ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒയാസിസ് ഫെര്‍ട്ടിലിറ്റി

വന്ധ്യതാ ചികിത്സാ രംഗത്ത് ഏറ്റവും ആധുനികമായ സേവനങ്ങള്‍ നല്‍കുന്ന സമഗ്ര ആരോഗ്യസേവനദാതാക്കളായ ഒയാസിസ് ഫെര്‍ട്ടിലിറ്റി  ഈ വര്‍ഷം ലക്ഷ്യമിടുന്നക് ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയിലെ  ഒന്നാം സ്ഥാനം. ഇന്‍ഡസ്ട്രി വളര്‍ച്ച നിരക്ക് 25 ശതമാനം മാത്രമായിരിക്കെ  നടപ്പു വര്‍ഷം 40 ശതമാനത്തിലധികം വര്‍ഷാവര്‍ഷ വളര്‍ച്ചയാണ് കമ്പനി നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.  കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം 11 പുതിയ സെന്ററുകള്‍ തുടങ്ങി, 2024 ഓടെ രാജ്യത്തെമ്പാടുമായി സെന്റുറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ച് 50 ലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഹെല്‍ത്ത് കെയര്‍മേഖലയിലെ അതികായനായ കിരണ്‍ ഖഡേല, വന്ധ്യതാ ചികിത്സയിലെ വിദഗ്ധയായ ദുര്‍ഗ റാവു എന്നിവര്‍ രൂപം കൊടുത്ത ഒയാസിസ് ഫെര്‍ട്ടിലിറ്റി ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നാണ്. മികച്ച നേതൃനിരയ്‌ക്കൊപ്പം വിദഗ്ധരായ മെഡിക്കല്‍ ടീമും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ സ്റ്റാഫും ഒയാസിസിനെ ഐവിഎഫ്ടി ട്രീറ്റ്‌മെന്റില്‍ അന്താരാഷ്ടട്ര തലത്തില്‍…

Read More

11 സംസ്ഥാനങ്ങളില്‍ കോവിഡ് സുരക്ഷാ പദ്ധതിയുമായി ഇസാഫ്

തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ ന് ഇസാഫ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്‌ഘാടനം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വ്വഹിച്ചു. ‘പോരാടുക, നേരിടുക, തോല്‍പ്പിക്കുക’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കോവിഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളിലും ഇസാഫ് സഹകരിക്കും. ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ, ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, പാലക്കാട് ക്ലസ്റ്റര്‍…

Read More

പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലിയുമായി എൻ സി ഡി സി

കോവിഡ് മഹാമാരിയിൽ ജീവിത മാർഗം ഒരു ചോദ്യ ചിന്ഹമായി നിൽക്കുന്നവർക്ക് ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന. പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിയുടെ മൂന്നാം ബാച്ചിലേക്കാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൽപരരായ വനിതകളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നൽകുന്നത്. അദ്ധ്യാപനത്തിൽ അഭിരുചി ഉള്ളവർക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് ‌യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846808283വെബ്സൈറ്റ് : https://ncdconline.org/

Read More

ഇന്‍ഫോപാര്‍ക്കില്‍ 9 ഇടങ്ങളില്‍ മൈബൈക്ക് സൈക്കിള്‍ സ്റ്റേഷനുകള്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹറയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും മൊബൈല്‍ ആപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് സൈക്കിള്‍ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ ടെക്കി സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടര്‍ന്നും ഏര്‍പ്പെടുത്തുമെന്നും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേര്‍ന്ന് മൈബൈക്ക് നേരത്തെ നഗരത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാമ്പസിനകത്തെ യാത്രകള്‍ക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് ഇ-സൈക്കിളുകളുടെ ഹബ്…

Read More

സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്;ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

മാള: ജനങ്ങളിലെ വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം കണക്കിലെടുത്ത് ലയൺസ് ക്ലബും മണപ്പുറവും ചേർന്ന് ഡയബെറ്റിക്സ് സെന്റർ നാടിനു സമർപ്പിച്ചു. മാള- കൊമ്പൊടിഞ്ഞാമാക്കലിൽ ആരംഭിച്ച സെന്ററിന്റെ ഉദ്‌ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലിയും, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടനും ചേര്‍ന്ന് നിര്‍വഹിച്ചു. ക്യാമ്പുകളായി നടത്തുന്ന സൗജന്യ നിർണയവും പരിശോധനയും എല്ലാ ആഴ്ചയിലും പൊതുജനങ്ങൾക്ക് ലഭ്യമാകും. കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം സി.ഇ.ഒ ജോര്‍ജ് ഡി.ദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ലയണ്‍സ് ക്ലബ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍,ക്യാബിനറ്റ് സെക്രട്ടറി എ.ആര്‍ രാമകൃഷ്ണന്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡ്‌വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി.ആര്‍.ഓയും ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്ററുമായ കെ.എം അഷ്‌റഫ്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില,…

Read More

പുതിയ ഫ്യൂരിയോ 7 അവതരിപ്പിച്ച്‌ മഹീന്ദ്ര

പുതിയ ഫ്യൂരിയോ 7 പുറത്തിറക്കി വാണിജ്യ വാഹന ശ്രേണി വിപുലീകരിച്ച്‌ മഹീന്ദ്ര. നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. പ്രാരംഭ പതിപ്പിന് 14.79 ലക്ഷം രൂപ ആണ് എക്‌സ്‌ഷോറൂം വില. മഹീന്ദ്ര ഫ്യൂരിയോ 7 (4-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 14.79 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം), മഹീന്ദ്ര ഫ്യൂറിയോ 7 (4-ടയര്‍ കാര്‍ഗോ) 14 അടി ഉയരമുള്ള സൈഡ് ഡെക്ക് വേരിയന്റിന് 15.32 ലക്ഷം രൂപയും ആണ് എക്‌സ്‌ഷോറൂം വില. ഫ്യൂരിയോ 7 (6-ടയര്‍ കാര്‍ഗോ) 10.5 അടി ഉയരമുള്ള സൈഡ് ഡെക്കിന് 15.18 ലക്ഷം രൂപയും, ഫ്യൂറിയോ 7 (6-ടയര്‍ ട്രിപ്പര്‍) 2.8 ക്യുബിക് മീറ്റര്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ച ട്രിപ്പര്‍ വേരിയന്റിന് 16.82 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 2019-ലാണ് വാണിജ്യ വാഹന വിഭാഗത്തില്‍ മഹീന്ദ്ര ഫ്യൂരിയോ 7-ന്റെ ആദ്യ മോഡല്‍ വിപണിയില്‍…

Read More

കേരളത്തിന്റെ നൂറുല്‍ അബ്‌സര്‍ അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗ് ചാമ്പ്യന്‍

കൊച്ചി: ടയര്‍ ഉല്‍പ്പാദകരായ അപ്പോളോ ടയേഴ്‌സും ആഗോള വീഡിയോ ഗെയിം പ്രസാദകരായ കൊനാമിയും മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായി ചേര്‍ന്ന് അവതരിപ്പിച്ച അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗ് എന്ന ഇ-സ്‌പോര്‍ട്ട്‌സ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള നൂറുല്‍ അബ്‌സര്‍ വിജയം പങ്കുവച്ചു. ഈജിപ്റ്റില്‍ നിന്നുള്ള ദിയ മുഹമ്മദ് നാസര്‍, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷിഫാത് അല്‍ മറുഫ് എന്നിവരാണ് ആലുവയില്‍ നിന്നുള്ള നൂറുലിനൊപ്പം ജേതാക്കളായത്. മൊബൈലില്‍ ഓണ്‍ലൈനായി നടത്തിയ അപ്പോളോ ടയേഴ്‌സ് യൂണൈറ്റഡ് ലീഗില്‍ ലോകമൊട്ടാകെയായി 20 ലക്ഷം പേരാണ് പങ്കെടുത്തത്. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി വിജയികളായ ഇവര്‍ക്ക് കിരീടവും എല്ലാ ചെലവുകളും ഉള്‍പ്പടെ ഓള്‍ഡ് ട്രാഫോഡില്‍ മല്‍സരം കാണാനുള്ള ട്രിപ്പും സമ്മാനമായി ലഭിക്കും. 

Read More

നിസാന്‍ മാഗ്നൈറ്റ് ഇനി ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ‘ഔദ്യോഗിക കാർ’

ഐസിസി പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ‘ഔദ്യോഗിക കാറായി’ നിസാന്‍ മാഗ്നൈറ്റിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും നിസാൻ മാഗ്നൈറ്റ് പ്രദർശിപ്പിക്കും. ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ പൾസ്‌. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Read More

ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് ഭാരവാഹികൾ സ്ഥാനമേറ്റു

വലപ്പാട് : ലിയോ ക്ലബ്‌ ഡിസ്ട്രിക്ട് 318 D യുടെ പ്രസിഡന്റായി അഭിജിത് പ്രകാശും സെക്രട്ടറിയായി ഭവ്യ സി ഓമനക്കുട്ടനും ട്രഷററായി സി ഭരത് കൃഷ്ണനും ചുമതലയേറ്റു. വലപ്പാട് മണപ്പുറം ഹൗസിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എം ഡിയുമായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകദിനത്തോടനുബന്ധിച്ചു മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ റിട്ടയേർഡ് അധ്യാപകനായ കെ ഗോവിന്ദൻ മാസ്റ്റർ , മറ്റു റിട്ടയേർഡ് അധ്യാപകരായ ജോർജ് മോറേലി, സുഷമ നന്ദകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318D യുടെ ഗവർണർ ജോർജ് മോറേലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് മൾട്ടിപിൾ കൗൺസിൽ ചെയർപേഴ്സൺ സാജു ആന്റണി പാത്താടാൻ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ, സെക്കന്റ്‌ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ,…

Read More

സ്റ്റെല്ല മോഡുലാര്‍ സ്വിച്ചുകളുമായി ഓറിയന്റ് ഇലക്ട്രിക്ക്

കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് ‘സ്റ്റെല്ല’ മോഡുലാര്‍ സ്വിച്ചുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിക്കുന്നു. സുരക്ഷ, ഈട്, പ്രകടനം, സ്റ്റൈല്‍ എന്നീ നാലു സവിശേഷതകളില്‍ കേന്ദ്രീകരിച്ചാണ് ‘സ്റ്റെല്ല’യുടെ രൂപകല്‍പ്പന. സ്വിച്ചുകള്‍, സോക്കറ്റുകള്‍, പ്ലേറ്റുകള്‍, ആതിഥ്യ മര്യാദ, മറ്റ് ഇലക്‌ട്രോണിക്ക് സാമഗ്രികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് സ്റ്റെല്ല ശ്രേണി. ഓറിയന്റ് സ്റ്റെല്ല റെസിഡന്‍ഷ്യല്‍, വാണിജ്യ ഇടങ്ങള്‍ക്കായുള്ള ആധുനിക ഇന്റീരിയര്‍ ഡെക്കറേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മികച്ച ഡിസൈനുകളും ഫിനിഷുകളും നല്‍കുന്നു. കമ്പനി വിപണിയുടെ വ്യാപ്തിയും വ്യാപനവും വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ ‘മാസ് പ്രീമിയം’ ശ്രേണി അവതരിപ്പിക്കുന്നത്.മോഡുലാര്‍ സ്വിച്ച് വിപണിയില്‍ ഒരു വലിയ സാധ്യത തങ്ങള്‍ കാണുന്നു, കാരണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ പരമ്പരാഗത സ്വിച്ചുകളിലൂടെ മോഡുലാര്‍ സ്വിച്ചുകള്‍ നല്‍കുന്ന നേട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്നു, അതില്‍ മെച്ചപ്പെട്ട സുരക്ഷ, ഇന്‍സ്റ്റാലേഷന്റെ എളുപ്പവും പ്രവര്‍ത്തന കാര്യക്ഷമതയും കസ്റ്റമൈസേഷനും മെച്ചപ്പെട്ട സൗന്ദര്യശാസ്ത്രവും…

Read More