Cinema
തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: തമിഴ് പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെ(മെയ് 1) ആയിരുന്നു അന്ത്യം. ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം.
തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.’പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള ”അനന്തരാഗം കേൾക്കും കാലം..”, ദർബാരി കാനഡ രാഗത്തിലെ ”ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയെല്ലാം ഉമ രമണന്റെ മനോഹരങ്ങളായ ഗാനങ്ങളാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്.
Cinema
‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു
Cinema
ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു
ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു
കൊച്ചി:അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു.
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്.
തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിൻ പോളി ആരോപിച്ചിരുന്നു. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും നേരത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിൻ പോളി പറഞ്ഞിരുന്നു.
പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിൻ അറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് നിവിന് പിന്തുണയുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
Cinema
ദാദാസാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു. നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.
1976-ൽ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രബർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login