ജില്ലയിലെ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകും – പി. രാജേന്ദ്രപ്രസാദ്

കോൺഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും എപ്പോഴൊക്കെ രാജ്യത്ത് കോൺഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വർഗീയതയും വിഘടന വാദവും ശക്തിപ്രാപിച്ചിട്ടുണ്ടെന്നും ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. നാടിന്റെ നന്മയ്ക്കായി കോൺഗ്രസ് ശക്തിപ്പെടണം. അതിനായി ജില്ലയിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ തലത്തിലുള്ളവരെയും കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഡി സി സി യിൽ ചേർന്ന ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ ഉണ്ണികൃഷ്ണൻ, എസ് ശ്രീകുമാർ, ആദിക്കാട് മധു തുടങ്ങിയവർ പ്രസംഗിച്ചു.

Read More

​പേപ്പട്ടിയുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്

ക​രു​നാ​ഗ​പ്പ​ള്ളി : കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷം. തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം, മാ​രാ​രി​ത്തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം പേർക്കാണ് പേ​പ്പ​ട്ടി​യു​ടെ കടിയേറ്റത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​ന​ട​ക്കാ​രെ​യും വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ നി​ന്ന​വ​രെ​യു​മാ​ണ്​ നാ​യ്​ ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക്​ പോ​യ ക​ല്ലേ​ലി​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്കും ക​ടി​യേ​റ്റു. പരിക്കേറ്റവർക്ക് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ചു.

Read More

സ്ത്രീ സംരക്ഷണത്തിൽ പിണറായി സർക്കാർ വൻ പരാജയം – പി രാജേന്ദ്രപ്രസാദ്

സ്ത്രീ സംരക്ഷണം ഉറപ്പ് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ ഭരണത്തിൽ സി പി എം – ഡി വൈ എഫ് ഐ നേതാക്കളിൽ നിന്ന് തന്നെ സുരക്ഷ നേടേണ്ട അവ സ്ഥയാണ് കേരളത്തിലെന്നും സി പി എം – ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളാകുമ്പോൾ അവരുടെ സംരക്ഷകരായി സർക്കാർ മാറുന്നുവെന്ന് ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളും പിണറായി ഭരണത്തിൽ സംരക്ഷണം ഇല്ലാത്തവരായി മാറുന്ന ഭീതികരമായ അവ സ്ഥ യാണ് കേരളത്തിൽ നടമാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഗീത ശിവൻ അധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ബിന്ദുജയൻ, കൃഷ്ണവേണി ശർമ്മ, ലൈലകുമാരി, പൊന്നമ്മ മഹേശൻ, അന്നമ്മചാക്കോ,…

Read More

സിപിഎം വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു സിപിഐ

കൊല്ലംഃ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വോട്ടുകള്‍ ബിജെപിക്കു മറിച്ചുകൊടുത്തെന്നു ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയ ശേഷം തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിലാണ് സിപിഎം-ബിജെപി അന്തര്‍ധാര സിപിഐ തുറന്നു സമ്മതിക്കുന്നത്. ചാത്തന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത് സിപിഐയിലെ ജി.എസ്. ജയലാലാണ്. ജയലാലിന് പാര്‍ട്ടി കണക്കുകൂട്ടിയ വോട്ടുകള്‍ കിട്ടിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥിക്കു പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് കിട്ടി. ഇത് സിപിഎം അണികളില്‍ നിന്നും അനുഭാവികളില്‍ നിന്നുമാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. തൊട്ടടുത്ത ഇരവിപുരത്തും ഇടതുമുന്നണിക്കെതിരേ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തനങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയാണു സിപിഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും…

Read More

കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കൊല്ലം പോര്‍ട്ടില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കി വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാവിധ പിന്തുണയും സഹായവും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം നല്‍കുമെന്ന് മന്ത്രി സര്‍ബാനന്ദ സോണാവാള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ രേഖാമൂലം അറിയിച്ചു കൊല്ലം പോര്‍ട്ടിന്റെ വികസനത്തിന് ഇമിഗ്രേഷന്‍ സൗകര്യം അടിയന്തിരമായി എര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നലകിയ നിവേദനത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. 11/03/2020 ല്‍ ലോകസഭയില്‍ ചട്ടം 377 പ്രകാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിനോട് കൊല്ലം പോര്‍ട്ടില്‍ ഐ.സി.പി (ഇമിഗ്രേഷന്‍ ചെക്ക്…

