ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രീഹരി ജെഇഇ മെയിന്‍ കേരള ടോപ്പര്‍

കൊച്ചി:  ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തൃശൂര്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥിയായ സി.ശ്രീഹരി ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) മെയിന്‍ 2021ല്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യ തലത്തില്‍ 115-ാം റാങ്കും 99.99 പെര്‍സന്റൈല്‍ എന്ന മികച്ച സ്‌കോറും കരസ്ഥമാക്കി. രണ്ടു വര്‍ഷം മുമ്പാണ് ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐഐടി ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുള്ള പ്രോഗ്രാമിന് ചേര്‍ന്നത്. ഉന്നത വിജയം നേടാനായതില്‍ ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നന്ദി പറഞ്ഞു. ഉള്ളടക്കത്തിലൂടെയും കോച്ചിങ്ങിലൂടെയും ആകാശ് ഏറെ സഹായിച്ചുവെന്നും വിവിധ വിഷയങ്ങളില്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഗ്രാഹ്യം നേടാന്‍ സഹായിച്ചത് ആകാശാണെന്നും പറഞ്ഞു. രാജ്യത്തുടനീളമായി ഏതാണ്ട് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ 2021ന്റെ നാലു സെഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തതെന്നും ശ്രീഹരി ഉന്നത വിജയം നേടിയ തൃശൂരിലെ ശ്രീഹരിയുടെ കഠിനാദ്ധ്വാനത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കുന്നുവെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ്…

Read More

ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു

വലപ്പാട് : ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് 318 D യുടെ പ്രസിഡന്റായി അഭിജിത് പ്രകാശും സെക്രട്ടറിയായി ഭവ്യ സി ഓമനക്കുട്ടനും ട്രഷററായി സി ഭരത് കൃഷ്ണനും ചുമതലയേറ്റു. വലപ്പാട് മണപ്പുറം ഹൗസിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം ഡിയുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകദിനത്തോടനുബന്ധിച്ചു മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ റിട്ടയേർഡ് അധ്യാപകനായ കെ ഗോവിന്ദൻ മാസ്റ്റർ , മറ്റു റിട്ടയേർഡ് അധ്യാപകരായ ജോർജ് മോറേലി, സുഷമ നന്ദകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318D യുടെ ഗവർണർ ജോർജ് മോറേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് മൾട്ടിപിൾ കൗൺസിൽ ചെയർപേഴ്സൺ സാജു ആന്റണി പാത്താടാൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ,…

Read More

ഗുരുവായൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനംഃ ഹൈക്കോടതി രേഖകള്‍ തേടി

കൊച്ചി:ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന്…

Read More

നാലര പതിറ്റാണ്ടിനു ശേഷം ഒരു ഒത്തുചേരൽ; ലാൽ എന്ന പഴയ ‘പോൾ മൈക്കിളിനെ’ സ്വീകരിച്ച് കരുണാകരൻ മാഷ്

തൃശൂർ : നാലര പതിറ്റാണ്ടിനു ശേഷം മലയാള സിനിമയിലെ മുൻനിര നടനും സംവിധായകനുമായി മാറിയ പ്രിയ ശിഷ്യനെ അധ്യാപകൻ സ്നേഹത്തോടെ സ്വീകരിച്ചു.എറണാകുളം സെയ്ന്റ് അഗസ്റ്റിൻ സ്കൂളിൽ എട്ടാം ക്ലാസ് മുതൽ തന്നെ പഠിപ്പിച്ച കാതിക്കുടം സ്വദേശി എളാട്ട് കരുണാകരൻ മാഷിനെ കാണാനാണ് സംവിധായകനും നടനുമായ ലാൽ എത്തിയത്. ഒപ്പം പഴയ സഹപാഠികളുമുണ്ടായിരുന്നു. 33 വർഷത്തെ അധ്യാപനത്തിനു ശേഷം വിശ്രമ ജിവിതം നയിക്കുകയാണ് ഇ.എൻ. കരുണാകരൻ മാഷ്. സ്കൂളിൽ നിന്ന് 1975-76 ബാച്ചിലാണ് പോൾ മൈക്കിൾ എന്ന ലാൽ പത്താം ക്ലാസ്സ് പാസ്സായത്. അവസാന മൂന്ന് വർഷം ക്ലാസ് ടീച്ചറായിരുന്നു കരുണാകരൻ മാഷ്. ഒരു മണിക്കൂറോളം വിശേഷങ്ങൾ പങ്കു വെച്ച ശേഷമാണ് ലാൽ മടങ്ങിയത്.

