Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kasaragod

സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ

Avatar

Published

on

കാസറഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിൽ മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ കെ. രതീശന്റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ, ഏഴാംമൈൽ സ്വദേശി ഗഫൂർ ബേക്കൽ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിക്കൊണ്ട് പോയ സ്വർണ്ണം പണയം വച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.സൊസൈറ്റി സെക്രട്ടറി രതീശൻ നടത്തിയ ബാങ്ക് ഇടപാട് പോലീസ് പരിശോധിച്ചിരുന്നു. ഇവർക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശൻ ബെംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും, മാനന്തവാടിയിൽ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവിൽ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

ഓട്ടോ ഡ്രൈവർക്ക് മർദ്ദനം; കാസർഗോഡ് സ്റ്റേഷനിലെ എസ്ഐയ്ക്ക് സസ്പെൻഷൻ

Published

on

കാസർഗോഡ്: ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വന്നതിന് പിന്നാലെ എസ്ഐയ്ക്ക് സസ്പെൻഷൻ. കാസർഗോഡ് സ്റ്റേഷനിലെ എസ്ഐ പി. അനൂപിനെയാണ് സസ്പെൻഡ് ചെയ്‌തത്‌. ഓട്ടോ ഡ്രൈവറായ നൗഷാദിനെ മർദ്ദിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തതിനാണ് ജില്ലാ പോലീസ് മേധാവി അനൂപിനെതിരെ നടപടിയെടുത്തത്. നൗഷാദും യാത്രക്കാരും തമ്മിൽ കഴിഞ്ഞ ജൂണിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൗഷാദ് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ്ഐ മർദ്ദിച്ചത്. ഓട്ടോ പിടിച്ചെടുക്കാനുള്ള ശ്രമവും എസ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഓട്ടോയുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് നൗഷാദിനു നേരെ തട്ടിക്കയറുകയും ചെയ്തു.
തനിക്കുനേരെ കൈയേറ്റശ്രമം ഉണ്ടായെന്നും തന്റെ കഴുത്തിൽപിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോകാൻ എസ്പെഐ ശ്രമിച്ചുവെന്നും ചൂണ്ടി ക്കാട്ടി നൗഷാദ് പോലീസിൽ പരാതി നൽകി യിരുന്നു.നൗഷാദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നതിനു പിന്നാലായാണ് എസ്ഐ അനൂപിനെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുൾ നാസറിന്റെ ആത്മഹത്യയിലും ആരോപണവിധേയനാണ് അനൂപ്.

Continue Reading

Featured

കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ

Published

on


കാസർകോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

2017 ആഗസ്റ്റ് 18 നാണ് കായികാധ്യാപികയായ മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്.ദേശിയ കബഡി താരം കൂടിയായിരുന്നു ഇവര്‍.

Advertisement
inner ad

പ്രീതിയുടെ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭര്‍ത്താവിന്‍റെ അമ്മ ശ്രീലത എന്നിവരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതി ഭര്‍തൃപിതാവായ രമേശന്‍ വിചാരണക്കിടയില്‍ മരിച്ചിരുന്നു.ആത്മഹത്യാ പ്രേരണയില്‍ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

Advertisement
inner ad

ഗാര്‍ഹിക പീഡനത്തില് ഇരുവര്‍ക്കും രണ്ട് വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

മകളെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു.

Advertisement
inner ad

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement
inner ad
Continue Reading

Kasaragod

കാസർഗോഡ് അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു, സഹോദരനും പരിക്ക്

Published

on

കാസർഗോഡ്: അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. ചൊവ്വാഴ്‌ച വൈകുന്നേരം നാലരയ്ക്കുണ്ടായ സംഭവത്തിൽ കാസർഗോഡ് പൊവ്വലിൽ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. മജീദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured