Business
ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ 602മത് ശാഖ ഉദ്ഘാടനം ചെയ്തു
മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ 602 മതു ശാഖയുടെ ഉദ്ഘാടനം മലപ്പുറത്തെ കാവനൂരില്‍ പി കെ ബഷീര്‍ എം എല്‍ എ നിര്‍വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ പി വി, ഇരുവെട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ ടി മുഹമ്മദ്, ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, വയനാട് റീജിയണല്‍ മേധാവി പ്രമോദ് കുമാര്‍ ടി വി, മറ്റുദ്യോഗസ്ഥര്‍, ഇടപാടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില; 60,440
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 240 രൂപ വർധിച്ച് 60,440 ലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6230 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്. എല്ലാവർഷങ്ങളിലും നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിനു ഡിമാൻഡ് ഉയരാറുണ്ട്. ഇസ്രായേലും ഹമാസും കഴിഞ്ഞ ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.
Business
അടിസ്ഥാന പ്ലാനില്‍ നിരക്ക് വർധിപ്പിച്ച് ജിയോ
ജിയോ അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചു. ഇതുവരെ ലഭ്യമായിരുന്ന 199 രൂപയുടെ പ്ലാനില്‍ 100 രൂപ വര്‍ധിപ്പിച്ച് 299 രൂപയാക്കി. ഇതോടെ പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ റീചാര്‍ജില്‍ 349 രൂപ മുടക്കേണ്ടിവരും. നിലവിൽ ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി തീരുംവരെ 199 രൂപയുടെ പദ്ധതി ലഭിക്കും. അതിനുശേഷം 299 രൂപ പ്ലാനിലേക്ക് മാറേണ്ടിവരും. 199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. ചെലവ് കുറഞ്ഞ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ മാറ്റം. 299 രൂപയുടെ പുതിയ പ്ലാനില്‍ 25 ജി.ബി ഡേറ്റ ലഭ്യമാണ്. ഇതിനൊപ്പം അധികം ഉപയോഗിക്കുന്ന ഓരോ ജി.ബിക്കും 20 രൂപ വീതം മുടക്കേണ്ടി വരും. അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനില്‍ ലഭ്യമാണ്.
Business
ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു
ട്രേഡ് കമ്മീഷണറായി കൃഷ്ണ ശങ്കറിനെ നിയമിച്ചു
കൊച്ചി: ഫാർമസ്യൂട്ടിക്കൽസ്, മെഡിസിൻ, ഐടി വികസനം, വ്യാവസായിക വികസനം എന്നീ മേഖലകളിൽ ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ (ഐഎടിസി) നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ പ്രതിനിധികൾ പങ്കെടുത്തു. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സിയറ ലിയോണിന്റെ ഇന്ത്യയിലെ ഹൈകമ്മീഷണർ ഹിസ് എക്‌സലൻസി റാഷിദ് സെസായിയെയും അബുദാബിയിലെ സിയറ ലിയോൺ എംബസിയിലെ ഇൻഫർമേഷൻ അറ്റാഷെ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധി സംഘത്തെയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ സ്വാഗതം ചെയ്തു.
ഇന്ത്യയുമായി മികച്ച വ്യാപാരബന്ധമാണ് സിയറ ലിയോണിനുള്ളതെന്ന് ഹൈകമ്മീഷണർ ഹിസ് എക്‌സലൻസി റാഷിദ് സെസായി പറഞ്ഞു. “ഫാർമസ്യൂട്ടിക്കൽസ്, ഐടി വികസനം, വ്യാവസായിക വളർച്ച തുടങ്ങിയ പ്രധാന മേഖലകളിൽ അനന്ത സാധ്യതകളാണ് സിയറ ലിയോണിലുള്ളത്. ഇവ ഇന്ത്യയിലെ വ്യാപാര സമൂഹത്തിനായി തുറന്നിടുകയാണ്. വ്യാപാര ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാക്കും.” അദ്ദേഹം പറഞ്ഞു. സിയറ ലിയോണിന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലകളിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കാൻ പരസ്പര സഹകരണം കാരണമാകുമെന്ന് ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ പറഞ്ഞു.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാമ്പത്തിക മാനേജ്‌മെന്റ് കമ്പനിയായ ഫിനോവെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ ശങ്കറിനെ ഇന്ത്യ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിച്ചു. അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് പുറമെ ഖനനം, ടൂറിസം, പോൾട്രി, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലെ ഗവേഷണങ്ങൾക്കായി പ്രതിനിധി സംഘത്തെ സിയറ ലിയോണിലേക്ക് അയക്കുമെന്ന് കൃഷ്ണ ശങ്കർ പറഞ്ഞു.
സിയറ ലിയോണുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019-20 കാലയളവിൽ 139.86 മില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയത്. മരുന്നുകൾ, പ്ലാസ്റ്റിക്കുകൾ, അരി (ബസുമതി ഉൾപ്പെടാത്തത്), വ്യാവസായിക യന്ത്രങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും സിയറ ലിയോണിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2019ൽ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന്റെ സിയറ ലിയോൺ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കരാറുകളിൽ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി, സിയറ ലിയോണിലെ ജലസേചന പദ്ധതികൾക്കായി ഇന്ത്യ 45 മില്യൺ യുഎസ് ഡോളർ നൽകിയിരുന്നു. രാജ്യത്തെ കോനോ ജില്ല കേന്ദ്രീകരിച്ച് ശാസ്ത്ര സാങ്കേതിക സർവകലാശാല ആരംഭിക്കുന്നതിന് 32 മില്യൺ യുഎസ് ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് (LOC) സൗകര്യവും നൽകിയിട്ടുണ്ട്.
കൊച്ചിയിൽ സംഘടിപ്പിച്ച ഇന്ത്യ- സിയറ ലിയോൺ വ്യാപാര സമ്മേളനത്തിൽ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും മൗറീഷ്യസിലെ ട്രേഡ് കമ്മീഷണറുമായ ഡോ. കൃഷ്ണദാസ്, മലബാർ ഇന്നവേഷൻ ഓൺട്രപ്രണർഷിപ്പ് സിഇഒയും കേന്ദ്ര ആരോഗ്യ വകുപ്പ് മുൻ ഉപദേഷ്ടാവുമായ ഡോ. എ മാധവൻ, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ, ആസിയാൻ ട്രേഡ് കൗൺസിലിലെ ഇന്ത്യൻ ട്രേഡ് കമ്മീഷണർ വർക്കി പീറ്റർ, കോമൺവെൽത്ത് ട്രേഡ് കൗൺസിലിലെ ഇന്ത്യൻ ട്രേഡ് കമ്മീഷണർ ദാവൂദ് സെയ്ത്, ഐ.ഇ.ടി.ഒ കോർപറേറ്റ് റിലേഷൻസ് ഡയറക്ടർ ബെൻസി ജോർജ് എന്നിവർ പങ്കെടുത്തു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login