സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കാൻ തീരുമാനം

സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബർ ഒന്നുമുതൽ തുറക്കാൻ തീരുമാനം. എന്നാൽ ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്‌ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്‌കൂളുകളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്.

Read More

മനുഷ്യത്വം ഉള്ള ഒരു വ്യക്തിക്ക്‌ മാത്രമേ നല്ലൊരു അദ്ധ്യാപികയാവാൻ സാധിക്കൂ: മെജോ ജോസഫ്

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 47 മത്തെ ഓൺലൈൻ ബാച്ച് സംഗീത സംവിധായകനും ചലച്ചിത്രതാരവുമായ മെജോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്മിത കൃഷ്ണ കുമാർ (എൻസിഡിസി ഫാക്കൾട്ടി, തൃശ്ശൂർ) അധ്യക്ഷത വഹിച്ച പരിപാടിയിൽ റഹ്മത്ത് സലാം (47th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു. റീജ മോഹൻ (ഇവലുയേറ്റർ,എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ പ്രമീള കുമാരി (എൻ സി ഡി സി ഫാക്കൾട്ടി ) ആശംസ അർപ്പിച്ചു. മനുഷ്യത്വം ഉള്ള ഒരു വ്യക്തിക്ക്‌ മാത്രമേ നല്ലൊരു അദ്ധ്യാപികയാവാൻ സാധിക്കൂ. മാതാപിതാക്കൾ വിശ്വാസ പൂർവം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന കരങ്ങളാണ് പ്രീ പ്രൈമറി അദ്ധ്യാപകർ, അതുകൊണ്ട് തന്നെ അമ്മയെ പോലെ സ്നേഹിച്ചും നല്ല അറിവ് പകർന്നു നൽകിയും നല്ലൊരു അടിത്തറ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ധ്യാപക വിദ്യാർത്ഥികളെ ആശംസിച്ചുകൊണ്ട് മെജോ ജോസഫ് പറഞ്ഞു. ഒരു…

Read More

തൽസമയ ഓൺലൈൻ ചിത്രരചന മത്സരം

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിങ്ഗേൽ സർക്കിൾ തൽസമയ ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോക സമാധാനം (world peace) എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകം ഭീകരവാദത്തിനും മഹാമാരിക്കും ഇരയായി കൊണ്ടിരിക്കുന്ന ഈ സമയത്ത്‌ കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ചിത്ര രചന മത്സരത്തിൽ ഏത് വിഭാഗത്തിനും പങ്കെടുക്കാം. നാളെ വൈകുന്നേരം 5 മണിക്ക് സൂം മീറ്റിലാണ് പരിപാടി. കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 9995014607

Read More

സംസ്‌ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 മുതൽ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലുമുതൽ തുറക്കും. നിബന്ധനകൾക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ചും നടത്താം. ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേന ക്ലാസ് നടത്താം. ക്ലാസ്സുകളുടെ സമയം കോളേജുകൾക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്റ്റിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികൾ ഉറപ്പാക്കണം.

Read More

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രീഹരി ജെഇഇ മെയിന്‍ കേരള ടോപ്പര്‍

കൊച്ചി:  ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തൃശൂര്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥിയായ സി.ശ്രീഹരി ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) മെയിന്‍ 2021ല്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യ തലത്തില്‍ 115-ാം റാങ്കും 99.99 പെര്‍സന്റൈല്‍ എന്ന മികച്ച സ്‌കോറും കരസ്ഥമാക്കി. രണ്ടു വര്‍ഷം മുമ്പാണ് ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഐഐടി ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുള്ള പ്രോഗ്രാമിന് ചേര്‍ന്നത്. ഉന്നത വിജയം നേടാനായതില്‍ ശ്രീഹരി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നന്ദി പറഞ്ഞു. ഉള്ളടക്കത്തിലൂടെയും കോച്ചിങ്ങിലൂടെയും ആകാശ് ഏറെ സഹായിച്ചുവെന്നും വിവിധ വിഷയങ്ങളില്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഗ്രാഹ്യം നേടാന്‍ സഹായിച്ചത് ആകാശാണെന്നും പറഞ്ഞു. രാജ്യത്തുടനീളമായി ഏതാണ്ട് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെഇഇ മെയിന്‍ 2021ന്റെ നാലു സെഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തതെന്നും ശ്രീഹരി ഉന്നത വിജയം നേടിയ തൃശൂരിലെ ശ്രീഹരിയുടെ കഠിനാദ്ധ്വാനത്തെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കുന്നുവെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ്…

Read More

തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം : ഈ അദ്ധ്യയന വർഷത്തെ ബി.ടെക് ഇവെനിങ് കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 20ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ എസ്എസ്എൽസി ബുക്ക്, ടിസി, എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം 20 ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ എത്തണം. വിവങ്ങൾക്ക്: 0471 2515508, മൊബൈൽ നം. 9447411568.

Read More

എൻ.ഐ. ആർ.എഫ് റാങ്കിംഗിൽ സെന്റ്. തെരേസാസ് കോളേജിന് അഭിമാന നേട്ടം

കൊച്ചി: രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ സെന്റ്.തെരേസാസ് കോളേജിന് അഭിമാന നേട്ടം. ഇന്ത്യയിലെ പതിനയ്യായിരത്തിലധികം കോളേജുകളിൽ നാൽപ്പത്തിയഞ്ചാം സ്‌ഥാനമാണ് സെന്റ്.തെരേസാസ് കൈവരിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് എല്ലാ വർഷവും എൻ.ഐ.ആർ.എഫ് (നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്) റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. അധ്യാപനം, അധ്യാപകരുടെ ഗുണനിലവാരം, ഗവേഷണം, അടിസ്‌ഥാന സൗകര്യങ്ങൾക്കുള്ള ധനവിനിയോഗം, അക്കാദമിക് പ്രവർത്തനങ്ങൾ, ഉന്നത വിദ്യാഭ്യാസവും ജോലിയും കൈവരിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവയെല്ലാം പരിഗണിച്ചാണ് വർഷം തോറും എൻ.ഐ.ആർ.എഫ് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്. മാനേജ്‌മെന്റിന്റെയും അധ്യാപക – അനധ്യാപകരുടെയും ചിട്ടയായ പ്രവർത്തന ഫലമാണ് കോളേജിന് നേട്ടം കൈവരിക്കാൻ സഹായകരമായതെന്ന് മാനേജർ ഡോ. സി. വിനീതയും പ്രിൻസിപ്പൽ ഡോ. ലിസി മാത്യുവും പറഞ്ഞു. 2019 ൽ നടന്ന നാക് അക്രഡിറ്റേഷനിൽ കോളേജിന് ഉന്നതാംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. 2014 ൽ സ്വയംഭരണ പദവി…

Read More

സർക്കാർ സ്കൂളിൽ പ്രവേശനം നേടിയത് കാൽലക്ഷത്തിലേറെ കുട്ടികൾ

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ – എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം എത്തിയത്. 2020 – 21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 കുട്ടികളായി ചുരുങ്ങി.സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കുട്ടികളെത്തിയതിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

Read More

ജെഇഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. പരീക്ഷ എഴുതിയവരിൽ മൊത്തം 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.in , ntaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.

Read More

നീറ്റ് പരീക്ഷാ പേടി ; വീണ്ടും ആത്മഹത്യ

നീറ്റ് പരീക്ഷാ പേടിയിൽ തമിഴ്‌നാട് അരിയലൂർ സ്വദേശി കനിമൊഴി ( 17) ആത്മഹത്യ ചെയ്തു. പരീക്ഷയിൽ തോൽക്കുമോ എന്ന ഭയമാണ് ആത്മഹത്യയുടെ കാരണം. മൂന്ന് ദിവസം മുൻപ് സേലത്തുംസമാനമായ സംഭവം നടന്നിരുന്നു. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

Read More