Connect with us
48 birthday
top banner (1)

News

ഇന്‍സ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സുമായി ചെന്നൈ സൂപ്പർകിങ്‌സ്

Avatar

Published

on

ഇന്‍സ്റ്റഗ്രാമിൽ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നന്നേക്കും വളരുകയാണ്’, ഇങ്ങനെയാണ് ചെന്നൈ എക്‌സിൽ കുറിച്ചത്. രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്,13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്. മുംബൈ ഇന്ത്യൻസാണ് 13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവെഴ്‌സുമായി മൂന്നാം സ്ഥാനത്ത്.

Advertisement
inner ad

News

ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്

Published

on

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ പൂർണ്ണമായും ചെലവഴിക്കാത്തത് തികഞ്ഞ അലംഭാവമാണ്. സ്ഥലം എംഎൽഎയ്ക്ക് ശാസ്താംകോട്ട തടാകത്തോട് പ്രേമം ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. സംസ്ഥാന സർക്കാരും തടാക സംരക്ഷണത്തിനു വേണ്ടി യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നതുമില്ല. തടാക സംരക്ഷണത്തെ സർക്കാരും എംഎൽഎയും അടിയന്തര വിഷയമായി കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Kerala

കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.

എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.

Advertisement
inner ad

രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.

Advertisement
inner ad
Continue Reading

News

കേരളത്തില്‍ കങ്കാണിമാരുടെ ഭരണം: അഡ്വ.എം ലിജു

Published

on

തിരുവനന്തപുരം: ജീവനക്കാരെ സ്തുതിപാഠകരാക്കി മാറ്റുന്ന കങ്കാണിമാരുടെ ഭരണമാണ് കേരളത്തില്‍ നടമാടുന്നതെന്ന് കെ പി സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു. .സെക്രട്ടേറിയറ്റില്‍ കുറെ കങ്കാണിമാരിരിപ്പുണ്ട്. ജീവനക്കാരെ ആട്ടിത്തെളിച്ച്, ഭീഷണിപ്പെടുത്തി, വനിതാ ജീവനക്കാരുള്‍പ്പെടെ മടമ്പിയുടെ മുന്നില്‍കൊണ്ട് നിര്‍ത്തി, പഴയ വാഴക്കുലയുടെ സംവിധാനത്തിന് സമാനമായി തമ്പുരാനങ്ങനെ നില്‍ക്കുന്നു, സ്തുതിപാഠക സംഘം പാടി തിമിര്‍ക്കുന്നു. വാഴ്ത്ത് പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒ വി വിജയന്റെ ധര്‍മ്മപുരാണമാണ്. ധര്‍മ്മപുരാണത്തില്‍ എങ്ങനെയാണോ ഭരണാധികാരിയെ വാഴ്ത്തിപ്പാടുന്നത്, അതുപോലെ ഒരു സാഹചര്യത്തിലാണ് ഭരണാധികാരിയുടെ വിസര്‍ജ്ജ്യങ്ങള്‍ വരെ മഹത്തരം ആണെന്ന ഇടതു സംഘത്തിന്റെ വാഴ്ത്ത്പാട്ട്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്ന ക്രൂരതയുമാണ് പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് സി പി എം സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നില്ല. സുപ്രീം കോടതി അംഗീകരിച്ച ലീവ് എന്‍കാഷ്‌മെന്റ് സ്‌കീമാണ് ലീവ് സറണ്ടര്‍ എന്ന അവകാശം. അഞ്ചു വര്‍ഷമായി അത് നിഷേധിക്കുന്നു. ജീവനക്കാരില്‍ നിന്നും പണം പിടിച്ച ശേഷം ഏര്‍പ്പെടുത്തിയ മെഡിസെപ്പില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. പക്ഷെ ഇവിടെ വാഴ്ത്തുപാട്ടാണ്. എത്രമാത്രം ലജ്ജാകരമാണത്. ലിജു കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

കുടിശ്ശികയാക്കിയ ഡി എ , ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌ക്കരണം ആനുകൂല്യങ്ങള്‍ തിരികെ നല്‍കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചും കൂട്ടധര്‍ണയും ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം എസ് ഇര്‍ഷാദ് അധ്യക്ഷനായിരുന്നു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ പിപുരുഷോത്തമന്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് പ്രദീപ് കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രന്‍ ,കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ ജനറല്‍ സെക്രട്ടറി വി എ ബിനു, പി എന്‍ മനാേജ് കുമാര്‍, കെ എം അനില്‍കുമാര്‍, എ സുധീര്‍, പി കുമാരി അജിത, തിബീന്‍ നീലാംബരന്‍, ജി ആര്‍ ഗോവിന്ദ് , സി സി റൈസ്റ്റന്‍ പ്രകാശ്, ആര്‍ രഞ്ജിഷ് കുമാര്‍, സജീവ് പരിശവിള, സൂസന്‍ ഗോപി, വി ഉമൈബ , എന്‍ സുരേഷ് , നൗഷാദ് ബദറുദ്ദീന്‍, രേഖ നിക്‌സണ്‍, വി എസ് ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured