കു​ശാ​ൽ പെ​രേ​ര​യ്ക്ക് പരിക്ക് ; ട്വ​ൻറി-20 ലോ​ക​ക​പ്പ് ന​ഷ്ട​മാ​യേ​ക്കും

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ബാ​റ്റ്സ്മാ​ൻ കു​ശാ​ൽ പെ​രേ​ര​യ്ക്ക് പരിക്ക് , യു​എ​ഇ വേ​ദി​യാ​കു​ന്ന ട്വ​ൻറി-20 ലോ​ക​ക​പ്പ് ന​ഷ്ട​മാ​യേ​ക്കും . ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ൻറി-20 മ​ത്സ​ര​ത്തി​നി​ടെയാണ് പെ​രേ​ര​യ്ക്ക് കാലിനു പരിക്കേറ്റത് . ഓ​ൾ​റൗ​ണ്ട​ർ ല​ഹി​രു മ​ധു​ശാ​ങ്ക​യ്ക്കും പ​രി​ക്കു​മൂ​ലം ലോ​ക​ക​പ്പ് ന​ഷ്ട​മാ​കും. ഞാ​യ​റാ​ഴ്ച​യാ​ണ് ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ദ​സൂ​ൻ ശാ​ന​ക​യാ​ണ് ക്യാ​പ്റ്റ​ൻ. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ല​ങ്ക ര​ണ്ടു ട്വ​ൻറി-20 മ​ത്സ​ര​ങ്ങ​ൾ ഒ​മാ​നു​മാ​യി ക​ളി​ക്കും. ഇ​തി​നാ​യി ടീം ​ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് പു​റ​പ്പെ​ടും. ഏ​ഴ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​രം.അ​ബു​ദാ​ബി​യി​ൽ ഒ​ക്ടോ​ബ​ർ 18ന് ​ന​മീ​ബി​യ​യ്ക്കെ​തി​രേ​യാ​ണ് ല​ങ്ക​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​രം.

Read More

നിസാന്‍ മാഗ്നൈറ്റ് ഇനി ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ‘ഔദ്യോഗിക കാർ’

ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ‘ഔദ്യോഗിക കാറായി’ നിസാന്‍ മാഗ്നൈറ്റിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും നിസാൻ മാഗ്നൈറ്റ് പ്രദർശിപ്പിക്കും. ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ പൾസ്‌. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ല

മുംബൈ: ടി-20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രി ഒഴിയും. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരും സ്ഥാനമൊഴിയും. അതെ സമയം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ തുടരുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പോടെ മൂവരുടെയും കാലാവധി അവസാനിക്കും. നേരത്തെ 2017 മുതല്‍ 2019 വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. തുടര്‍ന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.

Read More

മെസ്സി ഇന്ന് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയ്ക്കായി അരങ്ങേറും

ഇന്ന് ചാമ്ബ്യൻസ് ലീഗിൽ മെസ്സി പി എസ് ജിക്കായി അരങ്ങേറും. അർദ്ധരാത്രി 12.30നാണ് മൽസരം. പിഎസ്ജിയുടെ ഈ സീസണിലെ ഏറ്റവും വലിയ ലക്ഷ്യം തങ്ങളുടെ ആദ്യ ചാംപ്യൻസ് ലീഗ് കിരീടം മാത്രമാണ്. ഇന്ന് ആദ്യമായി പി എസ് ജിക്ക് ഒപ്പം ആദ്യ ഇലവനിൽ മെസ്സി ഇറങ്ങും. ക്ലബ്ബ് ബ്രൂഗ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മൽസരം. ആദ്യമായി മെസ്സി,നെയ്മർ,എമ്ബപ്പെ എന്നീ മൂന്ന് താരങ്ങളും ഒരുമിച്ച്‌ കളത്തിൽ ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാകും ഇത്.

Read More

ജി വി രാജ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരം ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം നാളെ കായിക മന്ത്രി നിർവഹിക്കും. എട്ട് സ്ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജംപ് പിറ്റുമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും ഒരുക്കി. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടില്‍, അലമാര, സ്റ്റഡി ടേബിള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്‌കോ വഴി പൂര്‍ത്തീകരിച്ചു. കയര്‍ഫെഡ് മുഖേന കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Read More

സ്വയം വെടിയുതിർത്ത് ജീവനൊടുക്കി ദേശീയ ഷൂട്ടിങ് താരം

ദേശീയ ഷൂട്ടിങ്​ താരം നമന്‍വീര്‍ സിങ്​ ബ്രാറിനെ മൊഹലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ വീട്ടില്‍​ സ്വയം വെടിയുതിര്‍ത്ത്​ മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. പുലര്‍ച്ചെ 3.35 ന് വെടിയൊച്ച കേട്ട്​ ഓടിയെത്തിയ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ വ്യക്തമല്ലെന്ന്​ ബ്രാറിന്‍റെ കുടുംബം പറഞ്ഞു. 29 വയസായിരുന്നു. പഞ്ചാബ്​ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ബ്രാര്‍ അങ്കൂര്‍ മിത്തല്‍, അസ്​ഗര്‍ ഹുസൈന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം 2015ല്‍ ദക്ഷിണകൊറിയയിലെ ഗ്വാങ്​ചുവില്‍ നടന്ന ​ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം തന്നെ ആള്‍ ഇന്ത്യ യൂണിവേഴ്സിറ്റി ഷൂട്ടിങ്​ ചാമ്ബ്യന്‍ഷിപ്പില്‍ അദ്ദേഹം വെങ്കലവും സ്വന്തമാക്കിയിരുന്നു. മാസ്​റ്റേഴ്​സ്​ മീറ്റ്​ ചാമ്ബ്യന്‍ഷിപില്‍ സ്വര്‍ണം നേടിയ ബ്രാര്‍ യുവ ഷൂട്ടര്‍മാരുടെ കോച്ച്‌​ ആയി പ്രവര്‍ത്തിച്ച്‌​ വരികയായിരുന്നു.

Read More

ഐ എസ് എല്‍ മത്സരക്രമം പ്രഖ്യാപിച്ചു : ബ്ലാസ്റ്റേഴ്‌സ് കളികൾ ഇങ്ങനെ

ഐ എസ് എല്‍ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചര്‍ പുറത്തുവിട്ടു. നാല് മാസം നീണ്ടുനില്‍ക്കുന്ന ഐഎസ്‌എല്‍ സീസണില്‍ കൊവിഡ് കാലത്ത് വീണ്ടുമൊരിക്കല്‍ കൂടി ഗോവയാണ് മത്സരങ്ങളുടെ വേദി. നവംബര്‍ 19ന് കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരത്തോടെയായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുക. നവംബര്‍ 25നുള്ള തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

Read More

നിയമന ഉത്തരവ് നൽകാതെ സർക്കാർ ; സെക്രട്ടറിയേറ്റിലേക്ക് സമരം നടത്തി കായിക താരങ്ങൾ

തിരുവനന്തപുരം : 2010 – 14 വർഷത്തെ സ്പോർട്സ് ക്വാട്ട നിയമന പട്ടികയിൽ ഉൾപ്പെട്ട 54 കായിക താരങ്ങൾ സർക്കാർ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. 250 ഒഴിവുകളിൽ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് ഉൾപ്പെടെ 196 കായിക താരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്. 14 പേർ ജോലിയിൽ പ്രവേശിച്ചില്ല. 54 കായിക താരങ്ങൾക്ക് നിയമനം നൽകാനുള്ള തീരുമാനം ആയെങ്കിലും ഫയൽ മാസങ്ങളായി ധനവകുപ്പ് പിടിച്ചു വെച്ചിരിക്കുകയാണ്. ഇതിനാൽ നിയമന ഉത്തരവ് നൽകുന്നത് പിന്നെയും നീണ്ടു പോകുകയാണ്. ഉടൻ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കായിക താരങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയത്.

Read More

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ നായകസ്ഥാനം ഒഴിയുന്നു?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും രോഹിത് ശര്‍മ്മ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട്. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കം. ഇതോടെ രോഹിത് ശര്‍മ്മ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. റിപ്പോര്‍ട്ട് അനുസരിച്ച്‌, പരിമിത ഓവര്‍ ക്യാപ്റ്റന്‍സി ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ കോഹ്‌ലി രോഹിത്തുമായും ഇന്ത്യന്‍ ടീം മാനേജ്‌മെന്റുമായും ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു.

Read More

കോവിഡ് പ്രതിസന്ധി : ഇന്ത്യ – ഇംഗ്ലണ്ട്​ അഞ്ചാം ടെസ്റ്റ്​ റദ്ദാക്കി

ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് ആശങ്ക കാരണം ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയെ കൂടാതെ ടീമിലെ സപോര്‍ട് സ്റ്റാഫിലെ നാല് പേര്‍ക്കും കോവിഡ് പിടിപെട്ടത് ക്യാംപില്‍ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. എന്നിരുന്നാലും താരങ്ങളില്‍ പലരും മത്സരത്തിനിറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ മാസം 19-ാം തിയതി ഐ.പി.എല്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ താരങ്ങളുടെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് മത്സരം വേണ്ടന്ന ധാരണയിലെത്തിയത്.

Read More