Read More

വിസ്മയയുടേത് ആത്മഹത്യയെന്നു കുറ്റപത്രം

കൊല്ലംഃ ശാസ്താംകേട്ട പോരുവഴിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്റ്റര്‍ വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ഇതു സംബന്ധിച്ചു ശാസ്താംകോട്ട സിജെഎം കോടതിയില്‍ പോലീസ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി കുറ്റ പത്രം നല്‍കി. ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്റ്ററുമായിരുന്ന കിരണ്‍ കുമാറാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പോലീസിനു ലഭിച്ചു. ആത്മഹത്യ പ്രേരണയ്ക്കുള്ള ഒന്‍പത് വകുപ്പുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. 500 പേജുകളുള്ള കുറപത്രത്തില്‍ 102 സാക്ഷികളുണ്ട്. 92 രേഖകളും 56 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. റെക്കോഡ് വേഗതയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു പോലീസ്.

Read More

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കൈക്കുഞ്ഞുമായി എത്തിയവർക്ക് പരിശോധന നിഷേധിച്ചതായി പരാതി

ശാസ്താംകോട്ട : കോവിഡ് ലക്ഷണങ്ങളുമായി കൈക്കുഞ്ഞുമായി എത്തിയവർക്ക് ആശുപത്രി അധികൃതർ പരിശോധന നിഷേധിച്ചതായി പരാതി.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ചയാണ് സംഭവം.ശൂരനാട് പടിഞ്ഞാറ്റം കിഴക്ക് സ്വദേശിനികളായ യുവതികളെയാണ്  ടെസ്റ്റ് നടത്താൻ പറ്റില്ലെന്ന് പറഞ്ഞ് മടക്കി അയച്ചത്.28 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളുമായാണ് ഇവർ ആശുപത്രിയിലെത്തിയത്.ചർദ്ദിയും തലവേദനയും പനിയും കലശലായ ഇവർ കാഷ്വാലിറ്റിയിലെ ഡോക്ടറെ കാണുകയും അദ്ദേഹം നിർദേശിച്ചതനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നതിനു വേണ്ടി പനി ക്ലിനിക്കിൽ എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു.മറ്റ് പഞ്ചായത്തുകളിൽ നിന്നും എത്തുന്നവർക്ക് ഇവിടെ ടെസ്റ്റ് ചെയ്യില്ല എന്ന സമീപനമാണ് ഉണ്ടായത്.കുട്ടികളുമായി മറ്റ് ആശുപത്രികളിലേക്ക് പോകുന്നതിലുള്ള ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയിട്ടും ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റലിലെ അധികാരികൾക്ക് യാതൊയും കുലുക്കവും ഉണ്ടായില്ല.പിന്നീട് ശൂരനാട് സി.എച്ച്.സിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക്കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.അതിനിടെ കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരുടെ ആതുരാലയമായ ശാസ്താംകോട്ടതാലൂക്ക് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളുമായി…

Read More

വിസ്മയ കേസില്‍ ഇന്നു കുറ്റപത്രം

കൊല്ലം:വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് തൊണ്ണൂറു ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. സ്ത്രീധനം വാങ്ങല്‍, സ്ത്രീ പീഡനം, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമ‌ത്തി ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടിരിക്കയാണ്.

Read More

മുഹമ്മദ് ഹംദാൻ്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം : അഡ്വ. ബിന്ദുകൃഷ്ണ

കൊല്ലം: തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഒന്നര വയസ്സുള്ള പിഞ്ചോമന മകൻ മുഹമ്മദ് ഹംദാന് വാക്സിൻ നൽകുന്നതിൽ പിഴവ് പറ്റിയ സാഹചര്യത്തിൽ ഹംദാൻ്റെ ചികിത്സാ ചിലവ് പൂർണ്ണമായും വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കുഞ്ഞിൻ്റെ തുടയിൽ എടുക്കേണ്ടിയിരുന്ന ഇഞ്ചക്ഷൻ കാൽമുട്ടിലാണ് എടുത്തതെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്ര അധികൃതർ തന്നെ സമ്മതിച്ചതായാണ് കുട്ടിയുടെ അച്ഛൻ്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. ഹംദാൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസറും വിലയിരുത്തണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ വീഴ്ച വരുത്തിയവരെ ശാസിച്ചു എന്ന്…

Read More

ഗുരുവായൂരിലെ ആര്‍ഭാട വിവാഹംഃ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലകാരങ്ങൾ മാറ്റിയിട്ടില്ല. കൊവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നൽകണം. എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ്…

Read More