സിപിഎമ്മിന്റെ അരഡസനോളം നേതാക്കൾ ബിജെപിയിൽ ; ബംഗാളിയിൽ സിപിഎം നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു

കൊൽക്കത്ത : ബംഗാളിൽ ബിജെപി യിലേക്കുള്ള സിപിഎം നേതാക്കളുടെ ഒഴുക്ക് തുടരുന്നു.അര ഡസനോളം മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. സിപിഎമ്മിന്റെ മുൻ മന്ത്രി ബങ്കിം ഘോഷ്, എംഎൽഎമാരായിരുന്ന ദീപാലി ബിശ്വാസ് (ഗാജോൽ), തപസി മണ്ഡൽ (ഹൽദിയ), നേതാക്കളായ ശങ്കർ ഘോഷ്, അന്തര ഘോഷ് തുടങ്ങിയവർ ബിജെപിയിലെത്തിയ പ്രമുഖരാണ്. മറ്റ് ഇടതു പാർട്ടികളിൽ നിന്ന് കാഗൻ മുർമു, സുനിൽ മണ്ഡൽ, ദസ്രത് ടിർകി എന്നീ നേതാക്കളും ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 6 സ്ഥാനാർഥികൾ മുൻ സിപിഎമ്മുകാരായിരുന്നു. ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിന്റെ ബഹുഭൂരിപക്ഷം അണികളും ചേക്കേറിയത് ബിജെപിയിലാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും പാർട്ടി ജയിച്ചില്ല. മത്സരിച്ച 177 സീറ്റിൽ 158ലും കെട്ടിവച്ച കാശുപോയതിനു പിന്നിൽ ഈ ഒഴുക്കാണ്. 2011 ൽ അധികാരത്തിൽ നിന്ന് പുറത്തായി 10 വർഷത്തിനുള്ളിലാണ് സിപിഎം…

Read More

കോൺഗ്രസ് കരുത്താർജ്ജിക്കുന്നു ; കനയ്യകുമാറിന് പുറമേ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന്‌ സൂചന

കൊച്ചി : ജെഎൻയു സർവ്വകലാശാല മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാർ കോൺഗ്രസിലേക്ക് എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതിന് പിന്നാലെ കനയ്യകുമാർ മുൻ എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധിയെ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് എംഎൽഎയും പരിസ്ഥിതി പ്രവർത്തകനുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഗുജറാത്തിൽ ബിജെപിക്ക് അടിതെറ്റുന്ന സാഹചര്യമാണുള്ളത്. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളും കോൺഗ്രസിന് ഗുജറാത്തിൽ ലഭിക്കുന്ന സ്വീകാര്യതയും വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നതാണ്.

Read More

ഉമ്മന്‍ ചാണ്ടി പോസ്റ്റര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ റിലീസ് ചെയ്യുന്നു. ചാണ്ടി ഉമ്മന്‍, സംവിധായകന്‍ മക്ബല്‍ റഹ്‌മാന്‍ നിര്‍മാതാക്കളായ ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ സമീപം.

Read More

കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി; ‘ട്രൈബ്യുണല്‍ അംഗങ്ങളായി ഇഷ്ടമുളളവര്‍ക്ക് മാത്രം നിയമനം നല്‍കുന്നു’

ന്യൂഡല്‍ഹി: ട്രൈബ്യുണല്‍ അംഗങ്ങളുടെ നിയമനങ്ങളില്‍ കാലതാമസം വരുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് സമിതികള്‍ നല്‍കുന്ന ശിപാര്‍ശകള്‍ അവഗണിച്ച്‌ സർക്കാർ ഇഷ്ടമുളളവര്‍ക്ക് നിയമനം നല്‍കുകയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റപ്പെടുത്തി. നാഷണല്‍ കമ്പനി ലോ ട്രൈബ്യുണല്‍, ഇന്‍കം ടാക്സ് അപ്പലെറ്റ് ട്രൈബ്യുണല്‍ എന്നിവയില്‍ അംഗങ്ങളെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ രീതിയിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Read More

ജെഇഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. പരീക്ഷ എഴുതിയവരിൽ മൊത്തം 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.in , ntaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.

Read More

രാജ്യത്ത് 27,176 പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തു പുതുതായി 27,176 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ 15,876 പേരും കേരളത്തില്‍. സംസ്ഥാനത്തു മാത്രം ഇന്നലെ 129 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ദേശീയ തലത്തില്‍ 24 മണിക്കൂറുകള്‍ക്കിടെ 284 പേരുടെ മരണം കോവിഡ് പട്ടികയില്‍ പെടുത്തി. 38,012 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. ഉതുവരെ 3,33,16,755 പേര്‍ക്കു രോഗം സ്ഥിരീകരിക്കപ്പെട്ടു. 3,25,22,171 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,51,087 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 4,43,497 പേര്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയം. ഇന്നലെ വരെ 75.89 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം നൽകും. വാക്സിൻ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 50% സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ഐഡി…

Read More

കാളകള്‍ക്കും എരുമകള്‍ക്കും ഞാന്‍ വരുന്നത്​ വരെ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല -യോഗി

ലഖ്​നൗ: ഞാന്‍ അധികാരത്തിലെത്തുന്നതുവരെ പശുക്കളും കാളകളും സ്​ത്രീകളും സുരക്ഷിതരായിരുന്നില്ലെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ കാമ്ബയിനിനായി ബി.ജെ.പി ആസ്ഥാനത്ത്​ പാര്‍ട്ടി വക്താക്കളെ അഭിസംബോധന ചെയ്യവേയാണ്​ യോഗിയുടെ പരാമര്‍ശം. ”മുമ്ബ്​ നമ്മുടെ പെണ്‍മക്കളും സഹോദരിമാരും അരക്ഷിതരായിരുന്നു. എന്തിന്​ പടിഞ്ഞാറന്‍ യു.പിയിലൂടെ പോകുന്ന ഒരു കാളവണ്ടിക്കാരനോ, കാളകളോ എരുമകളോ​ പോലും സുരക്ഷിതരായിരുന്നില്ല” ”ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കാളകള്‍, എരുമകള്‍, സ്​ത്രീകള്‍ എന്നിവരെയൊന്നും ആരും കൊണ്ടുപോകുന്നില്ല. മുമ്ബ്​ യു.പി ഇരുട്ടിന്‍റെ പര്യായമായിരുന്നു. ഏതൊരു പരിഷ്​കൃത മനുഷ്യനും യു.പിയിലെ​ തെരുവുകളിലൂടെ നടക്കാന്‍ ഭയമായിരുന്നു. പക്ഷേ ഇന്ന്​ അങ്ങനെയല്ല” -യോഗി പറഞ്ഞു.

Read More

പാക് ഭീകരരടക്കം ആറ് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി പാക്കിസ്ഥാനില്‍ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്താതായി പ്രത്യേക അന്വേഷണ സേന വെളിപ്പെടുത്തി. രണ്ടു പേര്‍ ഡല്‍ഹിയിലും ഒരാള്‍ മഹാരാഷ്‌ട്രയിലും മൂന്നു പേര്‍ ഉത്തര്‍ പ്രദേശിലുമാണ് അറസ്റ്റിലായത്. ഇവരുടെ ലക്ഷ്യം എന്താണെന്നു വ്യക്തമാകുന്നതേയുള്ളു. ദസറ, രാമ നവമി തുടങ്ങിയ ഉത്സവങ്ങള്‍ക്കായി രാജ്യം തയാറെടുക്കുമ്പോള്‍ സ്ഫോടനമടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ആസൂത്രണം ചെയ്തെന്നാണു വിവരം. രഹസ്യ കേന്ദ്രത്തിലെത്തിച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആര്‍ഡിഎക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Read More

മാസ്ക് അടുത്ത വര്‍ഷവും ആവശ്യം

ന്യൂഡല്‍ഹിഅടുത്ത വര്‍ഷവും മാസ്ക് ധരിക്കേണ്ടിവരുമെന്ന് നീതി ആയോഗ്. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ടതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം തള്ളിക്കളയാനാകില്ല. രാജ്യം അപകടകരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ കൊവി‍ഡിന്റെ മൂന്നാം തരം​ഗം തള്ളിക്കളയാനാവില്ല. നമ്മൾ സ്വയം പരിരക്ഷിക്കുകയും രോ​ഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഈ സമയത്ത് നാമെല്ലാവരും ഒരുമിച്ച് നിൽക്കാനാണ് ശ്രമിക്കേണ്ടത്…’ – ഡോ. പോൾ പറഞ്ഞു. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഡോ. പോൾ പറഞ്ഞു

Read More

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ലോക്സഭാ എം​പി​ക്കെതിരെ കേസ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക് ജ​ന​ശ​ക്തി പാ​ര്‍​ട്ടി എം​പി​ പ്രി​ന്‍​സ് രാ​ജ് പാ​സ്വാ​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​രാ​ഗ് പാ​സ്വാ​ന്‍റെ ബ​ന്ധു​വാണ് പ്രിന്‍സ്. മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബലാത്‌സംഗത്തിന് ഇരയാക്കിയെന്നും, തുടര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കാ​ട്ടി എ​ല്‍​ജി​പി പ്ര​വ​ര്‍​ത്ത​ക​യാ​യ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോലീസ് ന​ട​പ​ടി. ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​രി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് പ്രി​ന്‍​സ് രാ​ജ്. മൂ​ന്ന് മാ​സം മു​ന്‍​പ് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പെ​ണ്‍​കു​ട്ടി ജൂ​ലൈ​യി​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് ഡല്‍ഹി പോലീസ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അതേസമയം, ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നാ​ണ് എം​പി​യു​ടെ വി​ശ​ദീ​ക​ര​ണം. പെ​ണ്‍​കു​ട്ടി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും എം​പി പ​റ​യു​ന്നു.

Read More