Connect with us
inner ad

Special

ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി

Avatar

Published

on

തിരുവനന്തപുരം: ഊരൂട്ടമ്പലം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്. ബാങ്കില്‍ വിവിധ ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ളവരുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് തട്ടിപ്പ്. ചിട്ടി പണം ആവശ്യപ്പെട്ട് ചിറ്റാളന്‍മാര്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് തങ്ങളുടെ സമ്മതമോ അറിവോ കൂടാതെ ലക്ഷക്കണക്കിന് രൂപ വായ്പ എടുത്തിട്ടുള്ളതായി മനസിലായത്. തുടര്‍ന്ന് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് ചിറ്റാളന്‍മാര്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒരു പരാതിക്കാരിയെ കണ്ട് വിവരം തേടിയതിന് പിന്നാലെ, സഹകരണ ബാങ്കിലെ പ്യൂണിനെ സസ്‌പെന്‍ഡ് ചെയ്ത് ഭരണസമിതി തലയൂരാനുള്ള ശ്രമം തുടരുകയാണ്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി.2022 ഡിസംബറിൽ 65 വകുപ്പ് പ്രകാരം അന്വേഷണം കാട്ടാകട അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തുകയും, അതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടും അതിന്മേൽ യാതൊരു നടപടിയും എടുക്കാതെ സർക്കാർ ഈ ഭരണസമിതിയെ സംരക്ഷിക്കുന്നു എന്ന് ഊരൂട്ടമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.
മഹാലക്ഷ്മി, അഭിരാമി, ജെ.എസ് രേവതി എന്നിവരാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നത്. തന്റെ പേരിലുള്ള എംഡിഎസില്‍ നിന്ന് 3,47,000 രൂപ വ്യാജ വായ്പയെടുത്തുവെന്നാണ് ഊരൂട്ടമ്പലം വെള്ളൂര്‍ക്കോണം വൈഷ്ണവത്തില്‍ രേവതിയുടെ പരാതി. ഈ ബാങ്കിലെ മായ എന്ന ജീവനക്കാരിയുടെ പേരിലാണ് വായ്പ എടുത്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലായതിനെ തുടര്‍ന്ന് മുടങ്ങിയ ചിട്ടിയുടെ പേരിലാണ് അഭിരാമിയെ ബാങ്ക് കബളിപ്പിച്ചത്. അഭിരാമിയുടെ ചിട്ടിയുടെ 90 ശതമാനം തുകയും ബാങ്കിലെ മറ്റൊരു സ്റ്റാഫിന് നല്‍കി. ഇത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് പ്രസിഡന്റിനോടും സെക്രട്ടറിയോടും പരാതിപ്പെട്ടപ്പോള്‍, പുറത്താരും അറിയരുതെന്ന് പറഞ്ഞുവെന്നാണ് അഭിരാമിയുടെ മാതാവ് വെട്ടൂര്‍ക്കോണം സതീഷ് ഭവനില്‍ കുമാരി ജലജ നല്‍കിയിരിക്കുന്ന പരാതി. ഊരൂട്ടമ്പലം വിദ്യാസദനത്തില്‍ മഹാലക്ഷ്മി അമ്മ നല്‍കിയ പരാതിയില്‍ തന്റെ പത്തുലക്ഷത്തിന്റെ ചിട്ടിയില്‍ നിന്നുള്ള പണം മറ്റൊരാളുടെ പേരില്‍ വായ്പ എടുത്തുവെന്നാണ്. പ്രതിമാസം 8000 രൂപ വീതം 39 തവണ പണം അടച്ച ചിട്ടിയായിരുന്നു ഇത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മാസത്തവണ അടയ്ക്കുന്നതില്‍ മുടക്കം വന്നു. പിന്നീട്, ബാധ്യതകളെല്ലാം തീര്‍ത്ത് ചിട്ടിപ്പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോഴാണ് മഹാലക്ഷ്മി അമ്മയുടെ പേരിലുള്ള ചിട്ടിയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് കബളിപ്പിക്കലിന് ഇരയായിരിക്കുന്നത്. ബാങ്ക് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും അനുമതിയില്ലാതെ ഇത്തരം ക്രമക്കേടുകള്‍ നടക്കില്ലെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പണാപഹരണത്തിന് ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ഇപ്പോള്‍ സെക്രട്ടറി പദവി വഹിക്കുന്നതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തയാറെടുക്കുകയാണ്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Editorial

ഇനിയും മരിക്കാത്ത വായനക്ക് ആശംസകള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇ-ബുക്കുകളുടെയും ഇ-പേപ്പറുകളുടെയും വളര്‍ച്ചയും പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെയും പ്രചാരണത്തെയും സ്വാധീനിച്ചില്ല.
അറിവിന്റെയും ആനന്ദത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊണ്ട് പ്രജ്ഞയിലെ ഇരുട്ടകറ്റാനും പുസ്തകങ്ങള്‍ സഹായകമാകുന്നു.

സാങ്കേതികവിദ്യയുടെ വൈവിധ്യവും വൈപുല്യവും പുസ്തകങ്ങളെ എരിച്ചുകളഞ്ഞിട്ടില്ല. മനുഷ്യന്റെ ശാരീരിക സമ്പുഷ്ടിക്ക് വ്യായാമം എത്രമാത്രം ഉപകരിക്കപ്പെടുന്നുവോ അതുപോലെ മനസ്സിന്റെ ഉല്ലാസത്തിനും ചിന്തയുടെ ഉയര്‍ച്ചയ്ക്കും വായന അനിവാര്യമാണ്. ലോകത്തിന്റെ വിപുലത ഉള്‍ക്കൊള്ളാന്‍ നമ്മുടെ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്നത് വായനയാണ്. ദുഃഖങ്ങളെയും ദുരിതങ്ങളെയും മറയ്ക്കാന്‍ വായന ഏറെ സഹായിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചുള്ള സഞ്ചാരം കാല-ദേശാതീതമായ അനുഭവങ്ങളും അറിവുകളുമാണ് നമുക്ക് സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദ്യം ലോകത്തെ ഏറ്റവും വലിയ മൂല്യനിക്ഷേപമാണ്. നവമാധ്യമങ്ങളില്‍ എഴുതുന്നവരുടെയും വായിക്കുന്നവരുടെയും എണ്ണം ഏറെ വര്‍ധിച്ചിട്ടും പുസ്തകങ്ങള്‍ രചിക്കപ്പെടാതെയും വില്‍ക്കപ്പെടാതെയും പകാത്തത് വിസ്മയകരമായ കാര്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ലോകമെമ്പാടും വായനയെ തീറ്റാനും പോറ്റാനും ഉത്സാഹം കാണിക്കുന്ന മനുഷ്യര്‍തന്നെ വായനയിലേക്കുള്ള വാതിലുകള്‍ അടച്ചുകളയുന്നത് വേദനാജനകമാണ്. യുദ്ധങ്ങളും കലാപങ്ങളും കാരണം കോടിക്കണക്കിന് പുസ്തകങ്ങള്‍ വര്‍ഷംതോറും ചാരമായി തീരുന്നു. ഒരിക്കലും ഒടുങ്ങാത്ത അറിവുകള്‍ ലോകത്തിന് നല്‍കുന്ന അക്ഷയപാത്രമാണ് പുസ്തകങ്ങള്‍. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ പാടുപെടലുകള്‍ക്കും അറിവിന്റെ ഉറവ് തേടിയുള്ള യാത്രകള്‍ക്കും ഏറെ പഴക്കമുണ്ട്.

അക്ഷരങ്ങളും ഭാഷയും രൂപപ്പെട്ടത് മാനവചരിത്രത്തിലെ സുപ്രധാന ദശാസന്ധിയാണ്. നല്ല എഴുത്തും പുസ്തകങ്ങളും മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ സംസ്‌കാരങ്ങളെ ലോകംമുഴുവന്‍ വ്യവഹരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. ഇവ സംസ്‌കാരങ്ങളുടെയും സഹിഷ്ണുതയുടെയും വേദഗ്രന്ഥങ്ങളായി മാറുന്നു. വായനയെ മഹോത്സവമാക്കി മാറ്റുന്നതിനും മനുഷ്യരില്‍ സഹജമായുള്ള ചോദനയെ ത്വരിതപ്പെടുത്താനും വായനാദിനം പോലുള്ള ചടങ്ങുകള്‍ സഹായകമാകുന്നു. കണ്ടുപിടിക്കാത്ത ലോകത്തിലേക്കുള്ള കടന്നുചെല്ലലുകളാണ് വായനയിലൂടെ സാധ്യമാകുന്നത്. സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളും വായന പ്രദാനം ചെയ്യുന്നു. വായനയിലൂടെയും എഴുത്തിലൂടെയും നമുക്ക് സ്വായത്തമാകുന്ന നൂതന പരിജ്ഞാനങ്ങളും അറിവിന്റെ വന്‍കരകളും ഏറെയാണ്. വായന വരളാതെ വളരുവാനുള്ള ശേഷി കൈവരിക്കേണ്ടത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി ആവശ്യമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02


ലോക പുസ്തകദിനം ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്നത് വായനയും പുസ്തകങ്ങളും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ പുസ്തകോത്സവങ്ങളും പുസ്തക പ്രകാശനങ്ങളും വായനയുടെ അടഞ്ഞ വാതിലല്ല പ്രത്യക്ഷമാക്കുന്നത്, തുറന്ന വാതിലാണ്. ഓരോ വര്‍ഷവും ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പുസ്തകങ്ങളുടെ പ്രസക്തിയും വായനയുടെ പ്രാധാന്യവും വിളംബരം ചെയ്യുന്നു. ശരാശരി 158,464,880 ടൈറ്റിലുകളാണ് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലാകട്ടെ ഇത് ഒരുലക്ഷമാണ്. വര്‍ഷംതോറുമുള്ള പുസ്തക പ്രസിദ്ധീകരണത്തിലെ ഉയര്‍ച്ച വായനയെ സംബന്ധിച്ച് ആശങ്കയല്ല, ആനന്ദമാണ് ലഭ്യമാക്കുന്നത്. എല്ലാ അക്ഷരസ്‌നേഹികള്‍ക്കും പുസ്തകദിനാചരണ ആശംസകള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

വ്യാജ വീഡിയോ പ്രചാരണം – കെ.കെ.രമ എം.എൽ.എ റൂറൽ എസ്. പിക്ക് പരാതി നൽകി

Published

on

വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
2024 ഏപ്രിൽ മാസം പതിനേഴാം തീയതി യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഞാനും ബഹുമാനപ്പെട്ട എംഎൽഎ ഉമാ തോമസും ചേർന്നു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് തീർത്തും ഘടകവിരുദ്ധമായി പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി. ഇത് ജനങ്ങളിൽ വ്യാപകമായി തെറ്റിദ്ധാരണ ഉളവാക്കാനും, വ്യക്തിപരമായും രാഷ്ട്രീയമായും തന്നെ അപമാനിക്കാനും വേണ്ടിയാണ് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനു നേരെ എൽഡിഎഫ് സ്ഥാനാർഥി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സംബന്ധിച്ച വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു പത്രസമ്മേളനം വിളിച്ചു ചേർത്തത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ തനിക്കെതിരായി വ്യാപകമായ സൈബർ ആക്രമണം നടക്കുകയാണ് എന്ന നിലയിൽ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. തനിക്കെതിരെ അശ്ലീലം കലർന്ന വ്യാജ വീഡിയോ നിർമ്മിക്കുകയും ഇത് സോഷ്യൽ മീഡിയ വഴി യുഡിഎഫ് സ്ഥാനാർത്ഥിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും അറിവോടുകൂടി പ്രചരിപ്പിക്കുന്നു എന്ന നിലയിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെറ്റായ ആരോപണങ്ങളെ തുറന്നുകാട്ടുകയായിരുന്നു ആ പത്രസമ്മേളനത്തിൽ. എന്നാൽ ആ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് “ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ” എന്ന നിലയിലാണ് വീഡിയോ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയവഴി വ്യാപകമായി സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിക്കുകയിരുന്നു. ആരോപണങ്ങൾ ശരിയാണ് എന്ന് ഞാനും ഉമ തോമസ് എംഎൽഎയും അംഗീകരിക്കുകയാണ് എന്ന വിധമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയും വിവിധങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഡിയോ ഇത്തരത്തിൽ എഡിറ്റ് ചെയ്ത സംഘങ്ങളെയും അത് പ്രചരിപ്പിക്കാൻ നേതൃത്വം കൊടുത്ത സൈബർ പ്രൊഫൈൽ ഉടമകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപെട്ടു. UDF – RMPI നേതാക്കളായ പാറക്കൽ അബ്ദുള്ള, ഐ. മൂസ, എൻ. വേണു എന്നിവർ ഒപ്പമുണ്ടായിരുന്നു

Continue Reading

Editorial

ക്ലിഫ് ഹൗസ്: അച്ഛന്‍ ഉറങ്ങാത്ത വീട്; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

By

രാഹുല്‍ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഓര്‍മിപ്പിക്കുന്നത് എച്ച്എംവി യുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡിന്മേല്‍ പതിച്ച ചിത്രത്തെയാണ്. നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കാത്ത ഏക പ്രതിപക്ഷ മുഖ്യമന്ത്രി മാത്രമല്ല, നരേന്ദ്രമോദിക്കനുകൂലമായി വാദിക്കുന്ന പ്രതിപക്ഷത്തെ ഏക മുഖ്യമന്ത്രിയും പിണറായി വിജയന്‍ തന്നെ.
ഏത് സമയത്താണ് ഇഡി യും സിബിഐ യും വാതിലില്‍ മുട്ടുകയെന്ന പേടിയുമായ് ക്ലിഫ് ഹൗസ് അച്ഛനുറങ്ങാത്ത വീടായി മാറിയിട്ട് മാസങ്ങള്‍ പലതായി. പാല്‍ നിറഞ്ഞ് നില്‍ക്കുന്ന പശുവിന്റെ അകിടിലെ ചോരയാണ് കൊതുകിനിഷ്ടം. അതുപോലെ മോദിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ താല്പര്യം രാഹുല്‍ഗാന്ധിയെ ആക്രമിക്കാനാണ്.
മോദിയെ സന്തോഷിപ്പിക്കുന്നതെന്താണോ അതാണ് പിണറായിക്ക് പഥ്യം. ലാവ്‌ലിന്‍ മുതല്‍ എക്‌സാലോജിക് വരെയുള്ള ഒന്നര ഡസന്‍ ആരോപണങ്ങള്‍ ഡെമോക്ലസിന്റെ വാളുകളായി പിണറായിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുകയാണ്. മോദിയുടെ കയ്യിലകപ്പെട്ട പിണറായി രാഹുലിനെ തെറിവിളിച്ച് മോദിയുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബിജെപിയും അവരുടെ മാധ്യമങ്ങളും നല്‍കിയ പരിഹാസപ്പേരാണ് പിണറായി ആവര്‍ത്തിക്കുന്നത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ പൊറുക്കുന്നിടത്ത് തന്റെ മകളും താമസിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പിണറായിയെ വല്ലാതെ അലട്ടുന്നത്. സഹപ്രവര്‍ത്തകനും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ 286 ദിവസം ഇരുമ്പഴിക്കുള്ളില്‍ കിടന്നിട്ടും പ്രകടിപ്പിക്കാത്ത ആശങ്കയും ആര്‍ദ്രതയും സ്വന്തം മകളുടെ കാര്യത്തിലുണ്ടാകുന്നത് സ്വാഭാവികം.

വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം കേരളത്തില്‍ വന്നപ്പോള്‍ വയനാട് മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിലും വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കര്‍ണാടകയിലേക്കുള്ള രാത്രിയാത്രയുടെ കാര്യത്തിലും വിമര്‍ശനാത്മകമായ പരാമര്‍ശം നടത്തിയിരുന്നു. ഇതും പിണറായിയെ പ്രകോപിപ്പിച്ചുകാണും. രാഹുലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെയും പിണറായി വിജയന്‍ ആക്ഷേപിക്കുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ സിപിഎം നേതാക്കളും ജനസംഘം നേതാക്കളും ഒന്നിച്ച് കണ്ണൂര്‍ ജയിലില്‍ കിടന്ന കാര്യത്തെ ഓര്‍മിപ്പിക്കാനാണ് ഈ പരാമര്‍ശമെന്ന് തോന്നുന്നു. ‘നിങ്ങളുടെ മുത്തശ്ശി ഈ രാജ്യം അടക്കിവാണ കാലം അവരായിരുന്നു ‘ഞങ്ങളെ’ പിടിച്ച് ജയിലിലിട്ടത്. ഒന്നര വര്‍ഷം ഞങ്ങള്‍ ജയിലില്‍ കിടന്നു’ ആവര്‍ത്തിച്ചുള്ള ‘ഞങ്ങള്‍’ പ്രയോഗം പഴയ സിപിഎം-ജനസംഘം കൂട്ടുകെട്ടിനെ ഓര്‍മിപ്പിക്കാനും ഇന്ദിരാഗാന്ധിയെ ആക്ഷേപിച്ച് ബിജെപി യെ കുളിരണിയിക്കാനുമാണ്. തങ്ങളിട്ട പരിഹാസപ്പേരില്‍ രാഹുലിനെ സിപിഎമ്മുകാര്‍ കളിയാക്കുന്നത് ബിജെപിക്ക് നന്നായി ഹരം പകരുന്നതാണ്. രാജ്യത്തിനുവേണ്ടി രണ്ട് മഹത്തായ ജീവനുകള്‍ ബലിയര്‍പ്പിച്ച ഒരു കുടുംബത്തിലെ ഇളംമുറക്കാരനോടാണ് ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് പിണറായി വീരസ്യം വിളമ്പുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏപ്രില്‍ 26ന് പ്രാവര്‍ത്തികമാകുന്ന അന്തര്‍ധാരയുടെ പശ്ചാത്തലമൊരുക്കലായും ഇതിനെ കാണാം. ബ്രിട്ടീഷുകാരുടെ ജയിലില്‍ നിന്ന് ഇറങ്ങാനായിരുന്നു സവര്‍ക്കര്‍ ദാസ്യപ്പണി ചെയ്തത്. പിണറായിയാകട്ടെ ബിജെപി സര്‍ക്കാരിന്റെ ജയിലറക്കുള്ളില്‍ അകപ്പെടാതിരിക്കാനാണ് മോദി സേവ നടത്തുന്നത്. രാഹുലിനെ വിമര്‍ശിക്കാന്‍ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ഓര്‍ത്ത പിണറായി വിജയന്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം കാണാതെ പോകുന്നത് ചരിത്രജ്ഞാനമില്ലായ്മ കൊണ്ടായിരിക്കാം. അന്വേഷണം, ജയില്‍ എന്നൊക്കെ കേട്ടാല്‍ വിരണ്ടുപോകുന്നവരല്ല തങ്ങളെന്ന് വീമ്പിളക്കുന്ന പിണറായി ലാവ്‌ലിന്‍ കേസ് 38 തവണ മാറ്റിവെച്ചത് സ്വന്തം നിഴലിനെപ്പോലും പേടിയായതു കൊണ്ടല്ലേ. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതും അതുമൂലം സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം സൃഷ്ടിച്ചതും സിപിഎമ്മിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കഴിഞ്ഞതവണ ലഭിച്ച ആലപ്പുഴപോലും ലഭിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്.

ഓരോ പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു സിപിഎം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ മലക്കം മറിച്ചിലുകളും മാറ്റിപ്പറച്ചിലുകളും ഇടത് മുന്നണിയുടെ ശക്തിയല്ല വ്യക്തമാക്കുന്നത്. ശോഷണത്തെയാണ്. മകള്‍ ചെന്നുപെട്ട ആപത്തിനെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളുമാണ് അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമക്ക് സമാനമായ അവസ്ഥയില്‍ ക്ലിഫ് ഹൗസിനെ എത്തിച്ചത്. അവിടുത്തെ അച്ഛന് ഉറങ്ങാന്‍ സാധിക്കാറില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured