Connect with us
48 birthday
top banner (1)

Global

‘ജെമിനൈ’ യുടെ മണ്ടത്തരങ്ങൾ കൊണ്ട് പുലിവാല് പിടിച്ച് ഗൂഗിൾ

Avatar

Published

on

ടെക് ലോകത്തെ എ.ഐ പോരിൽ ഓപണ്‍ എ.ഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ജെമിനൈ (Gemini). എന്നാല്‍, ജെമിനൈനെകൊണ്ട് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ഗൂഗിൾ . യൂസർമാരുടെ നിർദേശങ്ങള്‍ക്കനുസരിച്ച്‌ ചിത്രങ്ങള്‍ നിർമിക്കുന്ന ജെമിനൈയുടെ ഇമേജ് ജനറേഷൻ ടൂള്‍ ആണ് ഗൂഗിളിന് ഇപ്പോൾ പണിയായിരിക്കുന്നത്. നിർമിക്കുന്ന ചിത്രങ്ങളിലെ അപാകതകള്‍ കാരണം താല്‍ക്കാലികമായി ടൂള്‍ നിർത്തിവെക്കേണ്ട അവസ്ഥായാണ് ഇപ്പോൾ ഗൂഗിൾന്റേത്.
കഴിഞ്ഞ വർഷം ജെമിനിയെ അവതരിപ്പിച്ച് കൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത് ‘ഗൂഗിൾ എഐയുടെ ഏറ്റവും മികച്ച മോഡൽ’ എന്നായിരുന്നു. എന്നിരുന്നാലും, ഈ വർഷം ഫെബ്രുവരി മുതൽ ആളുകൾ ജെമിനൈ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളുമായി ആളുകൾ മുന്നോട്ട് വന്നത്.
എ.ഐ ചാറ്റ്ബോട്ട് വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ വിസമ്മതിക്കുന്നതായി അവകാശപ്പെട്ട യൂസർമാർ സമൂഹ മാധ്യമങ്ങളില്‍ അമേരിക്കൻ ടെക് ഭീമനെ “വംശീയവാദി” എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിലെ ജർമനിയുടെ സൈനികരുടെ ചിത്രം ആവശ്യപ്പെട്ടപ്പോള്‍ ജർമൻ സൈനിക യൂണിഫോമിട്ടിരിക്കുന്ന ഏഷ്യൻ സ്ത്രീയുടെ ചിത്രമായിരുന്നു നല്‍കിയത്. മാർപാപ്പയുടെ ചിത്രം ചോദിച്ചപ്പോഴാകട്ടെ കറുത്ത നിറമുള്ള വനിതാ പോപ്പിന്റെ ചിത്രവുമാണ് നിർമിച്ചു നൽകിയതെന്ന് പരാതികൾ ഉയരുകയുണ്ടായി.
ജെമിനൈ-ക്കെതിരെ തുറന്നടിച്ച്‌ ലോക കോടീശ്വരൻ ഇലോണ്‍ മസ്കും രംഗത്തുവന്നിരുന്നു. മസ്കിനെ കുറിച്ചുള്ള ഒരു പ്രതികരണത്തിന്റെ പേരിലായിരുന്നു അദ്ദേഹം ഗൂഗിളിന്റെ എ.ഐ ചാറ്റ്ബോട്ടിനെ രൂക്ഷമായി വിമർശിച്ചത്.
അതേസമയം, വരും ദിവസങ്ങളിൽ ഗൂഗിള്‍ ജെമിനൈ എഐ ഇമേജ് ജനറേഷൻ ടൂള്‍ റീലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇത്തവണ അപാകതകള്‍ പരിഹരിച്ച ശേഷം വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഗൂഗിള്‍ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് വ്യക്‌തമാക്കി.

Advertisement
inner ad

Kuwait

തനിമ വടംവലി മത്സരം ഡിസംബർ 13ലേക്ക്‌ മാറ്റി!

Published

on


കുവൈറ്റ് സിറ്റി : അവിചാരിതമായ കാരണങ്ങളാൽ നാളെ വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രൊഗ്ഗ്രാമുകളും അടുത്ത വെള്ളിയാഴ്ച2024 ഡിസംബർ 13ലേക്ക്‌ ‌ മാറ്റി വെച്ചതായി തനിമ ഭാരവാഹികൾ അറിയിച്ചു .

Continue Reading

Kuwait

ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി ആദരാഞ്ജലികളർപ്പിച്ചു

Published

on


കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം നിര്യാതനായ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപിച്ചു. സഭ മോർചുറിയിൽ അന്തിമോപചാരത്തിനു വെച്ച ഭൗതിക ശരീരത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ റീത്ത് സമർപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി പിള്ളൈ, വിജോ പി തോമസ്, ബത്താർ വൈക്കം,ലിബിൻ മുഴക്കുന്ന്,ബിനു യോഹന്നാൻ,ചിന്നു റോയ് തുടങ്ങി ഒഐസിസി നേതാക്കൾ പങ്കെടുത്തു. ഭൗതിക ശരീരം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് ജസീറ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ട് പോകും
.

Continue Reading

Featured

ഇറാൻ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

Published

on

തെഹ്റാൻ: ഇറാന്റെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. രാജ്യ​ത്തിന്റെ തെക്കൻ ഭാഗത്ത് തെഹ്റാന് 770 കിലോമീറ്റർ അകലെ ഫിറോസാബാദിലാണ് അപകടം.

കേണൽ ഹാമിദ് റിസ റൻജ്ബർ, കേണൽ മനൂഷഹർ പിൻസാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ലെ വിപ്ലവത്തിന് മുമ്പ് വാങ്ങിയ യു.എസ് നിർമിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. ദീർഘകാലത്തെ പാശ്ചാത്യ ഉപരോധം കാരണം വിമാനങ്ങളുടെ സ്​പെയർ പാർട്സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്.
2022ലും യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured