നാസയുടെ ത്രില്ലർ ദൗത്യത്തിന് വിജയം: ഛിന്നഗ്രഹത്തെ വഴി തിരിച്ചു വിട്ട് ഡാർട്ട് പേടകം

വാഷിംഗ്ടൺ: നാസയുടെ ത്രില്ലർ ദൗത്യത്തിന് വിജയം, ഛിന്നഗ്രഹത്തെ വഴി തിരിച്ചു വിട്ട് ഡാർട്ട് പേടകം. ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള നാസയുടെ ഡാർട്ട് ദൗത്യം വിജയം. നാസയുടെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്). ഛിന്ന​ഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യമിട്ടത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. നവംബര്‍ 24നായിരുന്നു ഡാര്‍ട്ട് പേടകത്തിന്റെ വിക്ഷേപണം. ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വന്നാല്‍ പ്രതിരോധിക്കുകയാണ് ഡാര്‍ട്ട് പരീക്ഷണത്തിലൂടെ ശാസ്ത്രലോകം ലക്ഷ്യമിടുന്നത്.

Read More

ചുഴലിക്കാറ്റ് സാധ്യത; ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി

കേപ് കനാവെറല്‍: ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി. ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്താണ് നാസ ചൊവ്വാഴ്ച നടത്താനിരുന്ന ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം മാറ്റിയത്. അപ്പോളോ ദൗത്യത്തിന്റെ തുടര്‍ച്ചയായ ആര്‍ട്ടിമിസ് പദ്ധതിയുടെ വിക്ഷപണം ഇത് മൂന്നാം തവണയാണ് മാറ്റിവയ്ക്കുന്നത്. ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ചയും മറ്റ് സാങ്കേതിക പ്രശ്നങ്ങളുമാണ് കഴിഞ്ഞ രണ്ടു തവണയും വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായത്. എന്നാല്‍ നിലവില്‍ ഈ രണ്ടു അപാകതകളും പരിഹരിച്ചിരുന്നു. കരീബിയന്‍ തീരത്ത് വീശിയടിക്കുന്ന ഉഷ്ണ മേഖല കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും വ്യാഴാഴ്ച ഫ്ളോറിഡ തീരത്ത് ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ വന്നു. ഇതോടെയാണ് വിക്ഷപണം വീണ്ടും മാറ്റുകയായിരുന്നു. ചൊവ്വാഴ്ചത്തെ വിക്ഷേപണ ശ്രമം ഉപേക്ഷിക്കാനും മുകളില്‍ ഓറിയോണ്‍ കാപ്സ്യൂള്‍ ഉളള ബഹിരാകാശ വിക്ഷപണ സംവിധാനം ലോഞ്ച് പാഡില്‍ നിന്ന് നീക്കാനും വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങിലേക്ക് തിരികെ എത്തിക്കാനും നാസ ശനിയാഴ്ച തീരുമാനിച്ചിരുന്നു. വിക്ഷേപണത്തറയില്‍…

Read More

നാളെ ലോക ഓസോൺ ദിനം; കരുതണം നാം ഓസോൺ

ശശികുമാർ ചേളന്നൂർ ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയിലെ ഗവേഷകരായ ജോയ് ഫാർമാൻ, ബ്രിയാൻ ഗാർഡിനർ, ജൊനാഥൻ ഷാങ്ക്ലിൻ എന്നീ ശാസ്ത്രജ്ഞരാണ് ഭൂമിയുടെ രക്ഷാകവചം തുളഞ്ഞു കൊണ്ടിരിക്കുകയാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത്. സ്ട്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷ പാളിയിൽ അസ്വാഭാവികമായത് എന്തൊക്കെയോ സംഭവിക്കുന്നു എന്ന സംശയം 1970- കൾ മുതൽ തന്നെ ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു. 1980-കളുടെ മദ്ധ്യത്തിൽ വിഖ്യാത ശാസ്ത്ര മാസികയായ നേച്ചറിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണ റിപ്പോർട്ട് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അന്റാർട്ടിക്കിനു മുകളിൽ ഓസോൺ പാളിക്ക് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോർട്ട്. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു തൻമാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്ന് പറയാം. സൂര്യരശ്‌മികളേറ്റ് ചില ഓക്സിജൻ തൻമാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതക തൻമാത്ര ഉണ്ടാകുന്നത്. പ്രത്യേക ഗന്ധമുള്ള…

Read More

ചന്ദ്രനിൽ വീണ്ടും മനുഷ്യ സാന്നിധ്യമറിയിക്കാൻ നാസ: ആർട്ടിമിസ് ദൗത്യത്തിന് ഇന്ന് തുടക്കമാകും

ന്യൂയോർക്ക്: ചന്ദ്രനിൽ വീണ്ടും മനുഷ്യ സാന്നിധ്യമറിയിക്കാൻ നാസ. ദൗത്യത്തിന്റെ ഭാ​ഗമായുള്ള ആർട്ടിമിസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 6.04ന് പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് ആർട്ടിമിസ് 1 പുതിയ ദൗത്യവുമായി കുതിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെയുെള്ള യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസയുടെ പദ്ധതി. ആദ്യ ഘട്ടമായി പരീക്ഷണാർഥമാണ് വിക്ഷേപണം. ഈ ദൗത്യത്തിൽ മനുഷ്യ യാത്രികരുണ്ടാകില്ല.ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാനാണ് ആദ്യ ദൗത്യത്തിലെ ശ്രമം. യാത്രികർക്ക് പകരം മൂന്ന് പാവകളെ ഓറിയോൺ പേടകത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കമാൻഡർ മൂൺക്വിൻ കാംപോസാണു പ്രധാന പാവ. ഹെൽഗ, സോഹർ എന്ന് മറ്റ് രണ്ട് പാവ യാത്രികർ കൂടിയുണ്ട്. അപകടാവസ്ഥയിലേക്കു പോയ അപ്പോളോ 13 ദൗത്യത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നാസ എൻജിനീയറായ ആർതുറോ കാംപോസിന്റെ…

Read More

വ്യാഴം പോസ് ചെയ്തു ; ജെയിംസ് വെബ് ദൂരദർശിനി ചിത്രവും പകർത്തി

വാഷിംഗ്‌ടൺ : സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. നമ്മൾ കണ്ടിട്ടുള്ള ചിത്രങ്ങളിലൊക്കെയും ഈ വാതക ഭീമൻ മഞ്ഞ കലർന്ന ഓറഞ്ച് ഗോളമായിട്ടാണ്. എന്നാൽ നാസയുടെ ഏറ്റവും പുതിയ ജെയിംസ് വെബ് ദൂരദർശിനി വ്യാഴത്തിന്റെ പുതിയ ചില ചിത്രങ്ങൾ പകർത്തി. നാസ പുറത്തുവിട്ട ഗ്രഹത്തിന്റെ ഏറ്റവും പുതിയ ഇൻഫ്രാറെഡ് ചിത്രങ്ങളിൽ വ്യാഴത്തിന്റെ പച്ചകലർന്ന നീല ദൃശ്യം കാണാം. ജ്യോതിശാസ്ത്രജ്ഞർ “അവിശ്വസനീയം” എന്ന് വിശേഷിപ്പിച്ച ഭീമാകാരമായ കൊടുങ്കാറ്റുകൾ, അറോറകൾ, തീവ്രമായ താപനിലയുള്ള പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഘടകങ്ങളോടും കൂടി ഗ്രഹം പൂർണമാണെന്ന് ചിത്രങ്ങൾ കാണിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, “ഇത് ഇത്ര നല്ലതാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ”ഗ്രഹ ജ്യോതിശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ എമെരിറ്റ, പ്രൊഫസർ ഡി പാറ്റർ, പാരീസ് ഒബ്‌സർവേറ്ററി പ്രൊഫസർ തിയറി ഫൗച്ചിനൊപ്പം വ്യാഴത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്ക് നേതൃത്വം…

Read More

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ഉത്തരാഖണ്ഡിൽ

ഡെറാഡൂൺ : ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ സ്ഥാപിക്കും. ബഹിരാകാശ അവശിഷ്ടങ്ങളും സൈനിക ഉപഗ്രഹങ്ങളും ഉൾപ്പെടെ ബഹിരാകാശത്തെ ഏത് പ്രവർത്തനവും ട്രാക്കുചെയ്യാൻ ഇന്ത്യയെ സഹായിക്കാൻ ദി സ്പേസ് സിറ്റുവേഷണൽ ഒബ്സർവേറ്ററിക്ക് ആകും. ബഹിരാകാശ അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിൽ ഒരു പ്രധാനി യു.എസ് ആണ്. നിരീക്ഷണ കേന്ദ്രം വരുന്നതോടെ കിട്ടുന്ന വിവരങ്ങൾ ഉപയോഗിച്ചു ഉപഗ്രഹങ്ങളും മറ്റ് ബഹിരാകാശ പേടകങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ സാധ്യത കുറയ്ക്കാനും അവയുടെ സ്ഥാനം, വേഗത, പാത എന്നിവയെക്കുറിച്ച് കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നടത്താനും കഴിയും. ഉപഭൂഖണ്ഡത്തിലെ ബഹിരാകാശ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് തദ്ദേശീയമായ കഴിവുകളും നിരീക്ഷണാലയം നൽകും. ഭൂമിയെ ചുറ്റുന്ന 10 സെന്റീമീറ്റർ വലിപ്പമുള്ള വസ്തുക്കളെ വരെ ട്രാക്ക് ചെയ്യാൻ ഈ നിരീക്ഷണ കേന്ദ്രത്തിനാകും.

Read More

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 13 ലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി

വാഷിംഗ്‌ടൺ : മനുഷ്യനെ ചന്ദ്രനിലേക്ക് തിരികെ കൊണ്ടുവരാൻ നാസ പദ്ധതിയിടുമ്പോൾ, അമേരിക്കൻ ബഹിരാകാശ ഏജൻസി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 13 ലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തി. ഈ മേഖലകൾ തിരഞ്ഞെടുത്തത് ശാസ്ത്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവം ഏറ്റവും പരുക്കൻ, ഗർത്തങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ്. നീൽ ആംസ്ട്രോങ്ങിന്റെയും എഡ്വിൻ ആൽഡ്രിന്റെയും നേതൃത്വത്തിൽ അപ്പോളോ ഏജൻസിയിലെ ബഹിരാകാശ സഞ്ചാരികൾ ഇറങ്ങിയ ചന്ദ്രമധ്യരേഖയേക്കാൾ പരുക്കനാണ് ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ആറ് ഡിഗ്രി അക്ഷാംശത്തിലാണ് 13 ലാൻഡിംഗ് മേഖലകൾ സ്ഥിതി ചെയ്യുന്നതെന്ന് നാസ പറഞ്ഞു.

Read More

ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളുമായി വാട്‌സ് ആപ്പ് ഒരുങ്ങുന്നു : മാർക്ക് സക്കർബർഗ്

വാഷിംഗ്‌ടൺ: ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘ – സക്കർബർഗ് പോസ്റ്റ് ചെയ്തു

Read More

എസ്എസ്എല്‍വി വിക്ഷേപണം ; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ

ചെന്നെെ: ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. നിലവിൽ വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പരിശോധനകള്‍ നടക്കുകയാണെന്നും എസ്എസ്എല്‍വിയുടെ മൂന്ന് ഘട്ടങ്ങൾ കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ ചെയര്‍മാന്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവിയുടെ കുതിപ്പ്.സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാൻ കഴിയും. മൂന്ന്‌ ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക്‌ 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമാണുള്ളത്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 – 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം…

Read More

348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം ; പട്ടികയിൽ ജനപ്രിയ ആപ്പുകളും

ഡൽഹി: 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകൾക്കാണ് വിലക്ക്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല. ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐ നിരോധിച്ചത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ…

Read More