Kuwait
‘ട്രാസ്ക്’ എംപോവെർഡ് ബ്യൂട്ടീസ് 2കെ24 സംഘടിപ്പിച്ചു!

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ‘ട്രാസ്ക്’ 2024 വനിതാവേദി വനിതകൾക്കു മാത്രമായി “ട്രാസ്ക് എംപോവെർഡ് ബ്യൂട്ടീസ് 2കെ 24” എന്ന പ്രോഗ്രാമിൽ 80ൽ പരം ട്രാസ്ക് അംഗങ്ങൾ പങ്കെടുത്തു. വിവിധ തരത്തിൽ ഉള്ള കലാ പരിപാടികളും, വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് വൈകിട്ട് 3.30 മുതൽ 8.00 മണി വരെ നടത്തിയ പ്രോഗ്രാമിൽ വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന ഷിജു സ്വാഗതം പറഞ്ഞു, ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിംഗ് സെക്രട്ടറി സിജു എം എൽ, ട്രഷറർ തൃതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ ഏരിയകളിൽ നിന്നും ഉള്ള വനിതാവേദി കോഡിനേറ്റർമാരും സിസിഎം അംഗങ്ങളും പരിപാടിയിൽ ആശംസകൾ നേർന്നു. “വുമൺ ഇൻ മൈ ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. വനിതാവേദി കേന്ദ്ര സമിതി, കേന്ദ്ര ഭരണ സമിതി , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദി പറഞ്ഞു.

Kuwait
അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതം ആശംസിച്ചു. സെക്രട്ടറി കെ.സി ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ എ.ജി സുനിൽകുമാർ വാർഷിക കണക്കും, ജോൺ മാത്യു ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും, ആഷ ശമുവേൽ വനിത വിഭാഗം റിപ്പോർട്ടും, ജോയി ജോർജ് മുല്ലംതാനം ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവർത്തന വർഷത്തെ കലണ്ടർ മാത്യുസ് ഉമ്മൻ കോശി മാത്യുവിന് നല്കി പ്രകാശനം ചെയ്തു. തുടർന്ന് ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ വരണാധികാരിയായ യോഗത്തിൽ 2025 പ്രവർത്തന വർഷത്തെ ഭാരവാഹികളായി കെ.സി ബിജു (പ്രസിഡന്റ്), ശ്രീകുമാർ എസ്.നായർ (വൈസ് പ്രസിഡൻറ്), റോയി പാപ്പച്ചൻ (ജനറൽ സെക്രട്ടറി), എ.ജി സുനിൽ കുമാർ (ട്രഷറർ), വിഷ്ണു രാജ് (ജോ.സെക്രട്ടറി), ബിജു കോശി (ജോ. ട്രഷറർ), സി.ആർ റിൻസൺ (പി.ആർ.ഒ) എന്നിവരേയും ഓഡിറ്റർ ആയി ബിജി തങ്കച്ചൻ ഉപദേശക സമതിയിലേക്ക് ബിജോ.പി.ബാബു (ചെയർമാൻ) മാത്യൂസ് ഉമ്മൻ, ബിജു ഡാനിയേൽ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. അനു പി.രാജൻ, റിജോ കോശി, ജോൺ മാത്യു, വില്യംകുഞ്ഞ്കുഞ്ഞ്, ഷിബു മത്തായി, ഷഹീർ മൈദീൻകുഞ്ഞ്, ആഷാ സാമുവൽ, സാംസി സാം, ബിനു ജോണി, ജയ കൃഷ്ണൻ, സജു മാത്യൂ, ജ്യോതിഷ് പി.ജി, അരുൺ രാജ് എന്നിവരാണ് പ്രവർത്തന സമിതി അംഗങ്ങൾ. ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു.
Kuwait
ബൈജുപോൾ പ്രസിഡണ്ടായി ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി : ബൈജു പോൾ പ്രസിഡൻ്റായും അലൻ സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറിയായും പ്രിൻസ് സെബാസ്റ്റ്യൻ ട്രഷററായും ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റി നിലവിൽ വന്നു. ബിജോയി കുര്യൻ, റോയി കരിപ്പേൽ എന്നിവർ വൈസ് പ്രസിഡൻ്റുമാരായും മാഹിൻ, ബാബു സെബാസ്റ്റ്യൻ, ജോസ് തോമസ്, ബിനോയി കലയത്തിനാൽ എന്നിവർ സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോജൻ ജോസഫ് വെൽഫയർ സെക്രട്ടറി, നിതിൻ തോമസ് സ്പോർട്സ് സെക്രട്ടറി എന്നിവരെ കൂടാതെ . ബിജോ ജോസഫ്, ജിമ്മി ഇടിക്കുള, ഫ്രാൻസി ജോൺ, ബാബു പാറയാനി, ബിനു പി.ടി, ജോൺലി തുണ്ടിയിൽ, കുര്യൻ മാണി, മാക്സ്വൽ, ബാബു ചാക്കോ, നിർമൽ തോമസ് എന്നിവർ പുതിയ എക്സിക്യൂട്ടീവ് മെമ്പർമാർആയും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതിയ ഭാരവാഹികൾ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്തു. സ്ഥാനങ്ങൾ ഏറ്റെടുത്തു.

Kuwait
ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.
അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login