Connect with us
inner ad

Technology

ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ; ഇനി ഫോൺ തന്നെ കാർ കീ ആക്കാം

Avatar

Published

on

സ്മാർട്ട്‌ഫോണുകൾ മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൻ്റെ കൂടുതൽ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് സ്‌മാർട്ട്‌ഫോൺ കൂടുതൽ കരുത്താർജ്ജിക്കുന്നു. സ്‌മാർട്ട്‌ഫോണുകൾ പോലെ വാഹനങ്ങളോടും താല്പരിയമുള്ളവരും ധാരാളമാണ്. വാഹന പ്രേമികൾക്കും സാങ്കേതിക പ്രേമികൾക്കും ഒരുപോലെ താൽപ്പര്യമുള്ള ഒരു സാങ്കേതികവിദ്യ ഇപ്പോൾ സ്‌മാർട്ട്‌ഫോണുകളിൽ ജനപ്രീതിനേടിക്കൊണ്ടിരിക്കുകയാണ്.
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ എന്ന സഖേദികവിദ്യയിലൂടെ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ തന്നെ ഒരു കാർ കീ ആയി ഉപയോഗിക്കാം എന്നതാണ്. അൾട്രാ വൈഡ് ബാൻഡ് (യുഡബ്ല്യുബി) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ കാർ കീ പ്രവർത്തിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൂടുതല്‍ കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് നല്‍കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് യുഡബ്ല്യുബി. ഇതോടൊപ്പം ബ്ലൂടൂത്ത് ലോ എനർജി (ബി എൽ ഇ) എന്ന ടെക്നോളജിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റല്‍ കാർ കീ എന്ന ആശയം സാധ്യമാക്കിയിരിക്കുന്നത്. അനുയോജ്യമായ കാറും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാനും പ്രവർത്തനങ്ങൾ നിർവഹിക്കാനും ഇതിലുടെ സാദിക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Global

‘ജെമിനൈ’ യുടെ മണ്ടത്തരങ്ങൾ കൊണ്ട് പുലിവാല് പിടിച്ച് ഗൂഗിൾ

Published

on

ടെക് ലോകത്തെ എ.ഐ പോരിൽ ഓപണ്‍ എ.ഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ജെമിനൈ (Gemini). എന്നാല്‍, ജെമിനൈനെകൊണ്ട് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ഗൂഗിൾ . യൂസർമാരുടെ നിർദേശങ്ങള്‍ക്കനുസരിച്ച്‌ ചിത്രങ്ങള്‍ നിർമിക്കുന്ന ജെമിനൈയുടെ ഇമേജ് ജനറേഷൻ ടൂള്‍ ആണ് ഗൂഗിളിന് ഇപ്പോൾ പണിയായിരിക്കുന്നത്. നിർമിക്കുന്ന ചിത്രങ്ങളിലെ അപാകതകള്‍ കാരണം താല്‍ക്കാലികമായി ടൂള്‍ നിർത്തിവെക്കേണ്ട അവസ്ഥായാണ് ഇപ്പോൾ ഗൂഗിൾന്റേത്.
കഴിഞ്ഞ വർഷം ജെമിനിയെ അവതരിപ്പിച്ച് കൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത് ‘ഗൂഗിൾ എഐയുടെ ഏറ്റവും മികച്ച മോഡൽ’ എന്നായിരുന്നു. എന്നിരുന്നാലും, ഈ വർഷം ഫെബ്രുവരി മുതൽ ആളുകൾ ജെമിനൈ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിമർശനങ്ങളുമായി ആളുകൾ മുന്നോട്ട് വന്നത്.
എ.ഐ ചാറ്റ്ബോട്ട് വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ വിസമ്മതിക്കുന്നതായി അവകാശപ്പെട്ട യൂസർമാർ സമൂഹ മാധ്യമങ്ങളില്‍ അമേരിക്കൻ ടെക് ഭീമനെ “വംശീയവാദി” എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിലെ ജർമനിയുടെ സൈനികരുടെ ചിത്രം ആവശ്യപ്പെട്ടപ്പോള്‍ ജർമൻ സൈനിക യൂണിഫോമിട്ടിരിക്കുന്ന ഏഷ്യൻ സ്ത്രീയുടെ ചിത്രമായിരുന്നു നല്‍കിയത്. മാർപാപ്പയുടെ ചിത്രം ചോദിച്ചപ്പോഴാകട്ടെ കറുത്ത നിറമുള്ള വനിതാ പോപ്പിന്റെ ചിത്രവുമാണ് നിർമിച്ചു നൽകിയതെന്ന് പരാതികൾ ഉയരുകയുണ്ടായി.
ജെമിനൈ-ക്കെതിരെ തുറന്നടിച്ച്‌ ലോക കോടീശ്വരൻ ഇലോണ്‍ മസ്കും രംഗത്തുവന്നിരുന്നു. മസ്കിനെ കുറിച്ചുള്ള ഒരു പ്രതികരണത്തിന്റെ പേരിലായിരുന്നു അദ്ദേഹം ഗൂഗിളിന്റെ എ.ഐ ചാറ്റ്ബോട്ടിനെ രൂക്ഷമായി വിമർശിച്ചത്.
അതേസമയം, വരും ദിവസങ്ങളിൽ ഗൂഗിള്‍ ജെമിനൈ എഐ ഇമേജ് ജനറേഷൻ ടൂള്‍ റീലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇത്തവണ അപാകതകള്‍ പരിഹരിച്ച ശേഷം വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഗൂഗിള്‍ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് വ്യക്‌തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

ബൈജൂസ് ഓഫിസുകൾ പൂട്ടുന്നു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം

Published

on

എജ്യു-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആസ്‌ഥാനം ഒഴികെയുള്ള ഓഫിസുകൾ പുട്ടുന്നത്. 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകൾ പുതുക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.

ഡൽഹി, ഗുരുഗ്രാം, മുംബൈ, പുനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകൾ ഇത്തരത്തിൽ പൂട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയിൽ ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഇത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02


വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിങ് കുറയുന്നതും ഓൺലൈൻ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാൻഡും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും തടസമായി ജിയോയുടെ യുപിഐ ഉടന്‍ എത്തുന്നു

Published

on

ഇന്ത്യയിലുള്ള ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ പേമെന്റ് ആണ് ഉപയോഗിക്കുന്നത് ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് നിലവില്‍ യുപിഐ കൊണ്ട് നേട്ടമുണ്ടാക്കുന്നത് മാത്രം അന്താരാഷ്ട്ര കമ്പനികളാണ്. അതിനാൽ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ യുപിഐകള നിയന്ത്രിക്കാനുള്ള ശ്രമവും തുടങ്ങികഴിഞ്ഞു.
ഇതൊക്കെതന്നെ കാരണം അയി എടുത്തുകൊണ്ടു അംബാനിയുടെ ജിയോ യുപിഐ പുതിയതായി ആരംഭിക്കാന്‍ പോവുകയാണ്. ഇതോടെ വിദേശ കമ്പനികളുടെ എല്ലാം ആധിപത്യം ഇതോടെ അവസാനിക്കും. പേടിഎം പേമെന്റ് ബാങ്ക് വന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നത് മുതലെടുക്കാന്‍ തന്നെയാണ് ജിയോയുടെ ശ്രമം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured