Connect with us
48 birthday
top banner (1)

Accident

തൂണിൽ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

Avatar

Published

on

കോഴിക്കോട്: മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥിക്ക് തൂണിൽനിന്ന് ഷോക്കേറ്റു ദാരുണാന്ത്യം.കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ ആലി മുസ്‍ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിൽക്കുമ്പോഴായിരുന്നു അപകടം. പിന്നാലെ തൂണിൽനിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.കടക്കു മുകളിൽ മരത്തിൽ തട്ടി നിൽക്കുന്ന വൈദുതി ലൈനാണ് തൂണിൽനിന്നും ഷോക്കേൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.ഇതിനു മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് റജിസ്റ്റർ ചെയ്യുകയല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. കെട്ടിടത്തിലെ തൂണിൽനിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കുടുംബം പരാതിപ്പെട്ടു. തൂണിൽ ഷോക്കുണ്ടെന്ന് പരാതി അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം.

Accident

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം

Published

on

ബെംഗളൂരു: ബെംഗളൂരുവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. 25 പേരായിരുന്നു അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

Accident

തൃശ്ശൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

Published

on

തൃശൂര്‍: കേച്ചേരി മണലിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാണ്(27) മരിച്ചത്. മണലി സ്വദേശികളായ വിമല്‍(22), ഡിബിന്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11:30 യോടെ മണലി തണ്ടിലം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്ന എബിന്റെ മൃതദേഹം സംസ്‌കരിക്കും. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Advertisement
inner ad
Continue Reading

Accident

പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു

Published

on

കൊച്ചി/കോട്ടയം/തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കൊച്ചിയില്‍ ആഘോഷത്തിനിടയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.

കോട്ടയം കാണമല അട്ടിവളവില്‍ ആന്ധ്രാ പ്രദേശ് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഡ്രൈവര്‍ രാജു (51) ആണ് മരിച്ചത്. 8 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

Advertisement
inner ad

കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Advertisement
inner ad

തിരുവനന്തപുരം വഴയില ആറാംകല്ലില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിക്കര ഇരുമമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റ ഷാലു ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഷാലുവിന്റെ കൂടെയുണ്ടായിരുന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement
inner ad
Continue Reading

Featured