സുരേന്ദ്രനെ നാളെ ക്രൈം ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യും

കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് അഴിമതിക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നാളെ ക്രൈം ബ്രാഞ്ച് പോലീസ് ചോദ്യം ചെയ്യും കാസര്‍ഗോഡ് ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ സുരേന്ദ്രനു ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു സുരേന്ദരന്‍. ഇവിടെ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദരത്തെ ഭീഷണിപ്പെടുത്തിയും പണവും പാരിതോഷികവും നല്‍കി പിന്തിരിപ്പുക്കുകയും ചെയ്തു എന്നാണ് സുരേന്ദ്രനെതിരായ ആക്ഷേപം. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഈ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2016 ല്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദരം 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ യുഡിഎഫിനോടു പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സുന്ദര സ്ഥാനാര്‍ഥിയായത് തനിക്കു ഭീഷണിയാകുമെന്നു കണ്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നാണ് ആക്ഷേപം. ആദ്യം ഭീഷണിപ്പെതുത്തിയെന്ന് സുന്ദര പറഞ്ഞു. എന്നാല്‍ പിന്നീട് രണ്ടര ലക്ഷം രൂപയും…

Read More

പെണ്‍കുട്ടിയുടെ ആത്മഹത്യ, അധ്യാപകന്‍ ഒളിവില്‍

കാസര്‍കോട്: മേല്‍പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പ്രതിചേർത്തു. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ്. അധ്യാപകന്‍ ഒളിവിലാണ്. ദേളിയിലെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്‍റെ മാനസിക പീഡനമാണെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. അധ്യാപകന്‍ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേല്‍പ്പറമ്പ്…

Read More

അഞ്ചു ജില്ലകളില്‍ പുതിയ അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും

കൊച്ചിഃ എറണാകുളം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ഇന്നു ചുമതലയേല്‍ക്കും. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസികളിലാണ് മറ്റു സ്ഥാനാരോഹണം. എറണാകുളം ഡിസിസി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് വൈകുന്നേരം നാലിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി രാവിലെ പതിനൊന്നിനാണു ചുംതലയേല്‍ക്കുക. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂര്‍ ഡിസിസി പ്രസിഡന്‍റായി ജോസ് വള്ളൂര്‍ രാവിലെ പത്തിന് ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതലയേല്‍ക്കും. പുതുതായി പണികഴിപ്പിച്ച കണ്ണൂര്‍ കോണ്‍ഗ്രസ് ഭവനില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണ് ചടങ്ങ്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ‌മുഖ്യാതിഥിയാവും. കാസര്‍ഗോഡ് ഡിസിസി അധ്യക്ഷനായി…

Read More

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ സൗകര്യം ; ഭരണകൂടത്തിന്റെ ഒത്താശയോടെ വി ഐ പി പരിഗണന

കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിഐപി പരിഗണന. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു വർഷത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിപിഎം പ്രവർത്തകർ കാണും ഭരണകൂടത്തിന്റെ ഒത്താശയോടെ വി ഐ പി പരിഗണന നൽകിവരുന്നത്. കേസിലെ പ്രതികളായ പ്രദീപ് കുട്ടൻ,ഗിജിൻ സജി എന്നിവർ നിരന്തരമായി ഫോണുകളെ സംസാരിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. പ്രതികൾ നിരന്തരമായി സിപിഎം നേതാക്കളെയും അഭിഭാഷകരെയും കുടുംബാംഗങ്ങളെയും വിളിച്ച് സംസാരിക്കുന്നതിന് തെളിവുകളാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചോർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഒരേ നമ്പറിൽ നിന്ന് തന്നെയായി വീഡിയോ കോളും മറ്റും ഫോണും വരുന്നത്.ജയിലിനുള്ളിൽ നിന്ന് പാർട്ടി പ്രവർത്തകരെ വിളിച്ചപ്പോൾ ഉള്ള വീഡിയോ കോളിന്റെ ചിത്രം സഹിതമാണ് പാർട്ടിക്കാർ ഇപ്പോൾ പ്രചരണം നടത്തുന്നത്. ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് പാർട്ടിയുടെ ഒത്താശ ഉണ്ടെന്നാണ്…

Read More

സി.പി.എം നേതാക്കന്മാരുടെ കൊലവിളി പ്രസംഗം ; കല്യോട്ടും പെരിയയിലും ജനങ്ങള്‍ ഭീതിയിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

ഉദുമ : സി.പി.എം നേതാക്കന്മാരുടെ കൊലവിളി പ്രസംഗത്തിലൂടെ വീണ്ടും കല്യോട്ടും പെരിയയിലും ജനങ്ങള്‍ ഭീതിയിലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പെരിയ കൃപേഷ്-ശരത്​ ലാല്‍ കൊലപാത കേസിലെ പ്രതികളെ ആദ്യം തള്ളിപ്പറഞ്ഞ സി.പി.എം. പിന്നീട് പ്രതികളെ സംരക്ഷിക്കാന്‍ രണ്ടു കോടി രൂപയാണ് ഖജനാവില്‍ നിന്നും ചെലവാക്കിയത്. പ്രതികളെ രക്ഷിക്കാന്‍ സുപ്രീം കോടതി വരെ ചെലവഴിച്ച തുക ജനങ്ങളുടെതെന്ന് പിണറായി വിജയന്‍ ജനാധിപത്യത്തി​െന്‍റ ശ്രീകോവിലില്‍വെച്ച്‌ പറയാന്‍ ലജ്ജയില്ലാതെ പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ട് കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പെരിയയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ സി. രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ…

