കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18) ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു. കളി നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Read More

പി.എച്ച്. ആയിഷ ബാനു ഹരിത സംസ്ഥാന പ്രസിഡന്‍റ്

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പി.എച്ച്. ആയിഷാ ബാനു പ്രസിഡന്‍റ്, റുമൈസ റഫീക്ക് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലും കടുത്ത അച്ചടക്ക ലംഘനം നടത്തിയ സാഹചര്യത്തിലുമാണ് അന്നത്തെ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

Read More

ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പ്രവർത്തിയിലൂടെ നന്ദി നിറവേറ്റും ; എന്റെ ഗ്രൂപ്പ് പ്രവർത്തകരുടെ വികാരമാണ് : വി.എസ് ജോയ്

ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും അതിനുള്ള നന്ദി പ്രവർത്തിയിലൂടെ നിറവേറ്റുമെന്നും വി.എസ് ജോയ്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂർത്തത്തിൽ കൈപിടിച്ചുയർത്തിയ വി.വി പ്രകാശിന്റെ അസാന്നിധ്യം വിഷമിപ്പിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ഒപ്പമുണ്ടാകും. നാളെകളിൽ ജില്ലയിൽ സംഘടനയെ വളർത്താൻ അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സമരത്തിനപ്പുറം സേവനങ്ങളിലേക്കും പാർട്ടിയെ കൊണ്ട് വരും. എന്റെ ഗ്രൂപ്പ് പ്രവർത്തകരുടെ വികാരമാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായതാണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. കാലാകാലങ്ങളിൽ പാർട്ടിയേല്പിക്കുന്ന എല്ലാ നിയോഗങ്ങളും ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കും – വി.എസ് ജോയ് കൂട്ടിച്ചേർത്തു. ചടങ്ങ് മുൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ താൽക്കാലിക ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ആര്യാടൻ…

Read More

ജെ.ഇ.ഇ പരീക്ഷയിൽ വഞ്ചിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നീതി വേണം : കെ.എം അഭിജിത്ത്

മലപ്പുറം : ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷനുകളും സ്റ്റാഫ് സെക്ഷൻ പരീക്ഷകളും രാജ്യത്ത് അട്ടിമറിക്കപ്പെട്ടുവെന്നും ഭാവി തുലാസിലായ വിദ്യാർത്ഥികൾക്ക് നീതി വേണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ജെ.ഇ.ഇ ചോദ്യപേപ്പറുകൾ പറത്തായതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ പുറത്ത് വിട്ടിരുന്നു. സർവ്വത്ര അഴിമതിയും കൊള്ളയും കൊള്ളിവയ്പ്പുമായി നരേന്ദ്രമോദി സർക്കാർ ഇന്നീ രാജ്യത്തെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും വഞ്ചിക്കുന്നു. രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ നടക്കുന്നുവെങ്കിലും സർക്കാർ മുഖം തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പോസ്റ്റ് ഓഫ്‌സ് മാർച്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി ശൗര്യവീർ സിംഗ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.

Read More

മലപ്പുറത്തിനി ജോയ് യുഗം

മലപ്പുറം: ആഹ്ലാദിക്കാം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്. മികച്ച സംഘാടനശേഷിയും നേതൃപാടവവും വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പ്രകടിപ്പിച്ചിട്ടുള്ള അഡ്വ. വി എസ് ജോയി മുപ്പത്തിയാറിന്‍റെ ചെറുപ്പവുമായി ആണ് ജില്ലാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായെത്തുന്നത.് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി സി സി പ്രസിഡന്‍റ് ആണ് ജോയി. ജില്ലയില്‍ ഡി സി സി പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ക്രിസ്ത്യന്‍ സമുദായാംഗമെന്ന വിശേഷണവും ജോയിക്കുണ്ട്.നിലമ്പൂര്‍ എരുമമുണ്ട വെള്ളിമുറ്റം വലിയപാടത്ത് സേവിയറിന്‍റെയും, മറിയാമ്മയുടെയും മകനായി 1985 നവമ്പര്‍ 23ന് പിറന്ന ജോയിയുടെ വളര്‍ച്ചയുടെ തുടക്കം കേരള സ്റ്റൂഡന്‍റ്സ് ഫെഡറേഷനിലൂടെയായിരുന്നു. 2002ല്‍ കോഴിക്കോട് ഗവ. ലോ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റായ ജോയിക്ക് പിന്നീട് തിരിഞ്ഞനോക്കേണ്ടി വന്നില്ല. 2004ല്‍ മലപ്പുറം ജില്ലാ കെ എസ് യു ജന. സെക്രട്ടറി ആയി. 2005ല്‍ ജില്ലാ വൈസ് പ്രസിഡന്‍റും 2009 ല്‍ സംസ്ഥാന…

Read More

എംഎല്‍എയുടെ സ്വര്‍ണ ഖനനവും സിപിഎമ്മിന്‍റെ ഡ്രാക്കുളക്കോട്ടയും

മൂന്നാം കണ്ണ്- ഓഗസ്റ്റ് 23 സി.പി. രാജശേഖരന്‍ സിപിഎമ്മിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്നു പണ്ടു പിണറായി വിജയന്‍ നമ്മളോടു പറഞ്ഞത് എത്രയോ ശരി! തൊഴിലാളി വര്‍ഗ സര്‍വാധിപത്യ പ്രസ്ഥാനം എന്നൊക്കെയായിരുന്നു പണ്ട് പലരും പാര്‍ട്ടിയെക്കുറിച്ച് ധരിച്ചുവശായിരുന്നത്. അഭേദ്യമായ വര്‍ഗബോധത്തിലധിഷ്ഠിതമായ പാര്‍ട്ടി, അണികളെ സംരക്ഷിക്കുമെന്നും അല്ലാത്തവരെ ഉന്മൂലനം ചെയ്യുമെന്നും അന്നത്തെ നേതാക്കള്‍ പറഞ്ഞുപഠിപ്പിച്ചു. ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നു പാവങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച്, ജന്മിമാരെയും കുടിയാന്മാരെയും ഒരു പോലെ പറ്റിച്ച ചരിത്രമാണ് കമ്യുണിസ്റ്റുകാര്‍ക്കെന്നു പറഞ്ഞാല്‍ വാളെടുക്കാന്‍ വരട്ടെ. സ്വാതന്ത്ര്യ ലബ്ധിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍, കഴിഞ്ഞ 75 വര്‍ഷം കൊണ്ട് കേരളത്തിലെ സിപിഎം നേതാക്കള്‍ പാര്‍ട്ടി വഴി നേടിയ സമ്പാദ്യങ്ങളെക്കുറിച്ചും പാര്‍ട്ടിയുടെ പേരില്‍ കെട്ടിപ്പൊക്കിയ സംരംഭങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ഒന്നു കണ്ണോടിച്ചാല്‍ മതി, “ക്യാഷ് പ്രൊഡക്‌ഷന്‍ ആന്‍ഡ് ഇന്‍റേണല്‍ മാനെജ്മെന്‍റ്” സംവിധാനം എന്ന സിപിഐ എമ്മിന്‍റെ പുതിയ…

Read More

അന്തർ സംസ്ഥാന തൊഴിലാളിക്ക് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പരിക്ക്

മലപ്പുറം : കുന്നുംപുറത്തുകൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം. മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്താവിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. രണ്ടാഴ്ച മുൻപ് വാങ്ങിയ ചൈനീസ് ബ്രാൻഡായ ഷവോമിയുടെ ‘പോകോ എം ത്രീ പ്രൊ 5 ജി’ മോഡൽ ആൻഡ്രോയ്ഡ് ഫോണാണ് അന്തർ സംസ്ഥാന തൊഴിലാളിയുടെ പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാളുടെ തുടയിൽ സാരമായ പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

Read More

തിരുവോണത്തിന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് ; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച അഞ്ച് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂർ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 21-08-2021 (ശനി): പത്തനംതിട്ട, ഇടുക്കി, മലപ്പുറം22-08-2021 (ഞായർ): കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്

Read More

മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്ടം

മഞ്ചേരി : പഴയ ബസ് സ്റ്റാൻഡ് റോഡിനോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിൽ രാത്രി എട്ടരയോടെ വൻ തീപിടുത്തം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പലചരക്ക് – സ്റ്റേഷനറി മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടിച്ചത്. കടയിലുണ്ടായിരുന്ന ബിരിയാണി സാധനങ്ങൾ, അരിച്ചാക്കുകൾ, പലചരക്ക് സാധനങ്ങൾ, കടലാസ് പ്ലേറ്റ് എന്നിവയെല്ലാം കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല. മുറികളായി വേർതിരിച്ചിട്ടില്ലാത്തതിനാൽ തീ വേഗം ആളിപ്പടർന്നു. വൈദ്യുതി ലൈനിലേക്കും സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടരാൻ തുടങ്ങിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വലിയ അപകടം ഒഴിവാക്കി .

Read More

സദാചാര ഗൂണ്ടഃ രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറംഃ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വേ​ങ്ങ​ര വ​ലി​യോ​റ സ്വ​ദേ​ശി​ക​ളാ​യ നി​സാ​മുദീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും മ​ർ​ദ്ദി​ച്ച​തി​നു​മാ​ണ് കേ​സ്. അ​ധ്യാ​പ​ക​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രു സ്ത്രീ​യോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ സു​രേ​ഷി​നെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഈ ​സ്ത്രീ

Read More