Connect with us
48 birthday
top banner (1)

Cinema

“പഞ്ചവത്സര പദ്ധതി”യിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു പ്രതിഭ; കൃഷ്‌ണേന്ദു എ മേനോൻ

Avatar

Published

on

സജീവ് പാഴൂർ രചന നിർവഹിച്ച് പി.ജി.പ്രേം ലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്.ഇരിഞ്ഞാലക്കുട സ്വദേശിനി കൃഷ്‌ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവ മത്സരങ്ങളിൽ വിവിധ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്.

നൃത്തത്തിനോടൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റചിത്രമാണിത്. പഞ്ചവത്സര പദ്ധതിയിൽ ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. മുൻപ് പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളിൽ കൃഷ്‌ണേന്ദു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്‌.

Advertisement
inner ad

തന്റെ സിനിമാ ജീവിതത്തിലെ അഭിനയ മേഖലയിലെ വഴിത്തിരിവ് ആകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്‌ണേന്ദു എ മേനോൻ പറയുന്നു. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ മൂന്നാം വർഷ എം.ബി. ബി.എസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദു ഇരിഞാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി.അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും ഇളയമകളാണ്. അമൽജിത് എ മേനോൻ ആണ് സഹോദരൻ.

സോഷ്യൽ സറ്റയറിൽ കഥ പറയുന്ന പഞ്ചവത്സര പദ്ധതിയുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
inner ad

ചിത്രത്തിന്റെ ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Advertisement
inner ad

Cinema

സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് സിനിമാ സംഘടനകള്‍ നയിക്കുമെന്ന്-ലിസ്റ്റിന്‍ സ്റ്റീഫന്‍

Published

on

എന്നും മലയാള സിനിമയില്‍ വസ്തുനിഷ്ഠമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു പ്രൊഡ്യൂസര്‍ എന്നതിലുപരി സിനിമ മേഖലയിലെ ഏത് ഡിപ്പാര്‍ട്ട്‌മെന്റിനെ പറ്റിയും അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പടം ചെയ്യുന്നതും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ്. ഇന്ന് താരങ്ങള്‍ക്കിടയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിടയിലും നില്‍ക്കുന്ന ശീതസമരത്തിന് ജൂണ്‍മാസത്തിന് മുമ്പായി വ്യക്തമായ തീരുമാനമു ണ്ടാകുമെന്ന് ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്സ് മീറ്റില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ നല്ല അവസ്ഥയിലും മോശം അവസ്ഥയിലും തങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കലകളും ഒത്തുചേരുന്ന സിനിമ എന്ന വലിയകലയെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മലയാള സിനിമയെ ദേശീയതലത്തില്‍ ഉന്നതിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Cinema

സൂര്യ നായകനായെത്തുന്ന റെട്രോയിലെ ആദ്യ ഗാനം റിലീസായി

Published

on

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയിലെ ആദ്യ ഗാനം റിലീസായി. നിമിഷ നേരങ്ങൾക്കുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്ത കണ്ണാടി പൂവേ എന്ന ഗാനത്തിന്റെ വരികൾ വിവേകും ഗാനാലാപനവും സംഗീതസംവിധാനവും സന്തോഷ് നാരായണനും നിർവഹിക്കുന്നു. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്.

ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ ടീസർ മൂന്നുകോടിയില്പരം കാഴ്ചക്കാരോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പ്രസ്തുത ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരുന്നത്. സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലേക്കെത്തും.

Advertisement
inner ad

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് :മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ. അഡ്വെർടൈസ്‌മെന്റ് – ബ്രിങ് ഫോർത്ത്
Song link : youtu.be/eNX9VqUzBco

Advertisement
inner ad
Continue Reading

Cinema

നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Published

on


തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് നടി തൃഷ. ചൊവ്വാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അത് വരെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നും വിശ്വസിക്കരുതെന്നും നടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തൃഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. 2017 ലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഹാക്കിങ്ങിനെ തുടര്‍ന്ന് നടിക്ക് തന്റെ എക്‌സ് അക്കൗണ്ട് താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Advertisement
inner ad

‘വിടാമുയര്‍ച്ചി’ യാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. അജിത്ത് കുമാര്‍, അര്‍ജുന്‍ സര്‍ജ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയറ്ററുകളില്‍ ഗംഭീരമായി മുന്നേറുകയാണ്. അജിത്ത് കുമാര്‍-തൃഷ ഹിറ്റ് ജോഡിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം

Advertisement
inner ad
Continue Reading

Featured