Connect with us
top banner (3)

Accident

ഏറ്റുമാനൂരിൽ യുവാവിന് ട്രെയിനിൽ പാമ്പുകടിയേറ്റു

Avatar

Published

on

ഏറ്റുമാനൂരിൽ യുവാവിന് ട്രെയിനിൽ പാമ്പുകടിയേറ്റു. പാമ്പുകടിയേറ്റ മധുര സ്വേദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര–ഗുരുവായൂർ (16329) എക്സ്പ്രസിലാണ് സംഭവം. രാവിലെ 9.30 നാണ് ട്രെയിൻ ഏറ്റുമാനൂർ എത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി കാടുപിടിച്ചു കിടന്ന സ്ഥലത്തിന് സമീപമാണ് നിർത്തിയത്. അവിടെ നിന്നും പാമ്പ് ട്രെയിനുള്ളിലേക്ക് കയറിയതാകാമെന്നാണ് കരുതുന്നത്. കാർത്തിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Accident

പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരാൻ മരിച്ചു

Published

on


ഇടുക്കി: ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് കുട്ടി അപകടത്തിൽ പെട്ടത്. പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Accident

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Published

on


കൊല്ലം: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അഞ്ചൽ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനിൽ കുരുങ്ങിയതാണ് അപകട കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Continue Reading

Accident

തൂണിൽ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

Published

on

കോഴിക്കോട്: മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥിക്ക് തൂണിൽനിന്ന് ഷോക്കേറ്റു ദാരുണാന്ത്യം.കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ ആലി മുസ്‍ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിൽക്കുമ്പോഴായിരുന്നു അപകടം. പിന്നാലെ തൂണിൽനിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.കടക്കു മുകളിൽ മരത്തിൽ തട്ടി നിൽക്കുന്ന വൈദുതി ലൈനാണ് തൂണിൽനിന്നും ഷോക്കേൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.ഇതിനു മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് റജിസ്റ്റർ ചെയ്യുകയല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. കെട്ടിടത്തിലെ തൂണിൽനിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കുടുംബം പരാതിപ്പെട്ടു. തൂണിൽ ഷോക്കുണ്ടെന്ന് പരാതി അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം.

Continue Reading

Featured