‘കത്തി ഇനിയും കണ്ടെത്താനായില്ല,കുത്തിയത് ആരും കണ്ടിട്ടില്ല,ദുരൂഹത’ ; അറസ്റ്റിലായി 88-ാം ദിവസങ്ങൾക്ക് ശേഷം നിഖിൽ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി ഗവർണമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി 88-ാം ദിവസങ്ങൾക്ക് ശേഷമാണ്.യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ പൈലി. ഇടുക്കി സെഷൻസ് കോടതിയാണ് നിഖിൽ പൈലിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികൾക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എട്ട് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം സംഘം നേരത്തെ 600 പേജുള്ള കുറ്റപത്രം സമർപ്പച്ചിരുന്നു. 160 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. പ്രതിയ്‌ക്കൊപ്പം ഉറച്ച്‌ നിൽക്കുമെന്നായിരുന്നു നേരത്തെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയത്.രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്.കുത്തിയത് ആരും കണ്ടിട്ടില്ല. പ്രതികൾക്ക് കോൺഗ്രസ് നിയമസഹായം…

Read More

സിപിഐ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു; സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ; ഇ.എം.എസ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനെന്ന് സിപിഐ മുഖമാസിക

നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ ചിന്തയിലെ ലേഖനത്തിലൂടെ സിപിഎം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്, സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം ഉള്‍പ്പെടെ ഓര്‍മ്മിപ്പിച്ച് സിപിഐയുടെ മറുപടി. സിപിഐ മുഖമാസികയായ നവയുഗത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഎമ്മിന്റെ ഭൂതകാലം ഓര്‍മ്മിപ്പിച്ചും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടിയുമുള്ള മറുപടി. അടിയന്തരാവസ്ഥയെ പിന്തുണച്ചവരും കോണ്‍ഗ്രസിന്റെ വാലായി നടക്കുന്നവരുമാണ് സിപിഐക്കാര്‍ എന്ന സിപിഎമ്മിന്റെ സ്ഥിരം വിമര്‍ശനത്തിന്, സാമ്രാജ്യത്വ അനുകൂല അജണ്ടയുള്ള പാരാമിലിറ്ററി ഫാസിസ്റ്റ് സംഘടനയായ ജനസംഘത്തോടൊപ്പം സിപിഎം കൂട്ടുകൂടിയതും ആര്‍എസ്എസിനോടും അവരുടെ ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂര്‍ സംഘത്തോടും സിപിഎം സ്വീകരിച്ച നയവും ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. ഇത്തരം ഫാസിസ്റ്റ് സംഘടനകളുമായുള്ള  സഖ്യം സോഷ്യലിസ്റ്റ് സാമ്രാജ്യത്വവിരുദ്ധ ചേരികളില്‍ സിപിഎം ഒറ്റപ്പെടാന്‍ കാരണമായെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ജനറല്‍ സെക്രട്ടറിയുമായിരുന്ന സഖാവ് പി. സുന്ദരയ്യയുടെ ഏറ്റുപറച്ചിലും…

Read More

ഭർത്താവിനെ കുടുക്കാൻ ഇരുചക്രവാഹനത്തിൽ മാരക മയക്കുമരുന്ന് ഒളിപ്പിച്ചു ; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി : ഭർത്താവിനെ കുടുക്കുവാനായി ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതിന് സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിലായി.ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് അംഗമായ സൗമ്യ സുനിലാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർത്താവിനെ വാഹനത്തിൽ നിന്നും അതിമാരകമായ മയക്കുമരുന്ന് പോലീസ് പിടികൂടുന്നത്. വണ്ടൻമേട് സിഐയ്ക്ക് ലഭിച്ചാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പോലീസ് മനസ്സിലാക്കുകയും തെളിവുകളുടെ സഹായത്തോടെ അന്വേഷണം ഭാര്യയിലേക്ക് എത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Read More

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി

ചെന്നൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ്.ദ്രാവിഡ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും വേരോട്ടമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായി ഇത്തവണത്തേത്. ആകെ 592 സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിക്ക് 308 സീറ്റേ കിട്ടിയുള്ളൂ. 21 നഗര കോര്‍പറേഷനുകളില്‍ 73 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലേക്ക് 151 പേര്‍ വിജയിച്ചു. ടൗണ്‍ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത് 368 സ്ഥാനാര്‍ത്ഥികളാണ്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ മുന്നണിയിലാണ് കോണ്‍ഗ്രസ് അങ്കത്തിനിറങ്ങിയത്.തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമെടുത്തു പരിശോധിച്ചാലും കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. സിറ്റി കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 73 സീറ്റാണ് എങ്കില്‍ ബിജെപിക്ക് 22 ഇടത്തേ ജയിക്കാനായുള്ളൂ. 952 സീറ്റു നേടിയ ഡിഎംകെയാണ് കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തെത്തിയ എഐഎഡിഎംകെയ്ക്ക് 164 സീറ്റേ…

Read More

കെ.എസ്.ഇ.ബിയില്‍ ഭരണ കക്ഷി സംഘടയുടെ അനാവശ്യ പിടിവാശിയ്ക്ക് കുടപിടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ ഭരണ കക്ഷി സംഘടയുടെ അനാവശ്യ പിടിവാശിയ്ക്കും അഴിമതിയ്ക്കും കുടപിടിച്ച് സര്‍ക്കാര്‍. വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ഇടത് അനുകൂല ട്രേഡ് യൂണിയനുകള്‍ നടത്തിയ അനിശ്ചിതകാല പ്രക്ഷോഭം മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരുന്നു. ഇതോടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടലുകളുമായി സി.പി.എം നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. സമരം തീര്‍ക്കുന്നതിന് എല്‍.ഡി.എഫ് തലത്തിലും തുടര്‍ന്നു മന്ത്രി തലത്തിലും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ ചര്‍ച്ച. സമരം ഇന്നലെ പിന്‍വലിക്കാന്‍ നേരത്തേ ധാരണ ആയിരുന്നു. ാണ്‍ലൈനായി നടന്ന ചര്‍ച്ചയില്‍ ചെയര്‍മാന്‍ ബി.അശോക് മുന്നോട്ടുവച്ച അഞ്ച് നിര്‍ദേശങ്ങള്‍ അംഗീകൃത തൊഴിലാളി, ഓഫിസര്‍ സംഘടനകളുടെ നേതാക്കള്‍ അംഗീകരിച്ചു. ഇതനുസരിച്ചു വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ(എസ്.ഐ.എസ്.എഫ്) നിയോഗിക്കുന്നത് ഡേറ്റാ സെന്ററിലും സബ് ലോഡ് ഡെസ്പാച് സെന്ററിലുമായി പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കെ.എസ്ഇ.ബി യുടെ ഡാം സൈറ്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫിനെ…

Read More