അച്ചടക്കം ലംഘിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല: സുധാകരന്‍

കെപി അനില്‍ കുമാറിനെ പുറത്താക്കിയതിനു വിശദീകരണം തിരുവനന്തപുരം: ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. കെ.പി. അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ, നേതാക്കളില്‍ നിന്നോ ഉയര്‍ന്ന് വന്നില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്.…

Read More

പിറന്നാൾ ആഘോഷങ്ങൾ മാറ്റി വെച്ച് വാർഡ് RRT പ്രവർത്തനത്തിന് പി.പി .കിറ്റും മാസ്ക്കും കൈമാറി

കോട്ടൂർ :പെരവച്ചേരി നലാം പിറന്നാൾ ആഘോഷ പരിപാടികൾ മാറ്റി വെച്ച് വാർഡ് ആർ ആർ ട്ടി  പ്രവർത്തനത്തിന് ദിയാ ബിനീഷ് അത്തൂനി കോട്ടൂർ ഗ്രാമപഞ്ചായത്ത് പത്തൊൻമ്പതാം വാർഡ് മെമ്പർ  കെ.പി മനോഹരന് പി .പി .ഇ .കിറ്റും മാസ്ക്കും കൈമാറി . ബിനീഷ് അത്തൂനി  അഖില ദമ്പതികളുടെ മകളാണ്  ദിയ .ഇവർക്ക് ഇന്നത്തെ ദിവസം ഒരു പ്രത്യേകത കൂടിയുണ്ട് വിവാഹ വാർഷികവും മകളുടെ പിറന്നാൾ ആഘോഷവും ഒരേ ദിവസമാണ് .

Read More

കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (KAPC) കോഴിക്കോട് ബ്രാഞ്ചുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.കോവിഡ് മുക്തമായതിനു ശേഷവും വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ മിക്കവരിലും കണ്ടുവരുന്നുണ്ട്. ലോങ്ങ് കോവിഡ് രോഗ ലക്ഷണങ്ങളായ ശാരീരികക്ഷമതക്കുറവ്, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ്, ബാലൻസ് നഷ്ടപ്പെടൽ, ദൈനംദിന ജോലികളിൽ ഏർപ്പെടുന്നതിനുള്ള പ്രയാസം തുടങ്ങിയവയുടെ ചികിത്സയിൽ ഫിസിയോതെറാപ്പിയുടെ ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ്. സെപ്തംബര്‍ 12 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പങ്കെടുക്കാം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 9061443355.

Read More

വിദ്യാർത്ഥികളെ കേവലം പാവകളായി കണ്ട് വെല്ലുവിളിക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ധിക്കാരമനോഭാവം പ്രതിഷേധാർഹം : കെ.എം അഭിജിത്ത്

വിദ്യാർത്ഥികളെ കേവലം പാവകളായി കണ്ട് വെല്ലുവിളിക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ധിക്കാര മനോഭാവം പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. വിദ്യാർത്ഥി വിരുദ്ധനിലപാട് സ്വീകരിക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധികൃതർക്ക് കെ.എസ്.യു ഗുരുവായുരപ്പൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാവകളെ അയച്ചുള്ള പ്രതിഷേധം ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്‌ നഫിൻ ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി അഭിരാം പ്രകാശ് സ്വാഗതപ്രഭാഷണവും സുജിഷ്ണ നന്ദിയും പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധപരിപാടികൾ തുടർന്നും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

മിഠായി തെരിവില്‍ വന്‍ അഗ്നിബാധ

കോഴിക്കോട്: നഗരത്തിൽ മിഠായി തെരുവിനു സമീപം മൊയ്തീൻ പള്ളി റോഡിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.

Read More

നിപ്പഃ 5 പരിശോധനകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തി. ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി. തുടർച്ചയായ മൂന്നാംദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും…

Read More

7 പേരുടെ കൂടി നിപ്പ പരിശോധനാഫലം നെഗറ്റീവ്

ക്യാമ്പസുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കും തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി,…

Read More

വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്സ്.യു. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നൽകി

കൂട്ടാലിട :സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തുറക്കാൻ സാധ്യതയുള്ളതിനാൽ കോട്ടൂർ ‘പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് .. ആവശ്യപ്പെട്ട് കെ.എസ്സ് .യു കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് വിഷ്ണു അണിയോത്ത് കോട്ടൂർ പഞ്ചായത്ത് സെക്രട്ടറി രാജീവൻ മുൻമ്പാകെ നിവേദനം നൽകി .കെ .എസ്സ് .യു .മണ്ഡലം സെക്രട്ടറി ആദിത്യ ബാബു പങ്കെടുത്തു . 9-8-2021

Read More

നിപ്പ പ്രതിരോധത്തിന് ലിനിയുടെ സ്വന്തം സജീഷ്

കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പട്ടികയില്‍ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നല്‍കി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.

Read More

നിപ്പഃ15 പേര്‍ കൂടി നെഗറ്റീവ്, 64 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ആശങ്ക ഒഴിയുന്നു. രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലായവരുള്‍പ്പെടെ രോഗ ലക്ഷണം പ്രകടിപ്പിച്ച 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. അതേ സമയം കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 265 ആയി ഉയര്‍ന്നു. ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 61 പേരും നെഗറ്റീവ് ആണ്. 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുണ്ട്. ഇവിടെ സജ്ജമാക്കിയിരിക്കുന്ന ലാബിലാണു സാമ്പിളുകള്‍ പരിശോധിക്കുന്നത്. നിപ്പ ഭീഷണി പൂര്‍ണ തോതില്‍ അവസാനിക്കണമെങ്കില്‍ അടുത്ത നാല്പത് ദിവസത്തേക്കു കൂടി ഫലങ്ങള്‍ നെഗറ്റീവ് ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Read More