ഫോണിലൂടെ അശ്ലീലം: എൽസി സെക്രട്ടറിക്കെതിരേ പരാതി പറഞ്ഞ ദമ്പതികളെ സിപിഎം പുറത്താക്കി

കായംകുളം: വനിതാ നേതാവിനെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരേ പരാതി പറഞ്ഞതിനു പാർട്ടി അം​ഗങ്ങളായ ദമ്പതികളെ പുറത്താക്കി സിപിഎം. കായംകുളം എരുവ ലോക്കൽ കമ്മിറ്റിയിലാണ് വിവാദം കൊഴുക്കുന്നത്. നടപടികളെത്തുടർന്ന് രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് സിപിഎം ലോക്കൽ കമ്മിറ്റിയിൽ കലാപം.കഴിഞ്ഞ ഒക്റ്റോബറിലാണ് സംഭവങ്ങൾക്കു തുടക്കം. ഇപ്പോഴാണു പരാതികളും നടപടികളും കൊഴുത്തത്. എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിസാമിനെതിരേ ജനാധിപത്യ മഹിളാ കോൺ​ഗ്രസ് കായംകുളം ഏരിയാ വൈസ് പ്രസിഡന്റ് ജാസ്മിൻ ചില പരാതികൾ ഉന്നയിച്ചിരുന്നു. ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു ആക്ഷേപം. ജാസ്മിനും ഭർത്താവ് മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറി ഷിജാറും പരാതിയുമായി കായംകുളം ഏരിയ കമ്മിറ്റിയെ സമീപിച്ചു. തുടർന്നും ഭീഷണിയും അശ്ലീല സംഭാഷണങ്ങളും തുടർന്നതോടെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന സെക്രട്ടറി, ഡിജിപി, മുഖ്യമന്ത്രി…

Read More

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം : രമേശ്‌ ചെന്നിത്തല

ഓച്ചിറ പരബ്രഹ്മ ക്ഷേത്ര വൃശ്ചികോത്സവത്തിൻ്റെ അഞ്ചാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണെന്നും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സ്ഥലമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം.എസ് അരുൺ കുമാർ എം.എൽ.എ, അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.എസ് സുപാൽ എം.എൽ.എ, ക്ഷേത്ര കാര്യ നിർവാഹക സമിതി അംഗങ്ങളും മറ്റു തദ്ദേശ ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.

Read More

ഡിവൈഎഫ്ഐയെ വിമർശിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴ കരീലക്കുളങ്ങരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടും ഹോട്ടലും ആക്രമിച്ചു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമെന്ന് പരാതി. സിപിഐഎം സമ്മേളനത്തിൽ ഡിവൈഎഫ്ഐയെ വിമർശിച്ചതാണ് കാരണം. സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉണ്ടായ വിഭാഗീയത ആണ് അക്രമണത്തിലേക്കു നയിച്ചത്. ബ്രാഞ്ച് സെക്രട്ടറി സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കരീലക്കുളങ്ങരയിലെ സുജ ഹോട്ടലിനു നേരെയായിരുന്നു ആക്രമണം.

Read More

അമ്പലപ്പുഴയിൽ ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി; നടപടിക്ക് സാധ്യത

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുൻ മന്ത്രി ജി.സുധാകരനു വീഴ്ചയുണ്ടായെന്ന് സിപിഎം അന്വേഷണ സമിതി. റിപ്പോർട്ട് സംസ്ഥാന സമിതിയിൽ വച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയെടുക്കുക. സുധാകരനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ നിഷേധ സമീപനമെടുത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാർഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. റിപ്പോർട്ടിൽ എംഎൽഎ എച്ച്.സലാമിനെതിരെയും വിമർശനമുണ്ട്. എച്ച്.സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ എന്തു വേണമെന്ന കാര്യം സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. കർശന നടപടിയെടുക്കാനാണ് തീരുമാനമെങ്കിൽ സുധാകരനെ തരംതാഴ്ത്തിയേക്കും.

Read More

കൊടിക്കുന്നിൽ സുരേഷിനുനേരെ കയ്യേറ്റശ്രമം ; എ സി റോഡ് നവീകരണ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനാതാണ് കയ്യേറ്റശ്രമം

ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് എം പി ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ കെ.എസ്.റ്റി.പി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകളും അശാസ്ത്രീയതകളും മനസ്സിലാക്കാന്‍ നെടുമുടി പഞ്ചായത്തിലെ പാറശ്ശേരി പാലത്തിലെത്തിച്ചേര്‍ന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എം.പിയോടൊപ്പം ഉണ്ടായിരുന്ന നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായരേയും വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ്, പൊങ്ങ വാര്‍ഡ് മെമ്പര്‍ സജു, ബ്ലോക്ക് പഞ്ചായത്തംഗം ഗോകുല്‍ ഷാജി  എന്നിവരോടും സി.പി.എം ഗുണ്ടകള്‍ മോശമായി പെരുമാറി.  പൊങ്ങ പാലം നിര്‍മ്മിച്ചപ്പോള്‍ ഉയരക്കുറവ് മൂലം പാലത്തിനടിയിലൂടെ ചെറുവള്ളങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥ ജനപ്രതിനിധികളും പാടശേഖരസമിതികളും കര്‍ഷക പ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ ഇതേ എ.സി റോഡില്‍ തന്നെ പാലങ്ങള്‍ പൊളിച്ചുമാറ്റി ചെറുതും വലുതുമായ വള്ളങ്ങള്‍ക്ക് കടന്നുപോകത്തക്ക വിധത്തില്‍ ഉയരം കൂട്ടി നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും…

Read More

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

ആലപ്പുഴ:ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്ത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും

Read More

ആലപ്പുഴയില്‍ പതിനഞ്ചു വയസുകാരിയെ കൂട്ടംചേർന്നു പീഡിപ്പിച്ചു

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽ നിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർഥിനി പറയുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Read More

ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ മാന്നാറില്‍ യാത്രക്കിടെ കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്ന് വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു (3) ആണ് മരിച്ചത്. പരുമല, എടത്വ ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാത്രി ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്റെ പിന്‍സീറ്റില്‍ സഹോദരിയോടൊപ്പം ഇരുന്ന എയ്ഡന്‍ ഛര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യസ്ഥിതി മോശമായി. ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ അവിടെ നിന്നും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു, സഹോദര മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു, സഹോദരന്റെ മകൻ കസ്റ്റഡിയിൽ. ആലപ്പുഴ സനാതനപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരൻ സതീഷിന്റെ മകൻ മനുവിനെ സംഭവത്തിൽ പൊലീ സ്കസ്റ്റഡിയിലെടുത്തു.65കാരനായ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. ആക്രമണം വ്യക്തി വൈരാഗ്യത്തെ തുടർന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Read More

ആലപ്പുഴ മെഡിക്കൽ കോളജിലെ നഴ്സിനു നേരെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി ആക്രമണം; മുഖത്തെ എല്ലിന് പൊട്ടൽ

ആലപ്പുഴ മെഡിക്കൽ കോളജിലെ നഴ്സിനു നേരെ ആക്രമണം. ചേർത്തല നെടുമ്പ്രക്കാട്ടാണ് ആക്രമണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ മടങ്ങുമ്പോൾ ശാന്തിയെ മറ്റൊരു സ്കൂട്ടറിലെത്തിയയാള്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇരുചക്രവാഹനത്തിൽ എത്തിയ അക്രമി ശാന്തിയുടെ സ്കൂട്ടറിൽ മൂന്നു തവണ ഇടിപ്പിച്ചു.ശാന്തിയുടെ മുഖത്തെ എല്ലിന് പൊട്ടലും കാൽമുട്ടിന് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More