ജോഡോ യാത്ര വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് ഊർജം പകരും: കെ സുധാകരൻ

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഇന്ന് നേരിടുന്ന വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ ഊർജ്ജം പകരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.യാത്രയുടെ ഭാഗമായ ദേശീയ സംസ്ഥാന പദയാത്രികർക്ക് കെപിസിസിയുടെ നേതൃത്വത്തൽ പദയാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വീണ്ടെടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമായ എല്ലാവർക്കും അഭിവാദ്യങ്ങൾ നേരുന്നതായും കെ സുധാകരൻ പറഞ്ഞു. ഇന്നലെ പുലാമന്തോളിൽ നിന്നും ആരംഭിച്ച പദയാത്രയുടെ രാവിലത്തെ പര്യടനം സമാപിച്ചപ്പോഴാണ് കിറ്റ് കൈമാറിയത്. കുട, മരുന്നുകൾ, ടവ്വൽ തുടങ്ങിയ ഒമ്പതോളം അടങ്ങിയ കിറ്റാണ് കെപിസിസി പദയാത്രികർക്ക് കൈമാറിയത്. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. കേരളത്തിലൂടെ പദയാത്ര കടന്നുപോയപ്പോൾ ഉണ്ടായത് മികച്ച അനുഭവമാണെന്ന് ദേശീയ പദയാത്രികർ പ്രതികരിച്ചു.

Read More

ജസ്റ്റിസ് ഫോർ അങ്കിത ; നീതിതേടി ഭാരത് ജോഡോ യാത്ര

മലപ്പുറം/ പാണ്ടിക്കാട് : ബിജെപി നേതാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അങ്കിതക്ക് നീതിതേടി ഭാരത് ജോഡോ യാത്ര. മലപ്പുറം ജില്ലയിൽ പട്ടിക്കാട് മുതൽ പാണ്ടിക്കാട് വരെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉയർന്നുകേട്ട മുദ്രാവാക്യം ‘ജസ്റ്റിസ് ഫോർ അങ്കിത ‘ എന്നായിരുന്നു. ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അങ്കിത ഭണ്ടാരിക്ക് നീതിതേടി പ്ലാക്കാർഡുകൾ ഉയർത്തിയും ‘ബേട്ടി ബചാവോ ‘ എന്ന മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് യാത്ര പാണ്ടിക്കാട് എത്തിയത്. ഹാത്രാസിലെ പെൺകുട്ടിക്കും ബൽക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും യാത്രയിലുടനീളം നേതാക്കൾ ആവശ്യപ്പെട്ടു.

Read More

സെക്രട്ടറി പദവി: സിപിഐയിലെ പൊട്ടിത്തെറി പാരമ്യത്തിൽ കാനം രാജേന്ദ്രനും സി ദിവാകരനും നേർക്കുനേർ

നിസാർ മുഹമ്മദ് തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിപിഐയിലെ പൊട്ടിത്തെറി പാരമ്യത്തിൽ. അടുത്ത ദിവസങ്ങളിലായി ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മൽസരം നടക്കുമെന്ന് കെഇ ഇസ്മയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രായപരിധിയുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്നലെ മുതിർന്ന നേതാവ് സി ദിവാകരനും രംഗത്തെത്തി. സിപിഎമ്മിനും മുഖ്യമന്ത്രിക്കും കീഴടങ്ങിയാണ് കാനം മുന്നോട്ടുപോകുന്നതെന്ന ജില്ലാ സമ്മേളനങ്ങളിലെ വികാരം സി ദിവാകരനും ആവർത്തിച്ചു. അതേസമയം, പ്രായപരിധി നടപ്പാക്കുമെന്നും അക്കാര്യം ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്നും തിരിച്ചടിച്ച് കാനവും രംഗത്തെത്തി.സി.പി.ഐയ്ക്കുള്ളിൽ മുൻപെങ്ങുമില്ലാത്ത അന്തരീക്ഷമാണ് രൂപം കൊണ്ടിട്ടുള്ളത്. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇത്രയും വലിയൊരു ചേരിതിരിവ് പാർട്ടിയ്ക്കകത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സമ്മേളനത്തിൽ ചേരിപ്പോര് ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇത്രയ്ക്ക് വലുതായിരുന്നില്ല. എന്നാൽ ഇത്തവണ അധികാരം…

Read More

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1809 പേര്‍ അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം തിരുവനന്തപുരം സിറ്റി – 52തിരുവനന്തപുരം റൂറല്‍ – 152കൊല്ലം സിറ്റി – 191കൊല്ലം റൂറല്‍ – 109പത്തനംതിട്ട – 137ആലപ്പുഴ – 73കോട്ടയം – 387ഇടുക്കി – 30എറണാകുളം സിറ്റി – 65എറണാകുളം റൂറല്‍ – 47തൃശൂര്‍ സിറ്റി – 12തൃശൂര്‍ റൂറല്‍ – 21പാലക്കാട് – 77മലപ്പുറം – 165കോഴിക്കോട് സിറ്റി – 37കോഴിക്കോട് റൂറല്‍ – 23വയനാട് – 114കണ്ണൂര്‍ സിറ്റി – 52കണ്ണൂര്‍ റൂറല്‍ – 12കാസര്‍ഗോഡ് – 53

Read More

ജനറൽ ആശുപത്രികളിലും മാതൃകാ ആന്റി റാബിസ് ക്ലിനിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്‌സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കും. എത്ര വിശ്വസ്തരായ വളര്‍ത്തു മൃഗങ്ങള്‍ കടിച്ചാലും വാക്‌സിനേഷന്‍ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണമെന്ന് മന്ത്രി പറഞ്ഞു.

Read More

യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

പെരിന്തൽമണ്ണ: വീടിനു സമീപം സംഘമായി ചേർന്ന് മദ്യപിച്ചതിനെ ചോദ്യംചെയ്ത യുവാവിനെയും ഭാര്യയെയും പിതാവിനെയും ആക്രമിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ പൊലീസ് പിടിയിൽ ഈ മാസം ഒന്നാം തീയതി യാണ് കേസിനാസ്പദമായ സംഭവം യുവതിയും കുടുംബവും താമസിക്കുന്ന അങ്ങാടിപ്പുറം പുത്തന ങ്ങാടിയിലെ വീടിനു സമീപം പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി മദ്യപിക്കുകയും മദ്യ കുപ്പികളും മറ്റും അടുത്തുള്ള ഇവരുടെ വീട്ടിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് സ്ഥിരം ആയതിനാൽ അത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവിനെയും തടയാൻ ചെന്ന ഭാര്യയെയും പിതാവിനെയും ആക്രമിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ പുത്തനങ്ങാടി ഇടൂ പൊടിയൻ ബീരാൻ മകൻ മുഹമ്മദ് ഷാജി എന്ന ബാബു 40 വയസ്, ഇടുപൊടിയൻ ഉണ്ണീൻ മകൻ നൗഫൽ 38 വയസ് എന്നിവരാണ് പിടിയിലായത് സംഭവത്തിനുശേഷം മംഗലാപുരത്തും ഗോവയിലും തുടങ്ങി വിവിധ സ്ഥലങ്ങളിൽ…

Read More

കെഎസ്ആർടിസിയുടെ തൊഴിലാളി വിരുദ്ധ നടപടി അംഗീകരിക്കില്ല: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തൊഴിലാളികളെ ദ്രോഹിച്ചു മാത്രമേ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ കഴിയൂവെന്ന സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ അടുത്ത മാസം ഒന്നുമുതൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ ദ്രോഹിക്കാതെ കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. കെഎസ്ആർടിസിയിൽ ഉണ്ടായ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും തെറ്റായ നിലപാടുകളാണ്. മാനേജ്‌മെന്റ് തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് തൊഴിലാളികൾ ചെയ്യുന്നത്. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനെന്ന പേരിൽ ഉണ്ടാക്കിയ സുശീൽ ഖന്ന റിപ്പോർട്ട് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കിയതെന്നു ഉമ്മൻചാണ്ടി ആരോപിച്ചു. തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് തൊഴിലാളിദ്രോഹനടപടിയുമായി മുന്നോട്ടു പോകുമ്പോൾ തൊഴിലാളികളുടെ നിലനിൽപ്പു തന്നെ അപകടത്തിലാകും. അതിനെതിരെയാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെഎസ്ആർടിസിയെ ജനോപകാരപ്രദമായ രീതിയിൽ മെച്ചപ്പെടുത്താൻ തൊഴിലാളികളുടെ നിർദേശങ്ങൾ…

Read More

മുസ്‌ലിംലീഗ് നേതാക്കൾ രാഹുലിനെ കണ്ട് ചർച്ച നടത്തി

മലപ്പുറം: ഭാരത് ജോഡോ യാത്രയുമായി മലപ്പുറം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കണ്ട് ചർച്ച നടത്തി. രാവിലെ പുലാമന്തോളിൽ നിന്നും ആരംഭിച്ച് യാത്ര ഉച്ചയോടെ പെരിന്തൽമണ്ണ പൂപ്പലത്ത് എത്തിയപ്പോഴാണ് നേതാക്കൾ രാഹുലിനെ കണ്ട് ചർച്ച നടത്തിയത്്. ദേശീയ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ബിജെപിയുടെ ഫാസിസ്റ്റ് സർക്കാറിനെ താഴെയിറക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണി വീണ്ടും അധികാരത്തിലെത്താനുമുള്ള വലിയ ദൗത്യത്തിന് മുസ്‌ലിംലീഗിന്റെ പിന്തുണ നേതാക്കൾ രാഹുലിനെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും മതേരതര ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കേ കഴിയൂവെന്നും അതിനായി ശക്തമായ പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി.

Read More

മോഷണക്കുറ്റമാരോപിച്ച് ഒന്‍പതാം ക്ലാസ്സുകാരന് മര്‍ദ്ദനം; പോലീസ് കേസെടുത്തു

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. സ്‌കൂളിലെ പിടിഎ അംഗം സജിയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സജിക്കെതിരെ കേസ് എടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.

Read More

ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നുപോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് തുറന്നുകൊടുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചിലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read More