പുതുതായി ചാർജെടുത്ത ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആദരവ് നൽകി

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുത്ത ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് ജില്ലാ കമ്മിറ്റിയുടെ ആദരവ് നൽകി കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി അധ്യക്ഷത വഹിച്ചു എൻ എസ് യു ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ, കെ എസ് സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ ജില്ലാ ഭാരവാഹികളായ ശരത് ശൈലേശ്വരൻ, അജിൻ ദേവ്, ദേവിക ഗോപു നെയ്യാർ അനന്തകൃഷ്ണൻ, ആദേശ്, അലി, പ്രതീഷ് മുരളി, അൻഷാദ്, സജന ബി സാജൻ,കൃഷ്ണ കാന്ത്, ശരത് എന്നിവർ സംസാരിച്ചു.

Read More

കരാറുകാരനിൽ നിന്ന്കൈക്കൂലി; ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറസ്റ്റിൽ

തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കോശിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ചശേഷം കരാറുകാരൻ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസാക്കിയില്ല. തുടർന്ന് കരാറുകാരൻ നിരവധി തവണ നേരിട്ട് കണ്ട് ബിൽ പാസാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബിൽ പാസാക്കുന്നതിന് ജോൺ കോശി 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് 15 ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ കോടതി ഉത്തരവിട്ടു. തുടർന്നു ബില്ല് മാറി നൽകിയെങ്കിലും മുഴുവൻ തുകയും നൽകിയില്ല. എന്നാൽ മുഴുവൻ തുകയും മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ വീണ്ടും സമീപിച്ചപ്പോൾ ജോൺ കോശി 45,000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെട്ടു. വിജിലൻസ് സൂപ്രണ്ടിന്റെ…

Read More

ആരുമായും കൂടുന്ന പാര്‍ട്ടി സിപിഎം:വി.ഡി. സതീശന്‍

തിരുവനന്തപുരംഃ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആരുമായും സന്ധിയുണ്ടാക്കുന്ന പാര്‍ട്ടിയാണു സിപിഎം എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈരാറ്റുപേട്ടയില്‍ അധികാരത്തിലിരുന്ന യുഡിഎഫിനെ താഴെയിറക്കാന്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ സിപിഎമ്മിന്‍റെ മതേതരത്വമല്ല കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കോണ്‍ഗ്രസിന് സിപിഎമ്മിന്‍റെയോ അതിന്‍റെ സെക്രട്ടറി എ വിജയരാഘവന്‍റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്ഡിപിഐക്കാര്‍ കൊല ചെയ്ത അഭിമന്യുവിന്‍റെ വീട് ഇടുക്കി വട്ടവടയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്ന് ഒട്ടും ദൂരമില്ല വട്ടവടയിലേക്ക്. ഈരാറ്റുപേട്ടയില്‍ എസ്‌ഡിപിഐയുമായി കൈകോര്‍ക്കുമ്പോള്‍ സിപിഎം അഭിമന്യുവിന്‍റെ മുഖം കൂടി ഓര്‍ക്കണമായിരുന്നു എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കി എന്നു പുരപ്പുറത്തു കയറിനിന്ന് വിളിച്ചു കൂവിയവരാണ് അന്നും ഇന്നും എസ്‌ഡിപിയുമായി കൈകോര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ പ്രബലമായ രണ്ടു സമൂഹങ്ങള്‍ പരസ്പരം പ്രകോപനപരമായ പ്രസ്താവനകളും പ്രകടനങ്ങളും നടത്തി നാട്ടിന്‍റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്…

Read More

സീരിയല്‍ നടന്‍ രമേശ് ജീവനൊടുക്കി

കൊല്ലം: പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല മരിച്ച നിലയില്‍. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. കോവിഡ് പ്രസിന്ധിമൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു രമേശ് എന്നു സുഹൃത്തുക്കള്‍ പറയുന്നു.

Read More

ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും: കെ. സുധാകരന്‍

തിരുവനന്തപുരം: ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി, സിപിഎം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയായതില്‍ പിണറായി വിജയന് കടപ്പാടുള്ളത് ബിജെപിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടുമാണ്. ബിജെപിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് രണ്ടാം പിണറായി സര്‍ക്കാരിന് കാരണം. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്ലിന്‍ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസില്‍ സിബിഐയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡന്‍സുണ്ട്.കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണ്.…

Read More

മധ്യവയസ്കന്‍ വെട്ടേറ്റു മരിച്ചു, ഭാര്യ പിടിയില്‍

നെയ്യാറ്റിന്‍കര അമ്പൂരിയില്‍ മധ്യവയസ്കന്‍ വെട്ടേറ്റു മരിച്ചു. ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണു സംഭവം. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കസ്റ്റഡിയിലെടുത്ത് നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്.

Read More

മനോരോഗിയായ മകള്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി, ശേഷം മൃതദേഹം റോഡിലിട്ട് കത്തിച്ചു

ബാലരാമപുരം: വ്യദ്ധ മാതാവിന്റെ തലക്ക് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വീടിന് മുന്നിലിട്ട് മകള്‍ തീ കൊളുത്തി.മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മയാണ്(88) മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അന്നമ്മയുടെ മകള്‍ ലീല (67) വീട്ടിനുള്ളല്‍ വച്ച് മാതാവിന്റെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു..തല ഭാഗീകമായി കത്തിനശിച്ചു. ലീല ഏറേ നാളായ് മാനോരോഗ ചിക്ത്സയിലാണ്. ഭർത്താവുമായ് പിണങ്ങി അന്നമ്മയോടൊപ്പമായിരുന്നു ലീലയുടെ താമസം.തീ കത്തിക്കുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികൾ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്. ദിവസവും ഇവർ വഴക്കിട്ടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Read More

തടസ ഹര്‍ജികള്‍ തള്ളി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി സിജെഎം കോടതി തള്ളി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.വിടുതൽ ഹർജിയിൽ 23ന് വാദം തുടങ്ങും.തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം…

Read More

ടോൾ പിരിവ് അനുവദിക്കില്ല -ആർ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: റോഡ് പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തി വയ്ക്കണമെന്നും  അശാസ്ത്രീയവും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ലെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ആകെ 46 കി.മീ. ദൂരം നിർമ്മാണം പൂർത്തിയാക്കേണ്ടതിൽ 23 കി.മീറ്ററിൽ താഴെ മാത്രമെ നിർമ്മിച്ചിട്ടുള്ളു.ഇതേ റോഡിൽ  ആക്കുളം പാലത്തിനു സമീപം നേരത്തെ നാലു വർഷം ടോൾ പിരിച്ചിരുന്നു. തിരുവല്ലത്ത് ഇപ്പോൾ ടോൾ പിരിക്കുന്ന കേന്ദ്രത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പോലും വാഹനങ്ങൾക്ക് ഓടാൻ കഴിയില്ലന്നിരിക്കെ ടോൾ പിരിവ് തദ്ദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ടോൾ പിരിവ് ടുറിസം മേഖലയേയും തൊഴിലാളികളെയും പാവപ്പെട്ടവരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആയതിനാൽ ഈ ടോൾ പിരിവ് അനുവദിക്കാനാവില്ല. ടോൾ പിരിവ് ശക്തിയുക്തം ചെറുക്കുമെന്നും ഐ.എൻ.ടി.യു.സി.പ്രസിഡൻറ് പറഞ്ഞു.ചാക്ക ബൈപ്പാസിനു സമീപം നാഷണൽ ഹൈവേ റീജിയണൽ…

Read More

പൂജപ്പുരയിൽ ജയില്‍ ​ചാ​ടി​യ പ്ര​തി​യെ പിടികൂടാന്‍ പ്ര​ത്യേ​ക സം​ഘത്തെ രൂപികരിച്ചു

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ജാ​ഹി​ർ ഹു​സൈ(48)​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ രൂപീകരിച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പൂ​ജ​പ്പു​ര സി​ഐ റോ​ജി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ ജാ​ഹി​ർ ഹു​സൈ​ൻ ജയിൽ ചാടിയ ശേഷം തമ്പാനൂരെത്തി അ​വി​ടെ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സി​റ്റി പോ​ലീ​സ് ത​മി​ഴ്നാ​ട് പോ​ലീ​സി​ൻറെ സ​ഹാ​യം തേ​ടി.

Read More