മോഡലുകളെ പിന്തുടർന്ന ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി: മോഡലുകളായ ആൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട രാത്രി ഇവരെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, അനുവാദമില്ലാതെ സ്ത്രീകളെ പിന്തുടരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് മെട്രോ പൊലീസ് രേഖപ്പെടുത്തിയത്.അപകടത്തിനു പിന്നിൽ ഇയാൾ ഉൾപ്പെട്ട കാർ മത്സര ഓട്ടമായിരുന്നു എന്നാണു പൊലീസ് കണ്ടെത്തിയത്. പൊലീസ് പറയുന്നത്:അപകടമുണ്ടായ നവംബർ ഒന്നിനു രാത്രി 18 ഹോട്ടലിൽ ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങിയ താരങ്ങളെ സൈജു തങ്കച്ചൻ ആഡംബര കാറിൽ പിന്തുടർന്നു. ഹോട്ടലിൽ നിന്നു കുണ്ടന്നൂർ വരെ ഇരു കാറുകളും സാധാരണ വേ​ഗതയിലായിരുന്നു. കുണ്ടന്നൂരിൽ വച്ച് താരങ്ങളുടെ കാർ നിർത്തിയ റഹ്മാനുമായി സൈജു വാക്കേറ്റം നടത്തി. പിന്നീട് ഇരു കാറുകളും അമിത വേ​ഗത്തിൽ വൈറ്റില…

Read More

ലക്ഷ്യം കണ്ടു, കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു

എറണാകുളം: ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനിയുടെ ആത്മഹത്യക്കു കാരണക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നടത്തി വന്ന പ്രക്ഷോഭം അവസാനിപ്പിച്ചതായി ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവർ അറിയിച്ചു. ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് നടപടി. മൂന്നു ദിവസമായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സമരം. സംസ്ഥാന വ്യാപകമായി കെഎസ‌യുവും ഇന്ന് സമരം തുടങ്ങിയിരുന്നു.ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പാർവീണിന്റെ മാതാപിതാക്കളുമായി മുഖ്യമന്ത്രി ഇന്നു രാവിലെ ഫോണിൽ സംസാരിച്ചിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബെന്നി ബഹനാൻ, അൻവർ സാദത്ത്, റോജി എം. ജോൺ എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രക്ഷോഭത്തിൽ മോഫിയയുടെ മാതാപിതാക്കൾ പങ്കെടുത്തതിനെത്തുടർന്ന് ഇന്നു രാവിലെ മന്ത്രി പി. രാജീവ് ഇവരുടെ വീട് സന്ദർശിച്ചിരുന്നു.…

Read More

പൊരുതി നേടിയ നീതി ; സി ഐ സുധീറിനെ സസ്പെൻഡ് ചെയ്തു

കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്തു.കോൺഗ്രസ്‌ സമരങ്ങളെ തുടർന്ന് സമ്മർദ്ദത്തിലായ സർക്കാർ ഒടുവിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു.ബെന്നി ബെഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണും കഴിഞ്ഞ മൂന്നു ദിവസമായി സമരത്തിൽ ആയിരുന്നു.ജെ വിനോദ് എം എൽ എ,എൽദോസ് കുന്നപ്പിള്ളി എം എൽ എ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ സമരത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ…

Read More

മോഫിയയുടെ നീതിക്കായി കോൺഗ്രസ്‌ സമരം മൂന്നാം ദിവസത്തിലേക്ക് ; സർക്കാർ സമ്മർദ്ദത്തിൽ

കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന് നിലപാടിലാണ് കോണ്‍ഗ്രസ്.നിലവിൽ മൂന്നാം കോൺഗ്രസ് സമരം തുടരുകയാണ്.ബെന്നി ബെഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് സമരം നടത്തുന്നത്.ടി ജെ വിനോദ് എം എൽ എ,എൽദോസ് കുന്നപ്പിള്ളി എം എൽ എ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ സമരത്തിൽ സജീവമായി രംഗത്തുണ്ട്. നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ…

Read More

മോഫിയയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

എറണാകുളം :ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്‌ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. ആലുവയിലെ നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പൊലീസ് റിപ്പോർട്ട്‌. മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിലാണ് സിഐക്ക് വീഴ്ച സംഭവിച്ചത്. ഒക്ടോബർ 29 ന് ഡിവൈഎസ്പി പരാതി സിഐക്ക് കൈമാറിയിരുന്നു.

Read More

‘ജലപീരങ്കിയെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് നേരിട്ട് വർഗീസേട്ടൻ’; ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് പ്രവർത്തകന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിരവധി തവണ മാർച്ചിന് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചപ്പോൾ സമരത്തിന്റെ ആവേശം ഒട്ടും ചോരാതെ ജലപീരങ്കിയെ നേരിടുന്ന അങ്കമാലി അയ്യമ്പുഴ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വർഗീസ് കുന്നത്തുപറമ്പന്റെ ചിത്രം ഇതിനോടകം നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Read More

സിഐ സുധീർ മകളെ മാനസികരോ​ഗിയാക്കിയെന്ന് മോഫിയയുടെ അമ്മ

ആലുവ: സി ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി മൊഫിയയുടെ അമ്മ പ്യാരിയെന്ന ഫാരിസ. സുധീർ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഈ ചോദ്യം മകളെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് അമ്മ പറയുന്നത്.മോഫിയ പർവീൺ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ആരോപിച്ചു. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയത്.സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും സഹിക്കാത്ത രീതിയിൽ സംസാരിച്ചത്കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകർത്ത് കളഞ്ഞതെന്നാണ് അമ്മ…

Read More

മോഫിയയുടെ മരണം; കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം; ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ളവർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.ഹൈബി ഈഡൻ എംപി,എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

Read More

മോഫിയയുടെ മരണം: ഭർത്താവും മാതാപിതാക്കളും ജയിലിൽ

കൊച്ചി: നിയമവിദ്യാർഥിനിയായിരുന്ന മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുറ്റി മുഹമ്മദ് സുഹൈൽ (27), ഇയാളുടെ അമ്മ റൂഖിയ(55), പിതാവ് യൂസുഫ് (63) എന്നിവരെ റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലടച്ചു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 14 ദിവസത്തേക്കാണു റിമാൻഡ്. അതു കഴിഞ്ഞു വീണ്ടും പൊലീസ് കസ്റ്റഡി ആവശ്യപ്പെടും.ഐപിസി 304B, 498 A,306,34 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. സ്ത്രീധന പീഡനം, ​ഗാർഹിക പീഡനം. ആത്മഹത്യാപ്രേരണ, വിവാഹിതർക്കെതിരായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Read More

നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: സിഐയെ വെള്ള പൂശി പൊലീസ് റിപ്പോർട്ട്

കൊച്ചി: മോഫിയ കേസിൽ പൊലീസിനെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട്. സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണു പൊലീസിന്റെ തന്നെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുധീറിനെതിരേ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് ഉന്നതങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. അദ്ദേഹം അന്വേഷണ റിപ്പോർട്ട് മേഖലാ ഐജിക്കു സമർപ്പിച്ചു. മോഫിയ ആത്മഹത്യ ചെയ്ത കേസിൽ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.മോഫിയ സി.ഐയുടെ മുന്നിൽ വെച്ച് ഭർത്താവ് സുഹൈലിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ മകളുടെ മരണത്തിന് ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിനു പങ്കുണ്ടെന്നാണ് മോഫിയയുടെ മാതാപിതാക്കൾ പറയുന്നത്. സുധീറിനെ സസ്പെൻഡ് ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ സമരത്തിലാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മേഖലാ ഐജി ബെന്നി ബഹനാൻ എംപിക്കും…

Read More