Connect with us
top banner (3)

Business

നിരവധി ഓഫറുകളുമായി എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 27-ാം വർഷത്തിലേക്ക്

Avatar

Published

on

കൊച്ചി: 27 വർഷമായി ഇന്ത്യൻ വീടുകളിൽ വിശ്വസനീയമായ പേരായ
എൽജി ഇലക്ട്രോണിക്സ് 27 വർഷത്തെ അതിന്റെ ശ്രദ്ധേയമായ യാത്ര “ലൈഫ്സ് ഗുഡ് ഓഫറുമായി ആഘോഷിക്കുന്നു. നൂതനത്വത്തിലും
ഗുണനിലവാരത്തിലും അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട എൽജി,
ഗൃഹോപകരണങ്ങളിലും വിനോദ ഉൽപന്നങ്ങളിലും ആകർഷകമായ നിരവധി ഓഫറുകൾ അവതരിപ്പിക്കുന്നു
ലൈഫ്സ് ഗുഡ് ഓഫറുകൾക്ക് കീഴിൽ, തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ്
കാർഡ് ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് 27% വരെ ക്യാഷ്ബാക്ക് ലഭിക്കും.
കൂടാതെ, തിരഞ്ഞെടുത്ത എൽജി ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾ 27 രൂപ നൽകിയാൽ മതി ബാക്കി തുക ഇഎംഐ ആയി അടയ്ക്കാം. ഇതോടൊപ്പം, വാഷിംഗ് മെഷീന്റെയും വാട്ടർ പ്യൂരിഫയറിന്റെയും തിരഞ്ഞെടുത്ത മോഡലുകളിൽ 888 രൂപയിൽ ആരംഭിക്കുന്ന നിശ്ചിത ഇഎംഐകളും ലഭ്യമാണ്.


തിരഞ്ഞെടുത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിനാൻസ്
കാർഡുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത വാട്ടർ പ്യൂരിഫയർ മോഡലുകൾ 4200 രൂപ മുതൽ ലഭ്യമാണ്
കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട സിറ്റ്, വിൻഡോ എസികൾ പിസിബിയിൽ
(പ്രിൻറഡ് സർക്യൂട്ട് ബോർഡ്) കോംപ്ലിമെന്ററി 5 വർഷത്തെ വാറന്റി വാഗ്ദാനം
ചെയ്യുന്നു, . ഇൻസ്റ്റ സൈഡ് ബൈ സൈഡ് ഫിജറേറ്റർ (GL-X257ABSX)
കൂടുതൽ തണുപ്പ് ഉറപ്പു തരുന്നു കൂടാതെ അധിക പാനീയങ്ങളോ
ലഘുഭക്ഷണങ്ങളോ സംഭരിക്കുന്നതിന് വേണ്ടി 11,499 രൂപയുടെ മിനി ബാർ
ഫിജറേറ്റർ സൗജന്യമായി നൽകുന്നു
തിരഞ്ഞെടുത്ത എൽജി ടിവികളിൽ മൂന്ന് വർഷത്തെ കൂടുതൽ വാറന്റി
വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത എൽജി ടിവികൾ വാങ്ങുന്നതിലൂടെ 999
രൂപയ്ക്ക് (യഥാർത്ഥ വില 9,990 രൂപ) എൽജി സ്മാർട്ട് കാം സ്വന്തമാക്കാം
എൽജി സ്മാർട്ട് ക്യാമറ ഉപയോഗിച്ചു വലിയ സ്ക്രീനിൽ ചാറ്റ് ചെയ്യാനും
പുറത്തു പോകുമ്പോൾ വീട് നിരീക്ഷിക്കാനും സാധിക്കും . തിരഞ്ഞെടുത്ത
എൽജി ടിവികൾ വാങ്ങുമ്പോൾ 30% വരെ കിഴിവോടെ എൽജി സൗണ്ട്ബാ
റുകൾ ലഭ്യമാകുന്നു

Advertisement
1000x200 PX MALAYALI DCTR MDX-02-02

Business

സ്വര്‍ണവില വർധിച്ചു

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വർധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 53,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി സ്വർണത്തിന് 6,685 രൂപയായി.അതേസമയം വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ഇന്നലെയാണ് നേരിയ രീതിയിൽ സ്വർണ വില വർധിച്ചത്. ഇന്നലെ പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Continue Reading

Business

കോഴിയിറച്ചി, മത്സ്യം, ബീഫ് തുടങ്ങിയവയ്ക്ക് പൊള്ളുന്ന വില

Published

on


മലപ്പുറം: സംസ്ഥാനത്ത് കോഴിയിറച്ചി, മത്സ്യം, ബീഫ് എന്നിവയുടെ വില വർധിച്ചു.
ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് കോഴിക്ക് വില ഉയരാന്‍ കാരണം. കോഴിക്ക് 160-170 രൂപ വരെയാണ്. ഇറച്ചിക്ക് കിലോക്ക് 250 മുതല്‍ 260 വരെയാണ് വില. റമസാന്‍ തുടക്കത്തില്‍ തുടങ്ങിയ വിലക്കയറ്റമാണ് കോഴിയുടേത്. 110ല്‍ തുടങ്ങിയ വില 170 വരെയെത്തിയിരിക്കുന്നു. ബലിപെരുന്നാള്‍ വരെ ഈ വില നല്‍കേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മലയാളികളുടെ ഇഷ്ട വിഭവമായ മത്തിക്ക് 150 മുതല്‍ 180 രൂപവരെയാണ് കിലോക്ക് വില. നല്ലയിനം അയലക്ക് കിലോക്ക് 200 രൂപക്ക് മുകളില്‍ നല്‍കണം. സാധരണയായി വിലക്കുറവുണ്ടാവാറുള്ള തളയനും ചെമ്പല്ലിക്കും 120 മുതല്‍ 150 രൂപ വരെ നല്‍കണം. മഴ കനക്കുന്നതോടെ മീനിന് ഇനിയും വില കൂടും. ട്രോളിംഗ് നിരോധവും കൂടെ എത്തിയാല്‍ വീണ്ടും വില കുതിക്കും.

Continue Reading

Agriculture

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

Published

on

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റവും ഉയർന്നത് 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ്. ഇപ്പോൾ കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്കും വില വർധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.
വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured