Agriculture
നാളികേരം പൊതിക്കാൻ പുത്തൻ യന്ത്രം:കാർഷിക സർവ്വകലാശാലക്കു പേറ്റൻറ്

നാളികേരം പൊതിക്കുന്ന പുതിയ അത്യാധുനിക യന്ത്രത്തിന് കേരള കാർഷിക സർവ്വകലാശാല പേറ്റന്റ് നേടിയിരിക്കുന്നു. കാര്യക്ഷമമായ നാളികേര സംസ്കരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം.തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്.ഈ യന്ത്രത്തിൽ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നത് ഈ യന്ത്രത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്കരണ രംഗത്ത് മുന്നേറ്റത്തിന് കാരണമാകും. 50000 രൂപ വില വരുന്ന ഈ യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി സാങ്കേതിക വിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്നു കൈമാറിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാർഷിക ഉപകരണം നാളികേര സംസ്കരണ രംഗത്തെ കാര്യക്ഷമതയും ഉൽപാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകും.സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.ജയൻ പി.ആർ, ഡോ.സി.പി.മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ ശ്രീമതി അനു ശരത് ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ ശ്രീ.കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിന് പിന്നിൽ.
Agriculture
കേരളത്തിലെ തെങ്ങ് കൃഷിക്കു ഭീഷണിയായി വെള്ളീച്ച

കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറുകയാണ് വെള്ളീച്ച. ഡിസംബർ – ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂട്ടുന്നു. കീടത്തിന്റെ ആക്രമണം തെങ്ങുകളെ ക്ഷീണിപ്പിക്കുകയും ഓലകളിലെ ഹരിതകം നഷ്ടമാക്കുകയും ചെയ്യും അതിനാൽ ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം പരിപാലിക്കണം. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമോ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും.
Agriculture
അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
Agriculture
കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login