കരുണാപുരം പഞ്ചായത്ത് യുഡിഎഫിന്

ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയോടെ ആണ് വിജയം. 17ല്‍ ഒമ്പത് വോട്ടുകള്‍ നേടി കോൺഗ്രസിലെ മിനി പ്രിൻസ് പ്രസി‍ഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്‍റ് എൽഡിഎഫിലെ വിൻസി വാവച്ചൻ ആണ് പരാജയപ്പെട്ടത്. നിലവിലുണ്ടായിരുന്ന എൽഡിഎഫ് ഭരണ സമിതിയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്. ബിഡിജെഎസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര അംഗമായ പി ആർ ബിനുവിൻറെ പിന്തുണയോടെയാണ് അവിശ്വാസവും പാസായത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. ബിഡിജെഎസ് അംഗം പി ആർ ബിനു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി സാലിയാണ്

Read More

വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട പ്രതി അറസ്റ്റില്‍

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ്‌ പിടിയിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നുകുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പൊലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്. ഇയാളുടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുമ്പ് സിന്ധുവും ബിനോയും തമ്മിൽ വാക്ക് തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു.

Read More

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍

ഇടു‌ക്കിഃ മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ സ്വദേശി സിന്ധുവിന്‍റെ മൃതദേഹമാണ് അയല്‍വാസി ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ ഇന്നുച്ചയ്ക്കു കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സിന്ധുവും ബിനോയിയും സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം പതിനൊന്നിന് ഇരുവരും തമ്മില്‍ വഴക്കിട്ടുവെന്നും അതിനു ശേഷം സിന്ധുവിനെ കാണാതായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ബിനോയി മുങ്ങി. ഇതാണ് അയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലേക്കു നയിച്ചത്. പോലീസിനു ലഭിച്ച ചില സൂചനകളെത്തുടര്‍ന്നാണ് ഇന്ന് അയാളുടെ അടു‌ക്കളയില്‍ പരിശേ‌ാധന നടത്തിയത്. തുടര്‍ന്നു മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരിച്ചറിയാനാകാക്ക വിധം വികൃതമായിരുന്നു മൃതദേഹം. എന്നാല്‍ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ബിനോയിക്കു വേണ്ടിയുള്ള അന്വേ,ണം പോലീസ് ഊര്‍ജിതമാക്കി. സിന്ധു വിവാഹിതയാണ്. രണ്ടൂ മക്കളുണ്ട്.

Read More

ഡിസിസി പ്രസിഡന്‍റുമാര്‍ ചുമതലയേറ്റു

കൊല്ലംഃ ആറു ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേറ്റു.‌ പി. രാജേന്ദ്ര പ്രസാദ് (കൊല്ലം) പ്രൊഫ. സതീശ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), സി.പി. മാത്യു (ഇടുക്കി), എ. തങ്കപ്പന്‍ (പാലക്കാട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍ ) എന്നിവരാണ് ചുമതലയേറ്റത്. ബന്ധപ്പെട്ട ഡിസിസി ഓഫീസുകളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളടക്കം വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്തമുണ്ടായി. ഏകമനസോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. കൊല്ലം ഡിസിസിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ബിന്ദു കൃഷ്ണ, ജ്യോതികുമാര്‍ ചാമക്കാല, പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച്ച ഇടുക്കി ജില്ലയിലും, വെള്ളിയാഴ്ച ഇടുക്കിക്ക് പുറമെ എറണാകുളം ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്

Read More

ചിന്നക്കനാല്‍ സഹ. ബാങ്കിലെ തിരിമറിഃ സിപിഎം-സിപിഐ പോര് തെരുവിലേക്ക്

ഇടുക്കിഃ കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ മാതൃകയില്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിലും കോടികളുടെ തിരിമറി. വ്യാജരേഖകളുടെ ഈടില്‍ ബാങ്കില്‍ നിന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും വന്‍തോതില്‍ വായ്പ അനുവദിച്ചതിനെതിരേ വിശദീകരണം ആവശ്യപ്പെട്ട് സിപിഐ അംഗങ്ങള്‍ ബാങ്ക് സെക്രട്ടറിക്കു കത്ത് നല്‍കി. ഇടതുമുന്നണിയിലും ബാങ്കിന്‍റെ ഭരണ സമിതിയിലും സിപിഎമ്മിന്‍റെ ഘടക കക്ഷിയായ തങ്ങളെ ബാങ്കിന്‍റെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അംഗങ്ങള്‍ പത്തു മാസം മുന്‍പാണ് സെക്രട്ടറിക്കു കത്ത് നല്‍‌കിയത്. ഇതുവരെ മറുപടി നല്‍കിയില്ലെന്നു സിപിഐ വൃത്തങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണു കത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കുന്നതെന്നും വിശദീകരണം. ബാങ്ക് ഭരണ സമതിയില്‍ ആകെ പതിമൂന്ന് അംഗങ്ങളാണുള്ളത്. അവരില്‍ പത്തും സിപിഎം അംഗങ്ങളാണ്. പ്രസിഡന്‍റിന്‍റെ അനുമതിയോടെ ഇവരുടെ ശുപാര്‍ശയിലാണ് ബാങ്ക് സെക്രട്ടറി വായ്പ അനുവദിക്കുന്നതെന്നു…

Read More

വീക്ഷണം ഈ പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്ത് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ഇടുക്കി താലൂക്ക് കമ്മറ്റി

കട്ടപ്പന: വീക്ഷണം ദിനപത്രം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇ-പേപ്പർ രൂപത്തിൽ വായനക്കാരിൽ എത്തിക്കുന്ന പദ്ധതിക്ക് വീക്ഷണം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി തുടക്കം കുറിച്ചിരുന്നു. മുഴുവൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളും നിർബന്ധമായും ഇ-പേപ്പർ വാരിക്കാരാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോ-ഒപ്പെറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഇ-പേപ്പർ വരിക്കാരായി. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന താലൂക്ക് കമ്മറ്റി യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി വീക്ഷണം ദിനപത്രം ജില്ലാ കോ-ഓർഡിനേറ്റർ മോബിൻ മാത്യുവിന് വരിക്കാരുടെ ലിസ്റ്റ് കൈമാറി ഇ-പേപ്പർ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജിനോഷ് കെ ജോസഫ് അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ അരുൺ തോമസ്, ജിജോമോൻ ജോർജ്,എം എം രാജൻ,വീക്ഷണം പ്രതിനിധികളായ ജിനേഷ് കുഴിക്കാട്ട്,പി വി അരവിന്ദ്…

Read More

തടിലോറിയും ഓമിനിവാനും കൂട്ടിയിടിച്ചു:ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു

കാൽവരിമൗണ്ട് : ഇടുക്കി-കട്ടപ്പന റൂട്ടിൽ ഒമ്പതാംമൈലിൽ തടി ലോറിയും ഓമിനിവാനും കൂട്ടിയിടിച്ചു.ഓമിനിവാൻ തകർന്നു.വാനിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു.ഗുരുതരമായി പരുക്കേറ്റ യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.തങ്കമണി പോലീസ് എത്തി തകർന്ന വാൻ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

Read More

തിരുവോണത്തിന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് ; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂർ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 21-08-2021 (ശനി): പത്തനംതിട്ട, ഇടുക്കി, മലപ്പുറം22-08-2021 (ഞായർ): കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

Read More

റിസോര്‍ട്ട് ഉടമ തൂങ്ങിമരിച്ച നിലയില്‍

കൊച്ചിഃ റിസോര്‍ട്ട് ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം റൂട്സ് എന്‍ക്ലേവില്‍ ബാസ്റ്റിന്‍ ജെയ്സണ്‍ ലൂയിസ് ആണു മരിച്ചത്. ദേവികുളം മാങ്കുളത്ത് എലിഫന്‍റ് ഗാര്‍ഡന്‍ എന്ന ടൂറിസ്റ്റ് റിസോര്‍ട്ട് നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണു മരണ കാരണമെന്നു സംശയിക്കുന്നു. റിസോര്‍ട്ടിനുള്ളില്‍ ഇന്നു വൈകുന്നേരത്തോടെയാണ് മൃതദേഹം കാണപ്പെട്ടത്. മരണകാരണത്തെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നു പോലീസ്. അന്വേഷണം തുടങ്ങി.

Read More