Idukki
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ
മൂന്നാർ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കെ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡൻ്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും.
crime
ഉറപ്പുകൾ പാലിക്കാതെ സർക്കാർ; വണ്ടിപ്പെരിയാറിലെ 6 വയസുകാരി കൊല്ലപ്പെട്ട കേസ് ഇഴഞ്ഞു നീങ്ങുന്നു
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന് ആരോപിച്ച് ഇരയുടെ കുടുംബം. പുനർവിചാരണയ്ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും സർക്കാർ നിയമിച്ചിട്ടില്ല. കേസിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 14 ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ ശക്‌തമായ പ്രതിക്ഷേതംഉയർന്നപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ മാസം എട്ടുകഴിഞ്ഞിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടറെ നിർദ്ദേശിക്കാൻ പെൺകുട്ടിയുടെ കുടുംബത്തോട് തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പേര് നിർദ്ദേശിച്ചെങ്കിലും പരിഗണനയിൽ എന്ന മറുപടി മാത്രമാണ് കിട്ടിയത്.
പുനർവിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇടുക്കി എംപി ഡീൻ കുര്യക്കോസിന്റെ ഇടപെടൽ. പെൺകുട്ടിയുടെ പിതാവിൻ്റെ ആവശ്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് കുടുംബം ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രോസിക്യൂഷന് വിചാരണക്കോടതിയിൽ വീഴ്ച പറ്റിയതുൾപ്പെടെ ഹൈക്കോടതിയിൽ തെളിയിക്കാൻ സാധിക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.
Featured
മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത; കേന്ദ്രസർക്കാർ പരിഹാരം ഉണ്ടാക്കണം
ഇടുക്കി: കേരളത്തെ ആശങ്കയിലാക്കുന്ന മുല്ലപെരിയാർ വിഷയത്തിൽ നിലപാട് അറിയിച്ച് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുത് എന്ന പറയുന്നതിൽ കാര്യമില്ല. കേന്ദ്ര സർക്കാർ വിഷയത്തിൽ പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
ഇടുക്കിയിൽ നിന്നും വിജയിച്ചു പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആശങ്കകൾ തിരിച്ചറിഞ്ഞ് ഉചിതമായ നടപടികൾ ഉത്തരവാദിത്തബോധത്തോടെ ചെയ്യണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാടെന്നും ഫാ. ജിൻസ് കൂട്ടിച്ചേർത്തു. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾക്ക് മുല്ലപെരിയാർ വിഷയത്തിൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.
തമിഴ്‌നാടിന് ജലലഭ്യത ഉറപ്പുവരുത്തികൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിലെ ഗൗരവം മനസ്സിലാക്കി കേന്ദ്രസർക്കാർ വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമാണം ആരംഭിക്കണമെന്നും ഇടുക്കി രൂപത നിലപാട് അറിയിച്ചു.
Featured
‘ചെറിയകുട്ടികൾക്ക് മുലപ്പാൽ വേണേൽ പറയണേ, എന്റെ ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെട്ട് ദമ്പതികൾ
വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സ്നേഹത്തിന്റെ കരുതലുകളുമായി നല്ലവരായ കുറേയാളുകൾ എന്നും ഉണ്ടാകും. അത്തരം ഒരു സ്നേഹത്തിന്റെ മാതൃകയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആ സന്ദേശം ഇങ്ങനെയാണ് “ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്.”വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്.
ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയാണ് ഈ കമന്റ് ഇട്ടത്. അത് വാക്കുകളിൽ മാത്രം ഒതുക്കുകയല്ല സജിൻ, ഇതിനായി ഭാര്യയും രണ്ട് മക്കളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. ആരും ചിന്തിക്കാത്ത കാര്യമാണ് സജിനും ഭാര്യ ഭാവനയും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെട്ട സാഹചര്യത്തിൽ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറെന്ന് ഭാവന സഹതത പ്രകടിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമൻ്റായും ഇട്ടു. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറായിരുന്നു സജിൻ.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login