Connect with us
48 birthday
top banner (1)

Business

സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിലേക്ക് യുലുവിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എത്തുന്നു

Avatar

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ മൊബിലിറ്റി കമ്പനിയായ യുലു, സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയില്‍ തങ്ങളുടെ സേവനങ്ങള്‍ ആരംഭിക്കുന്നു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റി, യുലുവിന്റെ അടിസ്ഥാന സൗകര്യവും സാങ്കേതികവുമായ പിന്തുണയോടെ കൊച്ചിയിലുടനീളം ഇലക്ട്രിക് വാഹന (ഇവി) സേവനം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കും. ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമ്പനി സേവനം ആരംഭിച്ചിരുന്ു.

കൊച്ചിയിൽ യുലുവിൻ്റെയും സീക്കോയുടെയും സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ യുലു ബിസിനസ് പാർട്ണർ (YBP) സംരംഭത്തിൻ്റെ ജൈത്രയാത്രയിലെ തുടർച്ചയായ രണ്ടാം വിജയമാണ്. മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ രണ്ടാമത്തെ പ്രവർത്തന പങ്കാളി നേതൃത്വത്തിലുള്ള വിപണിയാണ് ഇപ്പോൾ കൊച്ചി.

Advertisement
inner ad

പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം – ഊർജ-കാര്യക്ഷമമായ ഇലക്ട്രിക് ബോട്ടുകളുള്ള ആദ്യത്തെ വാട്ടർ മെട്രോ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് പ്രശസ്തമാണ് കൊച്ചി. യുലുവിന്റെ ഇവികള്‍ സീറോ ടെയില്‍ പൈപ്പ് എമിഷന്‍, ഉയര്‍ന്ന പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയും പോലുള്ള സവിശേഷതകളോടെ കൊച്ചിയിലെ സുസ്ഥിര വിനോദസഞ്ചാരത്തിനും യാത്രാമാര്‍ഗത്തിനും മറ്റൊരു മാനം നല്‍കും.

ഈ ഇവികള്‍ ജെഎല്‍എന്‍ സ്റ്റേഡിയം സോണ്‍ (കലൂരില്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവില്‍) എന്നിടങ്ങളിലാണ് വിന്യസിക്കുക. മറൈന്‍ ഡ്രൈവ്, ബ്രോഡ്വേ, ഷണ്‍മുഖം റോഡ്, എംജി റോഡ്, കലൂര്‍ സ്റ്റേഡിയം, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ് എന്നിവ ഈ സോണുകള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു.സേവനങ്ങള്‍ രാവിലെ 7:00AM മുതല്‍ അര്‍ദ്ധരാത്രി 12:00 വരെ ലഭ്യമാകും, കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്ക്കെടുക്കാം.

Advertisement
inner ad

മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ കേരളത്തിന്റെ സാംസ്‌കാരിക വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കുന്നതില്‍ സന്തുഷ്ടനാണെന്ന്് യുലു സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പറഞ്ഞു.നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനുള്ള ആഗ്രഹവും പ്രതിബദ്ധതയും ചിന്താഗതിയുമുള്ള സംരംഭകനായ സീക്കോ മൊബിലിറ്റിയുടെ സ്ഥാപകനായ ആര്‍ ശ്യാം ശങ്കറുമായി കൈകോര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗരോർജ്ജ ഉൽപ്പാദനവും വൈദ്യുത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന സുസ്ഥിര മൊബിലിറ്റിയിലേക്ക് കടക്കുന്നത് സീക്കോയുടെ വിവേകപരമായ ഒരു കാൽവയ്പ്പാണ് എന്ന് സീക്കോ മൊബിലിറ്റി സ്ഥാപകൻ ആർ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. കൊച്ചിയുടെ മനോഹരമായ തീരപ്രദേശം, സ്മാരകങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫുഡ് ഹോട്ട്സ്പോട്ടുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കുമെന്ന് സ്ഥാപകന്‍ പറഞ്ഞു. “അഞ്ച് വർഷത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഏതൊരു സന്ദർശകനും കാർബൺ എമിഷൻ ഇല്ലാത്ത കൊച്ചി ആസ്വദിക്കാൻ സാധിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

ഈ പങ്കാളിത്തത്തിലൂടെ യുലു സീക്കോ മൊബിലിറ്റിക്ക് തങ്ങളുടെ ‘മിറക്കിൾ’ ഇവികളോടൊപ്പം എ.ഐ – ഐ.ഒ.ടി മൊബിലിറ്റി-ടെക് പ്ലാറ്റ്‌ഫോമും വിതരണം ചെയ്തു. യാത്രകൾക്കും ഒഴിവുസമയ റൈഡുകൾക്കുമായി നിർമ്മിച്ച മിറക്കിൾ, യുലുവിൻ്റെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സ്മാർട്ടായതും ഭാരം കുറഞ്ഞതുമായ ഒരു ഇവിയാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നത് ഈ വാഹനങ്ങളുടെ മറ്റൊരു സവിശേഷതയാണ്. വാഹനങ്ങൾക്ക് പുറമേ ഇവി ബാറ്ററികളും ചാർജറുകളും യുലുവിൻ്റെ അസോസിയേറ്റ് ആയ യുമ വഴി, സീക്കോ മൊബിലിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയുന്നതിനായുള്ള ജീവനക്കാരുടെ പിന്തുണയും യുലു നൽകിയിട്ടുണ്ട്.

കൊച്ചിക്കും ഇൻഡോറിനും പുറമെ ഇന്ത്യയുടെ പല പ്രധാന മെട്രോകളിലും യുലു സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, നവി മുംബൈ, ഡൽഹി, ഗുരുഗ്രാം, ഇൻഡോർ എന്നിവിടങ്ങളിൽ 30,000 ഇവികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലുടനീളം ഇന്ന് 4+ ദശലക്ഷം ഉപയോക്താക്കൾക്ക് യുലുവിൻറെ സേവനം ലഭിക്കുന്നുണ്ട്. 20+ ദശലക്ഷം കിലോഗ്രാം കാർബൺ എമിഷൻ ഇതിനോടകം തടയുകയും ചെയ്തു. പ്രമുഖ ഡെലിവറി, ഇ-കൊമേഴ്‌സ് കമ്പനികളുമായി ഇതിനോടകം യുലു കൈകോർത്തിട്ടുണ്ട്.75 ദശലക്ഷത്തിലധികം കിലോമീറ്റർ ഗ്രീൻ റൈഡുകളും 80 ദശലക്ഷത്തിലധികം ഗ്രീൻ ഡെലിവറികളും യുലു ഇതിനോടകം സാധ്യമാക്കി.

Advertisement
inner ad

Business

അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാം പതിപ്പ് അവതരിപ്പിച്ച്‌ ഹൈലൈറ്റ് ഗ്രൂപ്പ്

Published

on

കൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.

ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.

Advertisement
inner ad

12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.

Advertisement
inner ad

“65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌ സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്” – ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.

“റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്” – ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

Advertisement
inner ad

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്” – ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും, ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.

Advertisement
inner ad

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

എടക്കുന്ന് ശിശുഭവന് മാരുതി ഈക്കോ സംഭാവന നല്‍കി ഫെഡറല്‍ ബാങ്ക്

Published

on

കൊച്ചി: സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് ഫെഡറല്‍ ബാങ്ക് മാരുതി ഈക്കോ വാഹനം സംഭാവന ചെയ്തു.സെന്റ് ജോസഫ് പ്രൊവിന്‍സ് ഓഫ് ദി കോണ്‍ഗ്രഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് നസറെത്തിന്റെ (സി എസ് എന്‍ ) സഹോദര സ്ഥാപനമാണ് ശിശുഭവന്‍.ഫെഡറല്‍ ബാങ്ക് ആലുവ റീജിയണല്‍ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ആഷ്ലിയ്ക്കു കൈമാറി. ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖാ മാനേജര്‍ അരുണ്‍ ബി, ഓപ്പറേഷന്‍സ് ഹെഡ് അഭിരാജ് എ എ, സെയില്‍സ് ഹെഡ് വിബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

Advertisement
inner ad
Continue Reading

Business

സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

Published

on


കൊച്ചി: സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്‍ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധിപേര്‍ വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നല്‍കിയാലേ പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Advertisement
inner ad

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്. നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവന്‍വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവന്‍ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.

Advertisement
inner ad
Continue Reading

Featured