Read More

അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു ; ബൈക്ക് യാത്രികരായ എഞ്ചിനീയറിംഗ് വിദ്യാർത്‌ഥികൾ മരിച്ചു

കൊല്ലം : തിരുമംഗലം ദേശിയപാതയില്‍ ചെങ്ങമനാട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവര്‍ സഞ്ചിരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. കുണ്ടറ സ്വദേശി ഗോവിന്ദും കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യയുമാണ് മരിച്ചത്. തിരുവനന്തപുരം സി ഇ റ്റി എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അഞ്ച് ബൈക്കുകളിലായി കോളേജ് വിദ്യാര്‍ത്ഥികള്‍ തെന്മലയിലേക്ക് പോകുമ്പോൾ അമിതവേഗത്തിലെത്തിയ കാറുമായി ഗോവിന്ദ് സഞ്ചരിച്ച ബുള‌ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. ഗോവിന്ദ് സംഭവസ്ഥലത്തും ചൈതന്യ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരണമടഞ്ഞത്. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള‌ളതാണ് കാര്‍. ഇതിലെ യാത്രികര്‍ക്കും പരിക്കേറ്റതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുന്നിക്കോട് പൊലീസ് അറിയിച്ചു.

Read More

‘ഞങ്ങള്‍ക്കും ഓണം ഉണ്ണണം’: അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാതെ സർക്കാർ കനിവ് കാത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

കാസര്‍കോട് : അഞ്ചു മാസമായി പെൻഷൻ നൽകാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാരിന്റെ ക്രൂരത. ‘ഞങ്ങള്‍ക്കും ഓണം ഉണ്ണണം’ എന്നാവശ്യപ്പെട്ട് ചിങ്ങം ഒന്നിനാണ് ഉപവാസം അനുഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുരിത ബാധിതർ.കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 2200 രൂപയും മറ്റുള്ളവര്‍ക്ക് 1200 രൂപയുമാണ് പെൻഷൻ. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി. ഓണത്തിന് മുമ്പേ മുഴുവന്‍ പെന്‍ഷന്‍ കുടിശികയും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 6727 പേരുടെ പട്ടികയില്‍ 610 പേര്‍ക്ക് പെന്‍ഷനേ ഇല്ല. കഴിഞ്ഞ ബജറ്റുകളില്‍ പെന്‍ഷനുകളെല്ലാം വര്‍ധിപ്പിച്ചപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. 2013 ല്‍ അനുവദിച്ച തുകയാണ് ഇപ്പോഴും. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുകയും ഇപ്പോഴും കൊടുത്ത് തീര്‍ത്തിട്ടില്ല. അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍ ഇപ്പോഴും 3713 പേര്‍ക്ക് കാശൊന്നും കിട്ടിയിട്ടില്ല. 1568 പേര്‍ക്ക് കിട്ടിയതാകട്ടെ മൂന്ന്…

Read More

കള്ളക്കടത്തുകാരുടെ ക്യാപ്റ്റനായി പിണറായി മാറി : എം എം ഹസ്സൻ

കള്ളക്കടത്തുകാരുടെ ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മരം, സ്വർണ്ണം, ഡോളർ കള്ളക്കടത്തുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മടിയിൽ കനം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ഭയപ്പെട്ട് ഒളിച്ചോടിയത് എന്നും എം എം ഹസ്സൻ കാസർകോട് പറഞ്ഞു. ഈ കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെങ്കിൽ അദ്ദേഹത്തിന് നിരപരാധിത്വം പറയാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് നീയമസഭയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

രാജ്മോഹന്‍ ഉണ്ണിത്താനെതിരേ മോശം പെരുമാറ്റംഃ രണ്ടു പേര്‍ക്കു സസ്പെന്‍ഷന്‍

തിരുവനന്തപുരംഃ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ഈ മാസം ഏഴിന് മാവേലി എക്സ്പ്രസ് ട്രെയ്‌നില്‍ വച്ചു അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. പത്മരാജന്‍ ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരും കാട്ടിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് കാരണംകാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്‍കണം. ഇല്ലെങ്കില്‍ വിശദീകരണമില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്..

Read More

പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം സ്റ്റേഷനിൽ നിന്നും കാണാതായി

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് എട്ടാം പ്രതിയുടെ പ്രതിയുടെ വാഹനം കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്. പനയാല്‍ വെളുത്തോളിയിലെ എ. സുബീഷിന്റെ (29) കെ.എല്‍. 60 എല്‍ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫൊറന്‍സിക് പരിശോധനയുയുമായി സി.ബി.ഐ. മുന്നോട്ടുപോകുന്നതിനിടയിലാണ് സുബീഷിന്റെ ബൈക്ക് കാണാതായത്. കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കാണാതായതായി പൊലീസ്‌ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകിരിച്ചിട്ടില്ല. എന്നാല്‍ ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. സുബീഷ് കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.

Read More