ് എല്ലാവരിലും എത്തിക്കാൻ കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ആദ്യ വകുപ്പു മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. പി.സുകുമാരൻ അഭിപ്രായപെട്ടു. ലോക ആസ്ത്‌മ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യഭ്യാസ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്ത്മ പരിചരണം എങ്ങിനെ , ആസ്ത്മ വൈവിധ്യങ്ങളും പുത്തൻ ചികിൽസാ മാർഗ്ഗങ്ങളും , സ്ത്രീകളിലെ ആസ്ത്മ, തീവ്ര ആസ്ത്മ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ.ബി. ജയപ്രകാശ് , ഡോ.പി.എസ് ഷാജഹാൻ, ഡോ. പ്രവീൺ ജി.എസ്, ഡോ.മനാഫ് . എം.എ , ഡോ. മീര .ജെ . കുമാർഎന്നിവർ ക്ലാസ്സുകൾ നയിച്ചു. നാലരലക്ഷത്തിലേറെയുള്ള ആഗോള വാർഷിക ആസ്ത്മ മരണങ്ങളിൽ നാൽപത്തിരണ്ടു ശതമാനത്തോളം മരണങ്ങൾ ഇൻഡ്യയിൽ നിന്നാണെന്നുള്ള റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് സമ്മേളനം വിലയിരുത്തി. ശരിയായ ചികിൽസ ശരിയായ സമയത്ത് ശരിയായ രീതിയിൽ നൽകിയാൽ മാത്രമേ ആസ്ത്മ മൂലമുള്ള അനാവശ്യ ആശുപത്രി വാസവും , സങ്കീർണതകളും , മരണങ്ങളും ഇല്ലാതാക്കാനാവൂ എന്നത് പൊതു സമൂഹം ഗൗരവത്തിലിലെടുക്കേണ്ട കാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപെട്ടു. മൂന്നര പതിറ്റാണ്ടു മുമ്പ് ആലപ്പുഴയിൽ ആദ്യമായി ശ്വാസകോശ വിഭാഗം ആരംഭിക്കാൻ നേതൃത്വം നൽകിയ ഡോ.പി. സുകുമാരനെ ചടങ്ങിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു .’ അറിവ് ശക്തി പകരും’ എന്ന സന്ദേശം മുൻനിർത്തി അടുത്ത ഒരു വർഷം ആസ്ത്മ ബോധവൽക്കരണ പരിപാടികളും , സെമിനാറുകളും ശ്വാസകോശ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് വകുപ്പു മേധാവി ഡോ.ബി ജയപ്രകാശും സംഘാടക സമിതി ചെയർമാൻ ഡോ. പി.എസ്. ഷാജഹാനും അറിയിച്ചു.

Continue Reading

Health

പുതിയ ആശങ്ക; എന്താണ് വെസ്റ്റ് നൈൽ ഫീവർ ?

Published

on

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ടെങ്കിലും വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം വെസ്റ്റ് നൈൽ ഫീവർ മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എന്താണ് വെസ്റ്റ് നൈൽ ഫീവർ?

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിൽ

2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രോഗപ്പകർച്ച

പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത, അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. മാത്രമല്ല വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ വാക്സിൻ ലഭ്യമല്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രോഗലക്ഷണങ്ങൾ

വെസ്റ്റ് നൈൽ ഫീവറിന്റെ പ്രധാന ലക്ഷണങ്ങൾ തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ്. രോഗ ബാധിതരായ 75% ആളുകളിലും പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. 20 % ആളുകൾക്കാണ് പനി, തലവേദന, ഛർദ്ദി,
ചൊറിച്ചിൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. മറ്റു ചിലരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ ഇല്ലാതിരുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രതിരോധവും ചികിൽസയും

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിലാണ് വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രാധാന്യം നൽകുക. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക. പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.

അപകടസാദ്ധ്യത

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിലുള്ളവർ ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം വെസ്റ്റ്‌നൈൽ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്.

പനി ബാധിച്ചാൽ

Advertisement
1000x200 PX MALAYALI DCTR MDX-02-02

രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.

പ്രതിരോധം

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊതുകു നിർമാർജ്ജനം
കൊതുകു കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Health

ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസ കോശ വിഭാഗത്തിന് മികച്ച നേട്ടം

Published

on

ആലപ്പുഴ : രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ‘സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ’ എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു . ലോകത്തു മരണ കാരണങ്ങളിൽ മൂന്നാമതും ഇൻഡ്യയിൽ രണ്ടാമതും നിൽക്കുന്ന രോഗാവസ്ഥയാണ് ദീർഘകാല ശ്വാസതടസ്സരോഗങ്ങൾ അഥവാ സി.ഒ.പി.ഡി.

ഡോ. വാസന്തി പൊകാല, ഡോ. അഞ്ജലി . വി. ബി , ഡോ. അലിഡ ഫ്രാൻസിസ് , എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊല്ലത്തു വെച്ചു നടന്ന അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ അർധ വാർഷിക സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള പുരസ്ക്കാരം നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ദേശീയ പ്രസിഡണ്ട് ഡോ.ടി. മോഹൻ കുമാർ , എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ , സെക്രട്ടറി ഡോ. ജൂഡോ വാച്ചാ പറമ്പിൽ, മിഡ് പൾമോ കോൺ 2024 ചെയർമാൻ ഡോ. സി.എൻ.നഹാസ് , എന്നിവർ സമ്മാനിച്ചു .

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured