സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; വീണ ജോര്‍ജ് മത്സരിച്ച ആറന്മുളയില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ് മത്സരിച്ച ആറന്മുള നിയോജമണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. സിപിഐഎം പ്രവര്‍ത്തകരുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ച് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. 267 പാര്‍ട്ടിയംഗങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. 22 ലോക്കല്‍ കമ്മിറ്റികൾ ഉള്ളതിൽ 20 ഇടത്ത് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്നാണ് കണ്ടെത്തല്‍. പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്തായതോടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത ഉടലെടുത്തിരിക്കുകയാണ്.

Read More

യുഡിഎഫ് ഒരുക്കിയ ചികിത്സാ സൗകര്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

കോന്നി മെഡിക്കല്‍ കോളെജിലെ അത്യാഹിത വിഭാഗം, ഐപി വിഭാഗങ്ങള്‍ തുറന്നില്ല കൊല്ലം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തു സംസ്ഥാനത്തു തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പലതും കഴിഞ്ഞ ആറുവര്‍ഷത്തെ പിണറായി ഭരണത്തില്‍ താറുമാറായി. പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളാണ് സൗകര്യങ്ങളൊന്നുമില്ലാതെ കോവിഡ് കാലത്തു പോലും നോക്കുകുത്തിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണം തുടങ്ങി, പ്രവര്‍ത്തന സജ്ജമായ കോന്നി മെഡിക്കല്‍ കോളെജില്‍ ഈ മാസം പതിനൊന്നിന് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ പേരിനു മാത്രമുള്ള ഒപി മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് കാലത്തു തുടങ്ങിയ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ അവസ്ഥയും ഇതാണ്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് പറയുന്നത്. കൊവിഡ്, നിപ…

Read More

പന്തളം നഗരസഭ പിരിച്ചു വിടണമെന്നു സെക്രട്ടറിയുടെ കത്ത്

പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് കത്ത് അയച്ചു. നഗരസഭയിലെ ബജറ്റ് മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെ പാസാക്കിയെന്ന സെക്രട്ടറിയുടെ കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി . എന്നാൽ നിയമ പ്രകാരമല്ലാത്തതൊന്നും നഗരസഭയിൽ നടന്നിട്ടില്ലെന്നാണ് ചെയർപേഴ്സൻ്റെ വിശദീകരണം പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചർച്ചകളും വൻ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസക്കിയിട്ടും പന്തളത്ത് മാത്രം 2021 2022 സാന്പത്തിക വർഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല. ഇക്കാലയളിവിലെല്ലാം നഗരസഭയിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജൂലൈ 7 ന് പുതുതായി എത്തിയ സെക്രട്ടറി രേഖകൾ പരിശോധിച്ചപ്പോഴാണ് മാർച്ച് 22 ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും കണ്ടത്തി.…

Read More

തി​രു​വ​ല്ല​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സി.​പി.​എം ; വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. സ​ഞ്ചു​വും നേ​താ​ക്ക​ള്‍ക്കൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ സി.​പി.​എ​മ്മി​െന്‍റ പൊ​തു​യോ​ഗം. സ​മ്ബൂ​ര്‍ണ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​യാ​ണ്​ സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്ത്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നെ​ത്തി​യ​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന​ന്ദ​ഗോ​പ​ന്‍ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കു​റ്റൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. തി​രു​വ​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം മ​തി​ല്‍ ത​ക​ര്‍ത്ത് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. സ​ഞ്ചു​വും നേ​താ​ക്ക​ള്‍ക്കൊ​പ്പം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.കേ​സി​ല്‍ ഏ​ഴാം പ്ര​തി​യാ​യ സ​ഞ്ജു​വി​നെ പൊ​ലീ​സ്​ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു​ള്ള പ​രി​പാ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്രസ് രം​ഗ​ത്തു​വ​ന്നു.

Read More

സിപിഎം ഭരിക്കുന്ന ഒരു ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി, കോണ്‍ഗ്രസ് സമരത്തില്‍

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ഒരു സര്‍വീസ് സഹകരണ ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി. ഇടപാടുകാര്‍ അറിയാതെ സ്ഥിര നിക്ഷേപത്തിലും ആധാരങ്ങളിലും തിരിമറി നടത്തി ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെയും ഇടപാടുകാരുടെ നിക്ഷേപങ്ങളും അട്ടിമറിച്ചെന്നു കോണ്‍ഗ്രസ്. പ്രത്യക്ഷ സമരവുമായി ഇടപാടുകാരും രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലാണു തിരിമറി. പ്രശ്നം രൂക്ഷമായതോടെ സെക്രട്ടറി മുങ്ങി. ഭരണസമിതി അംഗങ്ങളും ഒഴിവുകഴിവുകള്‍ പറഞ്ഞതോടെ ഇടപാടുകാരും നിക്ഷേപകരും ദുരിതത്തിലായി. 2013 മുതല്‍ ഇവിടെ തട്ടിപ്പുകള്‍ നടക്കുകയാണെന്നാണ് കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയുടെ പരാതി. സിപിഎം നേതൃത്വത്തിലൂുള്ള ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്നു ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു പോയത്. കേരള ബാങ്ക് ആയതോടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് ആയെടുത്ത ഏഴു കോടി രൂപയും പലിശയും ഇതേവരെ തിരിച്ചടച്ചിട്ടില്ല.…

Read More

ഡിസിസി പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു

കൊല്ലംഃ ആറു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേറ്റു.‌ പി. രാജേന്ദ്ര പ്രസാദ് (കൊല്ലം) പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), സി.പി. മാത്യു (ഇടുക്കി), എ. തങ്കപ്പന്‍ (പാലക്കാട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍ ) എന്നിവരാണ് ചുമതലയേറ്റത്. ബന്ധപ്പെട്ട ഡിസിസി ഓഫീസുകളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളടക്കം വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്തമുണ്ടായി. ഏകമനസോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. കൊല്ലം ഡിസിസിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബിന്ദു കൃഷ്ണ, ജ്യോതികുമാര്‍ ചാമക്കാല, പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പാചക വിദഗ്ധന്‍ നൗഷാദ് അന്തരിച്ചു

തിരുവല്ലഃ പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവും മിനിസ്ക്രീന്‍ താരവുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. നൗഷാദ് ദി ബിഗ് ഷെഫ് എന്ന ഹോട്ടല്‍- കാറ്ററിംഗ് ശൃംഖലയുടെ ഉടമയാണ്. കേരളീയ വിഭാവങ്ങളുടെയും പാശ്ചാത്യ വിഭവങ്ങളുടെയും രുചിക്കൂട്ടുകളിലൂടെ പ്രേക്ഷകരെയും വിരുന്നുകാരെയും വിസ്മയിപ്പിച്ചിട്ടുള്ള നൗഷാദിന്‍റെ ടെലിവിഷന്‍ പാചക പരിപാടികള്‍ ലക്ഷക്കണക്കിനു വീട്ടമ്മമാരെയാണ് ആകര്‍ഷിച്ചിട്ടുള്ളത്. ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു കടന്നത് യാദൃച്ഛികമായാണ്. മമ്മൂട്ടിയെയും ദിലീപിനെയും നായകരാക്കി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്റ്റര്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്. വയറിനു സുഖമില്ലാതെ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആന്തിരക അവയവങ്ങള്‍ക്കുണ്ടായ അണുബാധയാണു മരണത്തിനു കാരണം. ഒരാഴ്ചമുന്‍പാണ് ഭാര്യ ഷീബ മരിച്ചത്. ഏകമകള്‍ഃ പതിമൂന്നു വയസുള്ള നഷ്വ.

Read More

ശബരിമല നടയടച്ചു; ഇനി തുറക്കുന്നത് സെപ്റ്റംബർ 16ന്

തിരുവനന്തപുരം: നിറപുത്തരി പൂജയ്ക്കും ചിങ്ങമാസം, ഓണം നാളുകളിലെ പൂജകൾക്കുമായി തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഹരിവരാസന സങ്കീർത്തനം പാടി അടച്ചു. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16-ന് വൈകുന്നേരം അഞ്ചിനാണ് വീണ്ടും നട തുറക്കുക. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21ന് വീണ്ടും ക്ഷേത്ര തിരുനടയടക്കും.ചതയദിനമായ ഇന്നലെ രാവിലെ അഞ്ചുമണിക്കാണ് ശബരിമല നട തുറന്നത്. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു .വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ചതയം ദിനത്തിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ.വി സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി കലിയുഗവരദ…

Read More

തിരുവോണത്തിന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് ; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂർ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 21-08-2021 (ശനി): പത്തനംതിട്ട, ഇടുക്കി, മലപ്പുറം22-08-2021 (ഞായർ): കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

Read More

” ഹൃദയത്തിലാണ് രാജീവ്ജി ” യുവജന പ്രതിഷേധ സദസ്സുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

പത്തനംതിട്ട: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.പി.സി.സി ജന:സെക്രട്ടറി കെ.ശിവദാസൻനായർ പറഞ്ഞു.രാജീവ് യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച “ഹൃദയത്തിലാണ് രാജീവ്ജി ” യുവജന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്ത്ര സാങ്കേതിക മേഖലയിൽ സുശക്തമായ ഭാരതം സമ്മാനിച്ച രാജീവ് ഗാന്ധിയോടുള്ള കടുത്ത അനാദരവാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ചെയർമാൻ നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷമീർ തടത്തിൽ, യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ് ജിബിൻചിറക്കടവിൽ,ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ബിജോയ് റ്റി മാർക്കോസ് എൻ.എസ്.യു.ഐ മുൻ മാദ്ധ്യമ വിഭാഗം കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ,…

Read More