2020 ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്‍കാരം നടി ആശ പരേഖിന്

ഡൽഹി : 2020 ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്‍കാരം ഹിന്ദി നടി ആശ പരേഖിന്. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അറുപതുകളിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടിയും ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാറുമാണ് ആശ പരേഖ്. ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് കടന്ന ആശ സംവിധായികയായും നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഹം സായ, ലവ് ഇൻ ടോക്കിയോ, കന്യാധ്യാൻ, ഗുൻ ഘട്ട്, ജബ് പ്യാർ കിസി സെ ഹോത്താ ഹേ, ചിരാഗ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ വിതരണം ചെയ്യും.

Read More

“യൂട്യൂബിൽ 3 ലക്ഷം വ്യൂസ് നേടി വൺ ലൗ” മ്യൂസിക്ക് വീഡിയോ

എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ മനോരമ മ്യൂസിക്കിന്റെ ചാനലിലൂടെ റിലീസ് ആയി.”നിലവേ പോൽ” എന്ന വരിയിലൂടെ  തുടങ്ങുന്ന ഈ ഗാനം എഴുതിയതും സംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നതും അനന്തകൃഷ്ണയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജീവ്.മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ പ്രേക്ഷകർ മ്യൂസിക് വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.യൂട്യൂബിൽ വീഡിയോ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ മൂന്ന് ലക്ഷം വ്യൂസ് നേടി യൂട്യൂബിൽ മ്യൂസിക്കൽ ഹിറ്റ് ലിസ്റ്റിൽ വീഡിയോ ഇടം പിടിച്ചു. അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവാരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവർ…

Read More

തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ

എൺപതുകളിൽ നടന്ന ഒരു കഥ അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻമാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണച്ചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാങ്ങിൽ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയറ്ററിൽ ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം. നാടൻ തല്ല് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകൻ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ്സും ന്യൂ…

Read More

ഓണച്ചിത്രങ്ങളിൽ ‘ഒറ്റ്’ മികച്ച സസ്പെൻസ് ത്രില്ലർ

ഓണത്തിന് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി കൂട്ടുകെട്ടിന്റെ ഒറ്റ് മികച്ച സസ്പെൻസ് ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം! ചാക്കോച്ചൻ ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി അരവിന്ദ് സ്വാമിയും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള എണ്ണം പറഞ്ഞ ഗ്യാങ്ങ്സ്റ്റർ ഒരു ചിത്രങ്ങളിൽ ഒന്നായി ഇതിനെ കാണാം. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ കോരി തരിപ്പിക്കുന്നുണ്ട്. വിഷ്വലി വളരെ രസകരമായ ഒരു റോഡ് ത്രില്ലർ മൂവി കൂടിയാണിത്. തന്റെ ആദ്യ ചിത്രമായ തീവണ്ടിക്ക് ശേഷം വീണ്ടും ആഗസ്റ്റ് സിനിമാസുമായി ചേർന്ന് ഒരു ഹിറ്റ് ചിത്രമൊരുക്കുന്നതിൽ സംവിധായകൻ ഫെലിനി വിജയിച്ചെന്നു പറയാം.…

Read More

”പാതിരാ പൂവ് വേണം..” ; ഓണപ്പാട്ടുകൾക്കിടയിൽ ഹിറ്റ് അടിച്ച് ‘ബോട്ട് സോങ്’ – വീഡിയോ വൈറൽ

മുൻ മഹാരാജാസുകാരുടെ ഓണപ്പാട്ട് (കവർ വേർഷൻ) സോഷ്യൽ മീഡിയയിൽ വൈറൽ. ഓർമ്മകളിലെ ഓണം വരച്ചിടുന്ന സാംസ്കാരിക കലാരൂപങ്ങൾ കൊണ്ട് സമ്പന്നമാണ് ​​ഗാനത്തിലെ ദൃശ്യങ്ങൾ. പൈതൃക കലാരൂപങ്ങളുടെ മിതമായ സംയോജനം ​ഗാനത്തിന്റെ പുനരവതരണത്തിന് മാറ്റ് കൂട്ടുന്നു. തിരുവോണത്തെ അതിന്റെ പൂർവ്വകാല തീവ്രതയോടെ ആഘോഷിക്കാനും മലയാളി മനസ്സുകളിലേക്ക് ഈണമുളള സർ​ഗ സൗന്ദര്യത്തെ സന്നിവേശിപ്പിക്കാനും സാധിച്ച ഈ ​ഗാനം എന്നെന്നും ഓരോ മലയാളിയും ചേർത്ത് പിടിക്കുമെന്നതിൽ സംശയമില്ല. കേവലം ഓണപ്പാട്ടിനേക്കാളുപരി സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ആഴവും ​ഗാനത്തിന്റെ പിന്നണിയിൽ നിഴലിച്ച് നിൽക്കുന്നുണ്ട്.തൃപ്പൂണിത്തുറ അത്ത ചമയത്തിൻ്റെ ആരവങ്ങളും വർണ്ണങ്ങളും, കോളേജ് ക്യാമ്പസിൻ്റെ ഓണവും ഉൾക്കൊള്ളിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് മഹാരാജാസിലെ പൂർവ വിദ്യാർഥി ശ്രീകാന്ത് വി.എസ് ആണ്. ശ്രീകാന്ത് – വയലിൻ, അർജുൻ, ഛായാഗ്രഹണം – ആദർശ്, മിക്സിംഗ് – ധനുഷ്, വീഡിയോ അൽതാഫ് അഷ്റഫ്.

Read More

“യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു!!ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകം”; ഗുരു സോമസുന്ദരം

മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയും, തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു.ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ഇപ്പോഴിതാ മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം പങ്ക് വയ്ക്കുന്ന ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. യൂട്യൂബ് നോക്കിയാണ് മലയാളം വായിക്കാൻ…

Read More

റിലീസിന് ഒരുങ്ങി ഓണപാട്ടുംപാടി… ഓണപ്പാട്ട്

തിരുവനന്തപുരം:ഓണം കളറാക്കാനൊരുങ്ങി ഓണപ്പാട്ടുമായി ,നിരവധി സിനിമ-ടെലിവിഷൻ താരങ്ങളും ,പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഏറ്റവും പുതിയ ഓണപ്പാട്ട് “ഓണപാട്ടുംപാടി” ഉടൻ റിലീസിന് ഒരുങ്ങുന്നു.സംവിധാനം-സന്തോഷ്‌കുമാർ പാട്ടംതലക്കൽ,ലിറിക്‌സ്-ശ്രീ മഞ്ജുനാഥ ആറ്റുകാൽ,മ്യൂസിക്-പ്രവീൺ സത്യൻ, സിംഗേഴ്സ്-ദിവ്യ,അജിത് ബംഗ്ലാവിൽ,ഛായഗ്രഹണം-നിധീഷ്,ബ്ലെസ്സൻ,റെക്കോർഡിങ്&ഓർക്കസ്ട്രേഷൻ-ജിനു കുന്നത്തുകാൽ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ലാൽ ഷിനോസ്,മേക്കപ്പ്-രജനി അജിനാസ് പി.ആർ.ഒ-മുബാറക്ക് പുതുക്കോട്.

Read More

കെ. റെയിൽ വിരുദ്ധ കാർട്ടൂൺ സമാഹാരം ‘ബഫൂൺ സോൺ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് ഹക്കുവിൻ്റെ കെ. റെയിൽ വിരുദ്ധ കാർട്ടൂണുകളുടെ സമാഹാരമായ ” ബഫൂൺ സോൺ ” ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെ.മുരളീധരൻ എം.പി മാത്യു കുഴൽനാടൻ എംഎൽഎയ്ക്കു ആദ്യപ്രതി നൽകിയാണ് പ്രകാശനം നടത്തിയത്. കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ നല്ലൊരു പ്രചാരണ ആയുധമാണ് കാർട്ടൂണുകൾ എന്ന് മുരളീധരൻ പറഞ്ഞു. ചെറിയാൻ ഫിലിപ്പ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജെ. മാത്യു. കാർട്ടൂണിസ്റ്റ് ഹക്കു എന്നിവർ സംസാരിച്ചു.

Read More

കെ റെയിലിനെതിരെ കാർട്ടൂൺ സമാഹാരം

കൊല്ലം; കെ.റെയിലിനെതിരെ കാർട്ടൂൺ സമാഹാരം പുറത്തിറങ്ങി. ബഫൂൺ സോൺ എന്ന പേരിൽ വീക്ഷണം കാർട്ടൂണിസ്റ്റ് ഹരികുമാർ എന്ന ഹക്കു ആണ് ഇതിനു പിന്നിൽ. ഓ​ഗസ്റ്റ് 31 ന് രാവിലെ 11ന് കെപിസിസി ഓഫീസിൽ കെ.മുരളീധരൻ MP മാത്യു കുഴൽ നാടൻ MLA ക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പുതിയ കൃതി പ്രകാശനം ചെയ്യും. കെ. റെയിലിനെ നഖശിഖാന്തം വിമർശിക്കുന്ന 200കാർട്ടൂണുകളാണ് പുസ്തകത്തിൽ. ഇതാദ്യമായിട്ടാണ് കെ.റെയിൽ എന്ന മാരണ പദ്ധതിയെ എതിർത്തു കൊണ്ട് ഒരു കാർട്ടൂൺ പുസ്തകം ഇറങ്ങുന്നത്.ഹക്കു വിൻ്റെ പതിമൂന്നാമത്തെ കാർട്ടൂൺ പുസ്തകമാണിത്.

Read More

തിരുവോണത്തിര സോങ് റിലീസായി

ലേഖകൻ:മുബാറക്ക് പുതുക്കോട് ആലപ്പുഴ:ഓണത്തെ വരവേറ്റ് കൊണ്ട് ഒരുകൂട്ടം യുവതിയുവാക്കൾ ഒരുമിച്ചു കൊണ്ട് നിർമ്മിച്ച “തിരുവോണത്തിര” സോങ് റിലീസായി.കോവിഡ് മഹാമാരിയെതുടർന്ന് രണ്ടു വർഷമായി ആഘോഷമില്ലാതിരുന്ന ഓണത്തെ ഇത്തവണ വളരെയധികം ആഘോഷത്തോടെയാണ് വരവേൽക്കുന്നത്.അതിന്റെ ഭാഗമായാണ് മ്യൂസിക് വീഡിയോ ചെയ് തിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഉയരെ, മധുരരാജ എന്ന ചിത്രങ്ങളിലൂടെ പിന്നണി ഗാനരംഗത്തു ശ്രദ്ദയാർജിച്ച ഗായിക ക്രിസ്റ്റകലയാണ് ,ലിറിക്‌സ്-സിജു തുറവൂർ&സംഗീത്.എസ്.പേരെറ എന്നിവരാണ്.ഗാനം ആലപിച്ചിരിക്കുന്നത് ക്രിസ്റ്റകലയും &ആതിര ജനകനും ചേർന്നാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപിസുന്ദർ ന്റെ ടീം അംഗങ്ങളാണ് ഇരുവരും.മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് നിഖിൽ മാത്യൂസ്,റെക്കോർഡിങ് എഞ്ചിനീയർ-അമൽ മിതു,ക്യാമറമാൻ -ആദർശ് പി,അസോസിയേറ്റ് ക്യാമറമാൻ-ശ്രീകാന്ത് വി.എസ്,എഡിറ്റിംഗ്&കളറിങ്-അൽത്താഫ് അഷ്‌റഫ്‌, ആർട്ട്‌ ഡയറക്ടർ-അരുൺ ബാബു എന്നിവരാണ്

Read More