Connect with us
48 birthday
top banner (1)

Idukki

ഇടുക്കിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടവും കടുവയും

Avatar

Published

on

ഇടുക്കി: സംസ്ഥാനം വന്യജീവി ഭീതിയിൽ. ജില്ലയിൽ ആറിടങ്ങളിൽ കാട്ടാന ഇറങ്ങി. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലുമാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി.

Advertisement
inner ad

ചിന്നക്കനാലിൽ സിങ്കുകണ്ടത്ത് വീടിനു നേരെയാണ് ചക്കകൊമ്പന്റെ ആക്രമണം. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ചക്കകൊമ്പൻ ആക്രമണം നടത്തിയത്. അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. ദേവികുളത്ത് ആറ് ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. കുണ്ടള ഡാമിനോടു ചേർന്ന് മൂന്നു ആനകളുടെ കൂട്ടമാണ് ഇറങ്ങിയത്. ആനകളെ വനംവകുപ്പ് സംഘം തുരത്തി.

ഇടമലക്കുടിയിൽ സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. ആനകളുടെ ആക്രമണത്തിന് പുറമേ മൂന്നാറിൽ കടുവയിറങ്ങിയതും ഭീതി വർധിപ്പിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വനംവകുപ്പിന്റെ ഉദ്യോ​ഗസ്ഥർ വലിയ ജാ​ഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.

Advertisement
inner ad

Idukki

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീമരിച്ചു

Published

on

ഇടുക്കി: പെരുവന്താനം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണ ത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകുന്നേരം 5.30 നുണ്ടായ സംഭവത്തിൽ ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്‌മയിലിൻ്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്.
കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയായെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയായെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.

വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.

Advertisement
inner ad
Continue Reading

Idukki

സാജൻ സാമുവൽ കൊലക്കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി

Published

on

ഇടുക്കി: മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കേസില്‍ മുഖ്യപ്രതിയായ അറക്കുളം മുളയ്ക്കല്‍ വിഷ്ണു ജയൻ (30) ആണ് കാഞ്ഞാർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട വിഷ്ണുവിനെതിരേ കാപ്പയും ചുമത്തിയിരുന്നു. നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. രണ്ടാഴ്ച മുന്പ് രണ്ട് വിദ്യാർഥികളെ കാറിടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിലും പ്രതിയാണ് ഇയാള്‍. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ അന്നു തന്നെ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Featured