കണ്ണൂര്‍ ജയിലില്‍ മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മാരകായുധങ്ങളും മൊബൈൽ ഫോണും രാഷ്ട്രീയ കോലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരുടേതാണെന്നു സംശയം. ഇവരെ കാണാന്‍ പല അവസരങ്ങളില്‍ ജയിലിലെത്തിയവര്‍ കൊണ്ടുന്നതാണോ ഇവയെന്ന് അന്വേഷിക്കുന്നതായി ജയില്‍ അധികൃതര്‍. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികള്‍ പുറത്തേക്കു നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും ഈ ജയിലില്‍ പതിവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Read More

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ്

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായി സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കായിരിക്കും വാക്സിനേഷൻ നൽകുക. സെപ്റ്റംബർ 20ന് കണ്ണൂർ ജൂബിലി ഹാൾ, തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം), പേരാവൂർ – GUPS വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് ) എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9495942402, 9074759196, 9895535015, 9895883832

Read More

തളിപ്പറമ്പിൽ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ചരക്കു ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ് ദേ​ശീ​യ​പാ​ത​യിൽ കു​റ്റി​ക്കോ​ല്‍ പാലത്തിനു സമീപം കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ചരക്കു ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ഡ്രൈവറടക്കം യാത്രക്കാരായ 8 പേര്‍ക്കാണ് പരിക്കേറ്റത്. പുലർച്ചയോടെ ആണ് സംഭവം. പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

Read More

യോഗ്യതയില്ല ; തലശേരിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

യോഗ്യതയില്ലാതെ രോഗികളെ ചികിൽസിച്ച ത​​ല​​ശേ​​രി ഒ​​വി റോ​​ഡി​​ലെ സ്വ​കാ​ര്യ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ടൗ​​ൺ പോ​​ലീ​​സ് കേ​​സ് എടുത്തു. ക​​ഴി​​ഞ്ഞ ര​​ണ്ട് വ​​ർ​​ഷ​​മാ​​യി ഓ​​പ്പ​​റേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ ന​​ട​​ത്തി​​യ സു​​മേ​​ശ് എ​​ന്ന വ്യാ​​ജ ഡോ​​ക്ട​​ർ​​ക്കെ​​തി​​രേ​​യാ​​ണ് 498 -ാം വ​​കു​​പ്പ് പ്ര​​കാ​​രം കേ​​സെ​​ടു​​ത്തിരിക്കുന്നത്. ടൗ​​ൺ സി ​​ഐ.​​കെ. സ​​നി​​ൽ​​ക്കു​​മാ​​റി​​ൻറെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

Read More

പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്; പൂർണ തൃപ്തിയെന്ന് ആർ.എസ്.പി

തിരുവനന്തപുരം: ഗൗരവമുള്ള കാര്യങ്ങൾ ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും. ചവറയിലെ തിരഞ്ഞടുപ്പ് തോൽവി സംബന്ധിച്ചുള്ള ചർച്ചകളല്ല നടന്നത്. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പം ഉണ്ടാകാനും മുന്നണി മര്യാദകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനുമാണ് ചർച്ചകൾ. കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർ.എസ്.പിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർ നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസുമായി പ്രശ്നങ്ങൾ ഒന്നുമില്ല. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.

Read More

സുനീഷയുടെ മരണംഃ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും പ്രതികള്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത നവവധു സുനീഷയുടെ മരണകാരണം സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണെന്നു പോലീസിനു വ്യക്തമായ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് വിജീഷ്, അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്ററ്‍ ചെയ്തു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന പൊന്നുവിന്‍റെയും ക്വാറന്‍റൈനില്‍ കഴിയുന്ന രവീന്ദ്രന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിജേഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സുനീഷയും വിജീഷും പ്രേമിച്ചു വിവാഹിതരായവരാണ്. ഇവരുടെ വിവാഹത്തെ വിജീഷിന്‍റെ മാതാപിതാക്കള്‍ അനുകൂലിച്ചിരുന്നില്ല. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ കലഹം തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വഴക്ക്. പല ദിവസങ്ങളിലും മര്‍ദനം രൂക്ഷമായപ്പോള്‍ സുനീഷ വീട്ടുകാരെ വിവരം അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദീവസം മുന്‍പ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തന്നെ അതിക്രൂരമായി മര്‍ദിച്ചു എന്നു പറഞ്ഞ് സുനീഷ പയ്യന്നൂര്‍ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍…

Read More

അഞ്ചു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചിഃ എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസികളിലാണ് മറ്റു സ്ഥാനാരോഹണം. എറണാകുളം ഡിസിസി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് വൈകുന്നേരം നാലിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി രാവിലെ പതിനൊന്നിനാണു ചുംതലയേല്‍ക്കുക. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ഡിസിസി പ്രസിഡന്‍റായി ജോസ് വള്ളൂര്‍ രാവിലെ പത്തിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതലയേല്‍ക്കും. പുതുതായി പണികഴിപ്പിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് ചടങ്ങ്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ‌മുഖ്യാതിഥിയാവും. കാസര്‍ഗോഡ് ഡിസിസി അധ്യക്ഷനായി…

Read More

ഡിസിസി പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു

കൊല്ലംഃ ആറു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേറ്റു.‌ പി. രാജേന്ദ്ര പ്രസാദ് (കൊല്ലം) പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), സി.പി. മാത്യു (ഇടുക്കി), എ. തങ്കപ്പന്‍ (പാലക്കാട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍ ) എന്നിവരാണ് ചുമതലയേറ്റത്. ബന്ധപ്പെട്ട ഡിസിസി ഓഫീസുകളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളടക്കം വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്തമുണ്ടായി. ഏകമനസോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. കൊല്ലം ഡിസിസിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബിന്ദു കൃഷ്ണ, ജ്യോതികുമാര്‍ ചാമക്കാല, പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഡിവൈഎഫ്ഐ നേതാവിന്റെ ഗാർഹിക പീഡനം ; യുവതി ആത്മഹത്യ ചെയ്തു

കണ്ണൂർ : ഡിവൈഎഫ്ഐ നേതാവിന്റെ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂർ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ടോടെ ഡിവൈഎഫ്ഐ നേതാവായ ഭർത്താവ് വിജീഷിന്റെ വീട്ടിൽ സുനിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഭർതൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് സുനിഷയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ഒന്നര വർഷം മുൻപായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനിഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ നിരവധി തവണ സുനിഷയെ കാണാൻ ശ്രമിച്ചെങ്കിലും ഭർതൃവീട്ടുകാർ കാണിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാർക്കെതിരെ സുനിഷയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും…

Read More

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ സൗകര്യം ; ഭരണകൂടത്തിന്റെ ഒത്താശയോടെ വി ഐ പി പരിഗണന

കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിഐപി പരിഗണന. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു വർഷത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിപിഎം പ്രവർത്തകർ കാണും ഭരണകൂടത്തിന്റെ ഒത്താശയോടെ വി ഐ പി പരിഗണന നൽകിവരുന്നത്. കേസിലെ പ്രതികളായ പ്രദീപ് കുട്ടൻ,ഗിജിൻ സജി എന്നിവർ നിരന്തരമായി ഫോണുകളെ സംസാരിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. പ്രതികൾ നിരന്തരമായി സിപിഎം നേതാക്കളെയും അഭിഭാഷകരെയും കുടുംബാംഗങ്ങളെയും വിളിച്ച് സംസാരിക്കുന്നതിന് തെളിവുകളാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചോർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഒരേ നമ്പറിൽ നിന്ന് തന്നെയായി വീഡിയോ കോളും മറ്റും ഫോണും വരുന്നത്.ജയിലിനുള്ളിൽ നിന്ന് പാർട്ടി പ്രവർത്തകരെ വിളിച്ചപ്പോൾ ഉള്ള വീഡിയോ കോളിന്റെ ചിത്രം സഹിതമാണ് പാർട്ടിക്കാർ ഇപ്പോൾ പ്രചരണം നടത്തുന്നത്. ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് പാർട്ടിയുടെ ഒത്താശ ഉണ്ടെന്നാണ്…

Read More