Read More

മോഹന്‍ലിലിന്‍റെ കാറിനു പ്രവേശനം, ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്കെതിരേ നടപടി

ഗുരുവായൂര്‍ മെഗാസ്റ്റാര്‍ മോഹന്‍ ലാലിന്‍റെ കാര്‍ ക്ഷേത്രനടയിലേക്ക് കടത്തിവിട്ടതിനെതിരേ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇവരെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്ചു. കഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലും ‌ക്ഷേത്ര ഭരണ സമിതിയിലെ ഏതാനും ചിലരും ദര്‍ശനത്തിനെത്തിയത്. സാധാരണ ഗോപുരത്തിനു വെളിയില്‍ വലിയ നടപ്പന്തലിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ഇവിടെ സ്റ്റീല്‍ വേലി കെട്ടി വാഹനങ്ങളെ തടഞ്ഞിട്ടുമുണ്ട്. പ്രത്യേക അനുമതിയുള്ള വിവിഐപികള്‍ക്കു വേണ്ടി പൊലീസ് ശുപാര്‍ശയുള്ളപ്പോള്‍ മാത്രമാണ് ഇതിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുക. എന്നാല്‍ മോഹന്‍ലാലിന്‍റെ വാഹനത്തിന് അത്തരം അനുമതിയൊന്നും ലഭിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് കാര്‍ അകത്തേക്കു കടത്തിവിട്ടതെന്നെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ബിജു പ്രഭാകര്‍ ആരായുന്നത്. ക്ഷേത്ര ഭരണസമിതിയിലെ മൂന്നു പേര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ എത്തിയതെന്നും ഇവരുടെ മൗനാനുവാദത്തോടെയാണ് വേലി മാറ്റി കാര്‍ കടത്തിവിട്ടതെന്നുമാണ് ജീവനക്കാരുടെ മറുപടി.

Read More

സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാക്കിമാറ്റിഃ ഡോ. ശൂരനാട് രാജശേഖരന്‍

തൃശൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ പ്രമുഖ സഹകരണ സംഘങ്ങളെ വായ്പാ തട്ടിപ്പുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്‍റെയും കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് കേരള സഹകരണ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. ഗ്രമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ സ്ഥാപിച്ച രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിക്കു മറപിടിക്കാനുള്ള സഹകരണമാക്കി മാറ്റിയെന്നും രാജശേഖരന്‍ കുറ്റപ്പെടുത്തി. ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 23ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരാണ്. അഴിമതി നടത്തുന്നവര്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന നാണംകെട്ട നിയമങ്ങളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്. “നീ എന്‍റെ മുതുക് ചൊറിഞ്ഞു തരുക, നിന്‍റെ മുതുക് ഞാനും ചൊറിയാം” എന്നാണ് സര്‍ക്കാരിന്‍റെ ഭഗത്തു നിന്നുള്ള അഴിമതിസഹകരണം.…

Read More

ഓൺലൈൻ പഠന ക്യാമ്പുമായി ജവഹർ ബാൽ മഞ്ച്

തൃശൂർ: ജവഹർ ബാൽ മഞ്ച് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഓൺലൈൻ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിൽ വിവിധ മേഖലയിൽ നിന്നുള്ളവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. നാളെ വൈകിട്ട് നാല് മണിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ക്യാമ്പ് ഓൺലൈനായിഉത്ഘാടനം ചെയ്യും. ‘ഓൺലൈൻ വിദ്യഭ്യാസവും നേത്രസംരക്ഷണവും’ എന്ന വിഷയത്തിൽ കേരളത്തിലെ പ്രശസ്ത നേത്രാശുപത്രിയായ പാലക്കാട് ട്രിനിറ്റി ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഉദ്ഘാടന ദിനത്തിൽ ക്ലാസെടുക്കും. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സുരേഷ് കെ.കരുൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡി സി സി പ്രസിഡന്റ് ജോസ് വളളൂർ, ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ: ജി.വി. ഹരി, ജില്ല ഐടി കോർഡിനേറ്റർ സുഷമിത് കരുൺ തുടങ്ങിയവർ പങ്കെടുക്കും.

Read More

ആബിദ് തങ്ങൾ കുടുംബസഹായം രമ്യ ഹരിദാസ് എം പി കൈമാറി

തൃശൂർ : ഹൃദയാഘാതം  മൂലം മരണമടഞ്ഞ ഒഐസിസി റിയാദ്തൃശൂർ ജില്ലാ നിർവാഹക സമിതി അംഗവും  പ്രവാസി കോൺഗ്രസ്സ് സൈബർ വിങ്ങ് പോരാളിയുമായിരുന്ന   ആബിദ് തങ്ങളുടെ  കുടുംബത്തിനുള്ള  ധനസഹായത്തിന്റെ ആദ്യ ഗഡു  ആലത്തൂർ  എംപി. രമ്യ ഹരിദാസ് ആബിദ് തങ്ങളുടെ  മക്കൾക്ക്‌  കൈമാറി. സൗദി അറേബ്യ യിലെ  റിയാദിൽ  ഹൗസ് ഡ്രൈവർ  ആയി  ജോലി ചെയ്തു വരികയായിരുന്നു ആബിദ് തങ്ങൾ .ഭാര്യ റഹ്മത്ത് ബീവിയുടെയും.   ജൻമനാ ഓട്ടിസം ബാധിച്ച മുഹമ്മദ് അസ്ലം, അസ്ന ബീവി, സെയ്യദ് അജ്നാൻ എന്നി മക്കളുടെയും  ഏക ആശ്രയം  ആയിരുന്നു  അന്തരിച്ച  ആബിദ്  തങ്ങൾ. ഒട്ടീസം ബാധിച്ച മൂത്ത  കുട്ടിയുടെ  മരുന്നിനും  മറ്റുകുട്ടികളുടെ വിദ്യാഭ്യാസത്തിനും  ബുദ്ധിമുട്ടുന്ന  ആ കുടുംബത്തെ  സഹായിക്കുക  എന്നുള്ളത് ഒഐസിസി യുടെ  ഉത്തരവാദിത്വം ആണെന്നും  ചടങ്ങിൽ  സംബന്ധിച്ച  ഒഐസിസി തൃശൂർ  ജില്ലാ  പ്രസിഡന്റ് സുരേഷ് ശങ്കർ പറഞ്ഞു. കെപിസിസി…

Read More

ഗുരുവായൂരിലെ ആര്‍ഭാട വിവാഹംഃ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലകാരങ്ങൾ മാറ്റിയിട്ടില്ല. കൊവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നൽകണം. എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ്…

Read More

തൃശ്ശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ജോസ് വള്ളൂരിനെ ഒഐസിസി നേതാക്കൾ സന്ദർശിച്ചു

റിയാദ് : ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ നേതൃത്വത്തിൽ ഒഐസിസി നേതാക്കൾ ജോസ് വള്ളൂരിനെ സന്ദർശിച്ചു. സൗദി അറേബ്യയിലെ ഒഐസിസി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചു.  ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ  ഡിസിസി പ്രസിഡന്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഒഐസിസി  നേതാക്കളായ അഷ്‌റഫ്‌  കിഴുപ്പുള്ളിക്കര, സോണി പാറക്കൽ, സുലൈമാൻ മുള്ളുർക്കര, ബെന്നി വാടാനപ്പള്ളി എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒഐസിസി  യുടെ  പ്രവർത്തനങ്ങൾ  അടുത്ത് അറിയാമെന്നും  ജീവകാരുണ്ണ്യ രംഗത്ത് ഒഐസിസി  നടത്തുന്ന  പ്രവർത്തനങ്ങൾ മാതൃക പരവും  അഭിനന്ദനാർഹമാണെന്നും ജോസ് വള്ളൂർ  പറഞ്ഞു. ഡി സി സി യുടെ പ്രവർത്തനങ്ങൾക്ക്  ഒഐസിസി  യുടെ  പൂർണ്ണ പിന്തുണയും സഹകരണവും ഉറപ്പു നൽകിയതായി വാർത്ത കുറിപ്പിൽ അറിയിച്ചു.  

Read More