Connect with us
48 birthday
top banner (1)

crime

രണ്ടര വയസുകാരിയുടെ മരണം; അമ്മക്കും ക്രൂരമർദ്ദനം

Avatar

Published

on

മലപ്പുറം: രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരിച്ച കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് ഭാര്യ ഷഹാനത്തിനെയും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് സഹോദരി റെയ്ഹാനത്ത് ആരോപിച്ചു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും റെയ്ഹാനത്ത് പറയുന്നു. പരാതി പറയാൻ പോയപ്പോൾ സ്റ്റേഷനിൽ നിന്നും ആട്ടിയിറക്കുകയാണ് ചെയ്‌തതെന്നും ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് സംഭവത്തെ നിസ്സാരവൽക്കരിച്ചു.
അന്ന് പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും റെയ്ഹാനത്ത് വ്യക്‌തമാക്കി. മരണപ്പെട്ട രണ്ടരവയസ്സുകാരിയും ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം.

Advertisement
inner ad

crime

സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും

Published

on


കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി ഹൈകോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പ് സംഘം ജഡ്ജിയില്‍ നിന്ന് പണം തട്ടിയത്. വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Advertisement
inner ad

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. തുടര്‍ന്ന് പണം തട്ടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെടുത്തിയവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

crime

ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കനാലിലെറിഞ്ഞു കൊന്നു

Published

on

മംഗളൂരു: ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ മാതാവ് കനാലിലെറിഞ്ഞു കൊന്നു. വിജയപുര ജില്ലയില്‍ നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോല്‍ഹാര്‍ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യശ്രീ ഭജന്‍ത്രിയാണ് (26) തന്റെ മക്കളായ തനു നിഗരാജ് ഭജന്‍ത്രി (അഞ്ച്), രക്ഷാ നിംഗരാജ് ഭജന്‍ത്രി (മൂന്ന്), ഇരട്ടകളായ ഹസന്‍ നിംഗരാജ് ഭജന്‍ത്രി, ഹുസൈന്‍ നിംഗരാജ് ഭജന്‍ത്രി (ഇരുവരും 13 മാസം) എന്നിവരെ തിങ്കളാഴ്ച അല്‍മാട്ടി ഇടതുകര കനാലില്‍ എറിഞ്ഞ് കൊന്നത്. സ്വത്തുതര്‍ക്കമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

Advertisement
inner ad

ഭാഗ്യയുടെ ഭര്‍ത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യയുടെ കുടുംബവുമായി വഴക്കിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി. തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായും ലിംഗരാജു പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിന്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇന്ധനമടിക്കാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സംഭവം അറിയുന്നതെന്നും ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും സ്വത്തിന്റെ വിഹിതം നല്‍കാന്‍ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരന്‍ പമ്പാപതി പറയുന്നു. ജില്ല ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ് ഭാഗ്യ. നിഡഗുണ്ടി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു

Advertisement
inner ad
Continue Reading

crime

കോടതിക്കുമുന്നിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി

Published

on

ചെന്നൈ: തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാൻ എത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെ ജില്ലാകോടതിയുടെ കവാടത്തിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണി കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്ന് സംശയിക്കപ്പെടുന്നു.

കീഴനത്തം പഞ്ചായത്തിലെ അംഗമായിരുന്ന രാജാമണി കഴിഞ്ഞ വർഷമാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിരുന്നെങ്കിലും, കോടതിയിൽ ഹാജരാകാൻ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. മുൻപും രണ്ടു തവണ മായാണ്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured